Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജന്മദിനാഘോഷത്തിന്റെ പേരിൽ വിളിച്ചു വരുത്തി പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി സ്വർണമാലയും മോതിരവും തട്ടിയെടുത്തു; കൂട്ടുകാരികളുടെ ചതിയിൽപ്പെട്ടതു കൊച്ചി സ്വദേശിനി

ജന്മദിനാഘോഷത്തിന്റെ പേരിൽ വിളിച്ചു വരുത്തി പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി സ്വർണമാലയും മോതിരവും തട്ടിയെടുത്തു; കൂട്ടുകാരികളുടെ ചതിയിൽപ്പെട്ടതു കൊച്ചി സ്വദേശിനി

കൊച്ചി: ജന്മദിനാഘോഷത്തിന്റെ പേരിൽ കൂട്ടുകാരികൾ +2 വിദ്യാർത്ഥിനിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. കൊച്ചി സ്വദേശിനിയാണു പീഡനത്തിന് ഇരയായത്.

കൂട്ടുകാരികൾ വിളിച്ചത് അനുസരിച്ച് ജന്മദിനാഘോഷത്തിനെത്തിയപ്പോൾ ഇരുപതുകാരൻ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ദൃശ്യങ്ങൾ പകർത്തിയെന്നുമാണു പരാതി. ദൃശ്യങ്ങൾ വാട്ട്‌സ്ആപ്പിലും ഫേസ്‌ബുക്കിലും പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയുടെ മാലയും മോതിരവും കൂട്ടുകാരികൾ തട്ടിയെടുത്തുവെന്നും പരാതിയിൽ പറയുന്നു.

വിദ്യാർത്ഥിനിയുടെ സ്വർണ്ണമാലയും മോതിരവും കാണാതായതിനെക്കുറിച്ചു വീട്ടുകാർ തിരക്കിയപ്പോഴാണു സംഭവം പുറത്തറിയുന്നത്. വൈപ്പിൻകരയിലെ ഒരു സ്‌കൂളിലെ പ്ലസടു വിദ്യാർത്ഥിനിയാണ് സ്വന്തം കുട്ടുകാരികളുടെ ഒത്താശയാൽ പീഡനത്തിനും ബ്ലാക്ക് മെയിലിംഗിനും ഇരയായത്.

കഴിഞ്ഞ മാസം 20നാണ് എറണാകുളം ബോൾഗാട്ടിക്കടുത്തുള്ള രണ്ടു കൂട്ടുകാരികൾ +2 വിദ്യാർത്ഥിനിയെ ഇവരിൽ ഒരാളുടെ ജന്മദിനാഘോഷത്തിനു വരണമെന്ന് ഫോണിൽ അറിയിച്ചത്. തൊട്ടടുത്ത ദിവസം ചെറായിയിൽ ബൈക്കുമായി എത്തിയ അജിത് എന്ന 20കാരൻ വിദ്യാർത്ഥിനിയുമായി ബോൾഗാട്ടിയിട്ടുള്ള കൂട്ടുകാരിയുടെ വീട്ടിൽ എത്തി. എന്നാൽ വീട്ടിൽ ബർത്ത് ഡേ ആഘോഷമില്ലായിരുന്നുവെന്നും അജിത് മുറിയിൽ കയറ്റി ശാരീരികമായി പീഡീപ്പിച്ചുവെന്നുമാണ് പെൺകുട്ടി പറയുന്നത്.

ഇതിനു ശേഷം യുവാവുമായുള്ള ദൃശ്യം തങ്ങളുടെ പക്കലുണ്ടെന്നും അത് വാട്ട്‌സ്ആപ്പിലും ഫേസ്‌ബുക്കിലും പ്രചരിപ്പിക്കുമെന്നും പറഞ്ഞു കഴുത്തിൽ
കിടന്ന സ്വർണ്ണമാലയും മോതിരവും കൂട്ടുകാരികൾ ഊരിവാങ്ങിയെന്നാണ് പെൺകുട്ടി ഞാറക്കൽ പൊലീസിൽ നൽകിയ പരാതിയിലുള്ളത്.

മാലയും മോതിരവും കാണാതായതിനെ തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ തിരക്കിയപ്പോഴാണ് വിവരങ്ങൾ പുറത്തറിയുന്നത്. തുടർന്ന് പെൺകുട്ടിയുമായി മാതാപിതാക്കൾ ഞാറക്കൽപൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP