Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കശ്മീരിൽ നിരപരാധികളെ കൊന്നൊടുക്കുന്നുവെന്നു പരാതി; ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പാക്കിസ്ഥാനിൽ കേസ്; മോദിയുടെ നിർദേശപ്രകാരം കശ്മീരികളെ കൊന്നൊടുക്കുന്നു എന്ന് ആരോപണം

കശ്മീരിൽ നിരപരാധികളെ കൊന്നൊടുക്കുന്നുവെന്നു പരാതി; ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പാക്കിസ്ഥാനിൽ കേസ്; മോദിയുടെ നിർദേശപ്രകാരം കശ്മീരികളെ കൊന്നൊടുക്കുന്നു എന്ന് ആരോപണം

ലാഹോർ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പാക്കിസ്ഥാനിൽ കേസ്. കശ്മീരിൽ നിരപരാധികളെ കൊന്നൊടുക്കുന്നെന്നാരോപിച്ചാണു മോദിക്കെതിരെ കേസ്.

അഭിഭാഷകനായ അബ്ദുൾ ഹമീദ് എന്നയാളാണ് ലാഹോർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. മോദിയുടെ നിർദ്ദേശ പ്രകാരമാണ് കാഷ്മീരിൽ നിരപരാധികളെ കൊന്നൊടുക്കുന്നതെന്നു പരാതിയിൽ ആരോപിക്കുന്നു.

പാക്കിസ്ഥാൻ പീനൽ കോഡും തീവ്രവാദ വിരുദ്ധ നിയമവും അനുസരിച്ച് മോദിക്കെതിരെ കൊലക്കുറ്റത്തിനും ഭീകരപ്രവർത്തനത്തിനും കേസെടുക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. ജമ്മു കശ്മീരിൽ ഭീകരപ്രവർത്തനം നടത്താൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ ഇന്ത്യയിലെ അംബാല ചീഫ് ജുഡീഷൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഒരു ഹർജി നൽകിയിരുന്നു. ഇതിനു പിന്നാലെയാണിപ്പോൾ മോദിക്കെതിരെ പാക്കിസ്ഥാനിൽ കേസ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP