Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ദമാം എയർപോർട്ടിൽ അധിക ലഗേജിന് കൈക്കൂലി നല്കിയ കേസിൽ പിടിയിലായ മലയാളിയെ നാട് കടത്താൻ കോടതി വിധി; കണ്ണൂർ സ്വദേശിയെ നാടുകടത്തുന്നത് മൂന്ന് മാസത്തെ തടവിനും പിഴ ശിക്ഷക്കും പുറമേ

ദമാം എയർപോർട്ടിൽ അധിക ലഗേജിന് കൈക്കൂലി നല്കിയ കേസിൽ പിടിയിലായ മലയാളിയെ നാട് കടത്താൻ കോടതി വിധി; കണ്ണൂർ സ്വദേശിയെ നാടുകടത്തുന്നത് മൂന്ന് മാസത്തെ തടവിനും പിഴ ശിക്ഷക്കും പുറമേ

നുവദനീയമായതിലുമധികം ലഗേജ് നാട്ടിലേക്കു കൊണ്ടുപോകാനായി സൗദി അറേബ്യയിലെ ദമാം കിങ് ഫഹദ് വിമാനത്താവളത്തിലെ ജീവനക്കാരനു കൈക്കൂലി നല്കിയ കേസിൽ പിടിയിലായ മലയാളിയെ നാടുകടത്താൻ കോടതി വിധി. നാടുകടത്തലിന് പുറമേ മൂന്ന് മാസ തടവും 1500 റിയാൽ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. കൈകൂലി സ്വീകരിച്ച ബംഗ്ലാദേശ് സ്വദേശിക്കും സമാന ശിക്ഷ വിധിച്ചു

ഇക്കഴിഞ്ഞ ജൂണിൽ ആണ് സംഭവം. പതിനൊന്നു വർഷമായി അൽ കോബാറിലെ സൗദി സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായിരുന്ന കണ്ണൂർ സ്വദേശി വളപ്പിൽ വീട്ടിൽ ഹസൻ ആണു കസ്റ്റഡിയിലായത്. നാട്ടിലുള്ള മാതാവിന് അസുഖം മൂർച്ഛിച്ചതിനാൽ ഫൈനൽ എക്സിറ്റിലാണ് ഹസൻ ദമാം വിമാനത്താവളത്തിൽ എത്തിയത്. നിലവിലുള്ള ജോലി തീർത്ത് മടങ്ങുന്നതിനാലും റമദാനായതിനാലും ലഗേജിന്റെ തൂക്കം കൂടി. ഇതിനു പണമടയ്ക്കാൻ വിഷമിക്കുമ്പോഴാണ് കുറഞ്ഞ ചാർജിൽ സാധനങ്ങൾ കയറ്റിവിടാമെന്നു പറഞ്ഞ് ട്രോളി ജീവനക്കാരനായ ബംഗാളുകാരനും ഒരു നേപ്പാളുകാരനും അരികിലെത്തി. അവർക്ക് ഹസൻ 500 റിയാൽ നൽകി.

ഇവരുടെ നീക്കങ്ങൾ ശ്രദ്ധിച്ച രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ബോർഡിങ് പാസുമായി അകത്തു ചെന്നതോടെ പിടികൂടുകയായിരുന്നു. തുടർന്ന് പണം കൈപറ്റിയ ജീവനക്കാരനെയും ചോദ്യം ചെയ്ത് കസ്റ്റഡിയിൽ എടുത്തു. കുറ്റം തെളിഞ്ഞതിനാൽ കഴിഞ്ഞ ദിവസമാണ് കോടതി ശിക്ഷ വിധിച്ചത്.

ശിക്ഷാ കാലവധി കഴിയുന്ന മുറക്ക് പിഴയൊടുക്കി ഇദ്ദേഹത്തിന് സൗദി വിടാവുന്നതാണ്. സൗദിയിലെ മലയാളി സാമൂഹിക പ്രവർത്തകർ എംബസിയുടെ അനുമതിയോടെ പ്രശ്നത്തിൽ ഇടപെട്ട് കേസ് നടപടികൾ പൂർത്തീകരിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP