Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദുരന്തങ്ങളും തിരിച്ചടികളും ഉണ്ടാവുമ്പോൾ കയ്യടി നേടാൻ സഹായം പ്രഖ്യാപിച്ച് മുങ്ങുന്ന പ്രാഞ്ചിയേട്ടന്മാർ ഇൻഫോസിസിനെ കണ്ട് പഠിക്കട്ടേ; ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങൾക്ക് സഹായം പ്രഖ്യാപിച്ച് ഐടി ഭീമൻ; പത്ത് കോടിക്ക് പുറമേ ജോലിയിലും മുൻഗണന

ദുരന്തങ്ങളും തിരിച്ചടികളും ഉണ്ടാവുമ്പോൾ കയ്യടി നേടാൻ സഹായം പ്രഖ്യാപിച്ച് മുങ്ങുന്ന പ്രാഞ്ചിയേട്ടന്മാർ ഇൻഫോസിസിനെ കണ്ട് പഠിക്കട്ടേ; ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങൾക്ക് സഹായം പ്രഖ്യാപിച്ച് ഐടി ഭീമൻ; പത്ത് കോടിക്ക് പുറമേ ജോലിയിലും മുൻഗണന

ബംഗളൂരു: വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങളുടെ ക്ഷേമത്തിനായി ഇൻഫോസിസ് സ്ഥാപകനായ നാരായണ മൂർത്തിയുടെ ഭാര്യയുടെ നേതൃത്വത്തിലുള്ള ഇൻഫോസിസ് ഫൗണ്ടേഷൻ 10 കോടി രൂപ നൽകും.

അതിർത്തിരക്ഷയ്ക്കുവേണ്ടിയും മാവോവാദി ആക്രമണംപോലുള്ള ആഭ്യന്തര അസ്വാസ്ഥ്യങ്ങളിലും വീരമൃത്യു വരിച്ച 800 സൈനികരുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്ന് ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ സുധാ മൂർത്തി പറഞ്ഞു. 'പണം മാത്രം പോരാ, കുടുംബാംഗങ്ങളെ പിന്തുണയ്ക്കാനും സഹായിക്കാനും നമുക്കു കഴിയണം' അവർ പറഞ്ഞു. ഇവർക്ക് ഇൻഫോസിസിൽ ജോലിക്ക് മുൻഗണനയും നൽകും. കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി, വീരമൃത്യു വരിച്ച ലഫ്. കേണൽ ഇ.കെ. നിരഞ്ജന്റെ വീട് ഭാഗികമായി പൊളിച്ച ബംഗളൂരു കോർപ്പറേഷന്റെ നടപടിയിൽ സുധാ മൂർത്തി ദുഃഖം പ്രകടിപ്പിച്ചു. സൈനികനെ അപമാനിക്കുന്ന നടപടിയാണിതെന്ന് അവർ വിശദീകരിച്ചു.

അറിയപ്പെടുന്ന എഴുത്തുകാരി കൂടിയാണ് സുധാ മൂർത്തി. കന്നഡ , ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ ആണ് അവർ കൃതി എഴുതുന്നത്. ആരോഗ്യ പരിപാലനം, സാമൂഹിക പുനരധിവാസം, ഗ്രാമങ്ങളുടെ ഉന്നതി, വിദ്യാഭ്യാസം , കല, സംസ്‌കാരം എന്നീ മേഖലകളിലെ പ്രവർത്തനം ലക്ഷ്യമിട്ട് 1996 ൽ കർണ്ണാടകയിൽ ഇൻഫോസിസ് ഫൗണ്ടേഷൻ തുടങ്ങിയത്. 1950 ഓഗസ്റ്റ് 19ന് കർണാടകയിലെ ഷി ഗോൺ എന്ന സ്ഥലത്താണ് സുധ ജനിച്ചത്. സുധ തന്റെ ബി.ഇ എന്ജിനീറി ങ് ബി.വി .ബി കോളേജിൽ നിന്നാണ് പൂർത്തിയാക്കിയത്. അവിടെ ഒന്നാമതെത്തുകയും മുഖ്യ മന്ത്രിയില്‌നിന്നു ഏറ്റുവാങ്ങു കയും ചെയ്യ്തു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് എം .ഇ. എടുത്തു. ഒരു കമ്പ്യൂട്ടർ എഞ്ചിനിയറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ടാറ്റാ എഞ്ചിനീയറിങ് ആൻഡ് ലോക്കോമോട്ടീവ് കമ്പനിയിൽ (ടെൽകോ) കമ്പ്യൂട്ടർ എഞ്ചിനിയറായ ആദ്യ വനിതകൂടിയാണ് സുധാ മൂർത്തി.

സുധ തന്റെ ജീവിത പങ്കാളിയായ എൻ. ആർ. നാരായണ മൂർത്തിയെ പൂണെയിലെ ടെല്‌കൊ യിൽ നിന്നാണ് കണ്ടുമുട്ടിയത്. 1996 ൽ ഇന്‌ഫോസിസ് ഫൗണ്ടേഷൻ തുടങ്ങുകയും ബംഗളൂരു യൂനിവേഴ്‌സിറ്റിയിലെ പി.ജി. സെന്ററിൽ വിസിറ്റിങ് പ്രോഫെസ്സറായി ജോലി നോക്കി. ക്രൈസ്റ്റ് കോളേജിലും സുധ പഠിപ്പിച്ചു. ഇന്‌ഫോസിസ് ഫൗണ്ടേഷന്റെ ചെയർപെഴ്‌സൺ, ഗേററ്‌സ് ഫൗണ്ടേഷൻ അംഗം തുടങ്ങിയ പദവികൾ വഹിച്ചു. സുധയുടെ സാമൂഹ്യ ജീവിതം വിദ്യാഭ്യാസം,ആരോഗ്യം,സ്ത്രീ ശാക്തീകരണം,പോതുശുചിത്വം,ദാരിദ്ര്യം ഇല്ലതാക്കൽ എന്നീ നിലകളിലൂടെ കടന്നുപോകുന്നുണ്ട്. ഇതുവരെ സുധ 50000 ൽ പരം ലൈബ്രറികൾ സ്ഥാപിച്ചു.

ഗ്രാമങ്ങളിൽ 10000 ത്തിൽപരം ശോചനാലയങ്ങൾ പണിയുകയും ബംഗളൂരു നഗരത്തിൽ 100ൽ പരം ശോചനാലയങ്ങൾ നിർമ്മിക്കുകയും ചെയ്തു. പ്രളയ ബാധിത പ്രദേശങ്ങളിൽ 2300 വീടുകൾ നിർമ്മിച്ചു.തമിഴ്‌നാട്ടിലും ആന്തമാൻ ദ്വീപുകളിലും വന്ന പ്രകൃതിക്ഷോഭങ്ങൾ തകർത്ത പ്രദേശങ്ങളെ സുധ സഹായിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP