Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാരകരോഗങ്ങൾക്കു കാരണമാകുന്ന കോളിഫോം ബാക്ടീരിയ കുപ്പിവെള്ളത്തിലും; മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിശോധനയിൽ കണ്ടെത്തിയതു ഞെട്ടിക്കുന്ന വിവരങ്ങൾ

മാരകരോഗങ്ങൾക്കു കാരണമാകുന്ന കോളിഫോം ബാക്ടീരിയ കുപ്പിവെള്ളത്തിലും; മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിശോധനയിൽ കണ്ടെത്തിയതു ഞെട്ടിക്കുന്ന വിവരങ്ങൾ

തിരുവനന്തപുരം: മാരകരോഗങ്ങൾക്കു കാരണമാകുന്ന കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കുപ്പിവെള്ളത്തിലും. സംസ്ഥാനത്ത് വിൽപനയ്ക്കെത്തിക്കുന്ന വിവിധ കമ്പനികളുടെ കുപ്പിവെള്ളത്തിലാണ് കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.

മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിശോധനയിലാണ് അന്താരാഷ്ട്ര കമ്പനികളുടെ കുപ്പിവെള്ളത്തിലടക്കം ഗുരുതര പ്രശ്നം കണ്ടെത്തിയത്.
ഉടൻ നടപടി ആവശ്യപ്പെട്ടുകൊണ്ട് മലിനീകരണ നിയന്ത്രണ ബോർഡ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിനു കത്ത് നൽകിയിട്ടുണ്ട്.

കഴിഞ്ഞ വർഷം അവസാനവും മാർച്ച് മാസത്തിലുമായാണു മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധന നടത്തിയത്. 69 കുപ്പിവെള്ളത്തിന്റെ സാമ്പിളുകളാണ് പരിശോധനയ്ക്കായി ശേഖരിച്ചത്. ഉയർന്ന അളവിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമാണ് കുപ്പിവെള്ളത്തിൽ കണ്ടെത്തിയിരിക്കുന്നത്.

ആലപ്പുഴ, തൃശൂർ ജില്ലകളിൽ നിന്നെടുത്ത സാംപിളുകളിലാണു കോളിഫോം ബാക്ടീരിയയെ കണ്ടെത്തിയത്. 100 എം എൽ വെള്ളത്തിൽ 2 മുതൽ 41 സിഎഫ് യു വരെയാണു കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇത് കോളറ അടക്കമുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. കഴിഞ്ഞ വർഷം മുബൈയിലെ കുപ്പിവെള്ളത്തിൽ ക്യാൻസറിന് വരെ കാരണമാകുന്ന ബ്രോമൈറ്റ് സാന്നിധ്യം കണ്ടെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP