Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചില്ലറ വിൽപന കേന്ദ്രങ്ങളിൽ ഉൾപ്പെടെ രാജ്യത്തെ 69 മേഖലയിൽ സ്വദേശിവത്കരണം നടപ്പാക്കാൻ പദ്ധതി; 2017 മധ്യത്തോടെ കൂടുതൽ സ്വദേശിവത്കരണം പ്രാബല്യത്തിൽ; സൗദിയിലെ പ്രവാസികൾക്ക് വീണ്ടും തിരിച്ചടി

ചില്ലറ വിൽപന കേന്ദ്രങ്ങളിൽ ഉൾപ്പെടെ രാജ്യത്തെ 69 മേഖലയിൽ സ്വദേശിവത്കരണം നടപ്പാക്കാൻ പദ്ധതി; 2017 മധ്യത്തോടെ കൂടുതൽ സ്വദേശിവത്കരണം പ്രാബല്യത്തിൽ; സൗദിയിലെ പ്രവാസികൾക്ക് വീണ്ടും തിരിച്ചടി

ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ ഉൾപ്പെടെ രാജ്യത്തെ 69 ഓളം മേഖലകളിൽ കൂടി സ്വദേശിവത്കരണ നടപടികൾ ഉടനടി നടപ്പിലാക്കുമെന്ന് സൂചന.മൊബൈൽ മേഖലയ്ക്ക പിന്നാലെ സ്വദേശിവത്കരണം കൂടുതൽ പുതിയ മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്ന് മന്ത്രാലയത്തിലെ സ്വദേശിവത്കരണ പദ്ധതി മേധാവി ഡോ. ഇബ്രാഹീം അശ്ശാഫിയാണ് വ്യക്തമാക്കിയത്.

2017 മധ്യത്തോടെ കൂടുതൽ സ്വദേശിവത്കരണം പ്രാബല്യത്തിൽ വരുമെന്നും അശ്ശാഫി പറഞ്ഞു.വാഹന ഇറക്കുമതി, വിൽപന ഏജൻസികൾ, ഉപയോഗിച്ച വാഹനങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ (മഅ്‌റദുകൾ), റന്റ് എ കാർ സ്ഥാപനങ്ങൾ എന്നിവയിൽ അടുത്ത ഘട്ടത്തിൽ 100 ശതമാനം സ്വദേശിവത്കരണം നടപ്പാക്കുമെന്ന് തൊഴിൽ മന്ത്രാലയത്തിലെ ഡോ. ഇബ്രാഹീം അശ്ശാഫി പറഞ്ഞു.

വാഹന വിൽപന മേഖലയിൽ മാത്രം അടുത്ത വർഷം 9,000 തൊഴിലവസരങ്ങൾ സ്വദേശികൾക്കായി തുറക്കും. 2017 മധ്യത്തോടെ വാഹന വിൽപന, റന്റ് എ കാർ എന്നീ മേഖലയിൽ 100 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാനാണ് തൊഴിൽ മന്ത്രാലയം പദ്ധതിയിട്ടിരിക്കുന്നത്. 2,228 റന്റ് എ കാർ സ്ഥാപനങ്ങൾ, 77 വാഹന ഇറക്കുമതി ഏജൻസികൾ, 1,733 ഉപയോഗിച്ച വാഹനങ്ങളുടെ വിൽപന കേന്ദ്രങ്ങൾ എന്നിവയിൽ സ്വദേശിവത്കരണം പൂർണമാക്കാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്.

വൻ നഗരങ്ങളിലെ പൊതു ഗതാഗത സംവിധാനത്തിന്റെ ഭാഗമായി നടപ്പിൽ വരുന്ന 'കരീം' ടാക്‌സി സേവനവും സ്വദേശികൾക്കായി സംവരണം ചെയ്യും. ട്രാവൽ ഓഫീസുകൾ, ടൂറിസം സർവീസ് എന്നിവയും അടുത്ത ഘട്ടത്തിൽ സ്വദേശിവത്കരണത്തിന്റെ പട്ടികയിൽ വരുമെന്ന് ഡോ. ഇബ്രാഹീം അശ്ശാഫി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP