Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നമുക്ക് ജാതിയില്ല എന്ന ഗുരുവാക്യം പറയുന്നിടത്തെത്താൻ രമേശ് ചെന്നിത്തല ഭയന്നത് ആരെ? 15 ദിവസം മൗനം പാലിക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ച പ്രതിപക്ഷ നേതാവിന് ശിവഗിരി മഠ പരിപാടി ദിവസം തന്നെ ശബ്ദം തിരിച്ചുകിട്ടി! ചെന്നിത്തലയുടെ ഗുരുദേവ നിന്ദയ്‌ക്കെതിരെ രോഷവുമായി ഗുരുദേവ ധർമ്മ സഭ

നമുക്ക് ജാതിയില്ല എന്ന ഗുരുവാക്യം പറയുന്നിടത്തെത്താൻ രമേശ് ചെന്നിത്തല ഭയന്നത് ആരെ? 15 ദിവസം മൗനം പാലിക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ച പ്രതിപക്ഷ നേതാവിന് ശിവഗിരി മഠ പരിപാടി ദിവസം തന്നെ ശബ്ദം തിരിച്ചുകിട്ടി! ചെന്നിത്തലയുടെ ഗുരുദേവ നിന്ദയ്‌ക്കെതിരെ രോഷവുമായി ഗുരുദേവ ധർമ്മ സഭ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി ശിവഗരി മഠത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സംഘടന. ശിവഗിരി മഠം സന്യാസിശ്രേഷ്ഠന്മാരുടെ സാന്നിധ്യത്തിൽ ഗുരുധർമ്മ പ്രചരണ സഭ ഹരിപ്പാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നമുക്ക് ജാതിയില്ല എന്ന സന്ദേശത്തിന്റെ ശതാബ്ദി ആഘോഷ പരുപാടിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കാം എന്ന് സമ്മതിച്ചിരുന്ന പ്രതിപക്ഷ നേതാവും ഹരിപ്പാട് എംഎ‍ൽഎ യുമായ രമേശ് ചെന്നിത്തല മനപ്പൂർവ്വം ഒഴിവാക്കിയെന്നാണ് ആക്ഷേപം.

എൻഎസ്എസുമായാണ് രമേശ് ചെന്നിത്തലയ്ക്ക് കൂടുതൽ അടുപ്പമെന്ന ആരോപണം ശക്തമാണ്. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായിട്ടുള്ള ചെന്നിത്തലയുടെ ബന്ധവും പ്രസിദ്ധമാണ്. അതുകൊണ്ട് കൂടിയാണ് ഈ ആക്ഷേപത്തിന് ശക്തികൂടുന്നത്. വെള്ളാപ്പള്ളി നടേശനെ പിണക്കാതിരിക്കാനും മുൻ ആഭ്യന്തരമന്ത്രി ശ്രദ്ധിക്കുന്നുവെന്നും ആരോപണമുണ്ട്. ഗുരുദേവ ധർമ്മ പ്രചരണ സഭയുടെ പരിപാടിക്ക് പോകുന്നത് വെള്ളാപ്പള്ളിയുടെ അനിഷ്ടത്തിന് ഇടയാക്കും. അതുകൊണ്ടാകാം ചെന്നിത്തല സ്ഥിരമായി പരിപാടികൾ ഒഴിവാക്കുന്നതെന്നാണ് ആക്ഷേപം. ഹരിപ്പാട്ടെ തെരഞ്ഞെടുപ്പിൽ ചെന്നിത്തലയെ വെള്ളാപ്പള്ളി സഹായിച്ചുവെന്നത് പരസ്യമായ രഹസ്യവുമാണ്. ഈ സാഹചര്യത്തിലാണ് ശിവഗിരി മഠത്തിന് കീഴിലെ സംഘടന ചെന്നിത്തലയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നത്.

ഗുരുദേവ ധർമ്മ പ്രചരണ സഭ അതിരൂക്ഷമായാണ് വിവാദത്തോട് പ്രതികരിച്ചത്. രമേശ് ചെന്നിത്തല ഈ പരിപാടിയിൽ പങ്കെടുക്കാതിരിക്കാൻ പറഞ്ഞത് സംസാരിക്കാൻ കഴിയില്ല എന്നും കുറഞ്ഞത് പതിനഞ്ച് ദിവസമെങ്കിലും മൗനമായി കഴിയണം എന്നുമായിരുന്നു. ഞങ്ങൾ ഗുരുധർമ്മ പ്രചരണ സഭാപ്രവർത്തകർ ഇത് വിശ്വസിക്കുകയും ചെയ്തു. ജൂലൈ 31 ന് ഹരിപ്പാട് മണ്ഡലത്തിൽ ആയിരുന്നു പരുപാടി സംഘടിപ്പിച്ചിരുന്നത്. അത്ഭുതം എന്ന് പറയട്ടെ ശബ്ദം നഷ്ടപ്പെട്ട രമേശ് ചെന്നിത്തലയ്ക്ക് ശബ്ദം തിരിച്ചുകിട്ടി .പതിനഞ്ച് ദിവസം തൊണ്ടയ്ക്ക് വിശ്രമം വേണം എന്ന് ഡോക്ടർ നിർദേശിച്ചിരുന്നതുമാണ് .എന്നാൽ ജൂലൈ 31 ന് വൈകിട്ട് തന്നെ ശബ്ദം തിരിച്ചു കിട്ടുകയും ചാനലുകളോട് സംസാരിച്ചു തുടങ്ങുകയും ചെയ്തുവിവാദത്തിൽ ഗുരുധർമ്മ പ്രചരണ സഭയുടെ ആലപ്പുഴ ജില്ലാ പ്രസിഡന്റ് രാജീവ് പ്രതികരിച്ചത് ഇങ്ങനെയാണ്.

ഗുരുധർമ്മ പ്രചരണ സഭയുടെ പരുപാടിയിൽ പങ്കെടുക്കാഞ്ഞതുകൊണ്ട് എംഎ‍ൽഎയ്ക്ക് ശബ്ദം തിരിച്ചു കിട്ടിയതിൽ ഞങ്ങൾ സന്തുഷ്ടരാണ്. 2015 ഡിസംബറിൽ ശിവഗിരി തീർത്ഥാടന പദയാത്ര ഹരിപ്പാട് വഴി കടന് പോയപ്പഴും ഗുരുധർമ്മ പ്രചരണ സഭ സംഘടിപ്പിച്ച പരുപാടിയിലും രമേശ് ചെന്നിത്തല പങ്കെടുത്തില്ല. അന്ന് അവസാന നിമിഷം എം.ലിജു പങ്കെടുത്ത് നാണക്കേടിൽ നിന്നും സഭാ പ്രെവർത്തകരെ രക്ഷപെടു ത്തി. എന്താണ് ബഹുമാന്യനായ പ്രതിപക്ഷ നേതാവ് ഗുരുധർമ്മ പ്രചരണ സഭാപ്രവർത്തകർ സംഘടിപ്പിക്കുന്ന പരുപാടിയി ക്ക് വരാത്തത് അറിയില്ലെന്നും രാജീവ് പറയുന്നു.

ചെന്നിത്തല അവഗണിച്ചാലും ഇനിയും ഗുരുധർമ്മ പ്രചരണ സഭ സംഘടിപ്പിക്കുന്ന എല്ലാ പരുപാടിക്കും ഞങ്ങൾ അങ്ങയെ ക്ഷണിക്കും. ഗുരുധർമ പ്രചരണ സഭയ്ക്ക് അംഗബലം കുറവായതുകൊണ്ടാണോ? എന്തായാലും സഭയ്ക്ക് അംഗബലം അല്ല ഉള്ളത് അത്മീയ അടിത്തറയാണുള്ളതെന്നും പ്രതികരിക്കുന്നു. രമേശ് ചെന്നിത്തല ഒഴികെ ക്ഷണിച്ച എല്ലാവരും ചടങ്ങിൽ പങ്കെടുത്തു. മന്ത്രി ജി.സുധാകരനും എത്തി. ഈ സാഹചര്യത്തിലാണ് ചെന്നിത്തലയെ വിമർശിക്കുന്നത്. അടുത്ത പരിപാടിക്കെങ്കിലും ചെന്നിത്തല വരുമെന്ന പ്രതീക്ഷയാണ് ഗുരുധർമ്മ പ്രചരണ സഭ പങ്കുവയ്ക്കുന്നത്.

ശിവഗിരി മഠത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലൂള്ള ആത്മീയ കൂട്ടായ്മയാണ് ഗുരുധർമ്മ പ്രചരണ സഭ. എസ് എൻ ഡി പിയൂണിയനും ശിവഗിരി മഠവും തമ്മിൽ തെറ്റിയതോടെ സഭയുടെ പ്രവർത്തനങ്ങൾ മഠം ശക്തമാക്കി. സമൂഹത്തിൽ നേരിട്ട് ഇടപെടുന്നതിനാണ് ഈ കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നത്. എസ്എൻഡിപി യോഗത്തിന്റെ പേരിൽ ഈഴവ സമുദായ അംഗങ്ങൾക്ക് മാത്രം നൽകുന്ന വിവാഹ പത്രികയും ശിവഗിരി മഠം കീഴിലുള്ള ഗുരുധർമ്മ പ്രചരണ സഭ വഴി നൽകുന്നുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട് ശിവഗിരി മഠത്തിന്റെ തീരുമാനം വെള്ളാപ്പള്ളി നടേശന് ഈഴവ സമൂഹത്തിന് മേൽ നിലനിൽക്കുന്ന അപ്രമാദിത്തം ഇല്ലാതാക്കുക ലക്ഷ്യമിട്ടായിരുന്നു.

പത്രിക മുറിക്കൽ എന്നറിയപ്പെടുന്ന ചടങ്ങിന് നിലവിൽ എസ്എൻഡിപി ശാഖകൾ കനത്ത തുകയാണ് ഈടാക്കുന്നത്. ഈഴവ സമുദായ അംഗങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് 1000 മുതൽ അംഗമുകളിലോട്ട് ആണ് തുക ഇടാക്കിയിരുന്നത്. എന്നാൽ ഗുരുധർമ്മ പ്രചരണസഭക്ക് കീഴിലെ ശാഖകളിൽ 100രൂപ മാത്രമാകും പത്രിക നൽകുന്നതിന് സ്വീകരിക്കുന്നത്. ഈഴവ സമുദായത്തിലുള്ളവർക്ക് കൂടാതെ ഏത് ജാതി മതസ്ഥർക്കും ഗുരുധർമ്മ പ്രചരണസഭക്ക് കീഴിലെ ശാഖകൾ വഴി വിവാഹ പത്രിക ലഭ്യമാകുന്നുണ്ട്. ഇത്തരം സാമൂഹിക ഇടപെടലിലൂടെ ശ്രീ നാരായണ ഗുരുവിന്റെ ദർശനങ്ങൾ സമൂഹത്തിലെത്തിക്കാനാണ് ഗുരുധർമ്മ പ്രചരണ സഭ ശ്രമിക്കുന്നത്.

ഹരിപ്പാട്ടെ എംഎൽഎയാണ് രമേശ് ചെന്നിത്തല. സിപിഐയാണ് ഇവിടെ ഇടതുപക്ഷത്തിനായി മത്സരിച്ചത്. കഴിഞ്ഞ തവണ ശിവഗിരി മഠത്തിന് താൽപ്പര്യമുള്ളവർക്ക് ഹരിപ്പാട് സീറ്റ് നൽകാൻ സിപിഐയും തയ്യാറായിരുന്നു. എന്നാൽ രാഷ്ട്രീയം കളിക്കാൻ താൽപ്പര്യമില്ലാത്തതിനാൽ ഇത്തരം നിർദ്ദേശങ്ങൾ ശിവഗിരി മഠം തള്ളിക്കളഞ്ഞു. ചെന്നിത്തലയ്ക്ക് എതിരെ നിലപാടുകൾ എടുത്തുമില്ല. ബിജെപിയുടെ യുവ നേതാവ് വിവി രാജേഷിനെ ഇവിടെ സ്ഥാനാർത്ഥിയാക്കാനായിരുന്നു എൻഡിഎയുടെ ആദ്യ തീരുമാനം.

എന്നാൽ വെള്ളാപ്പള്ളിയെ സ്വാധീനിച്ച് രാജേഷിനെ ഹരിപ്പാട്ടെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് ചെന്നിത്തല ഒഴിവാക്കി. ഇതിനുള്ള നന്ദിപ്രകടനമായി വെള്ളാപ്പള്ളിക്ക് വേണ്ടി ശിവഗിരി മഠത്തിന്റെ സംഘടനയെ ചെന്നിത്തല ഒഴിവാക്കുന്നതായാണ് പരാതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP