Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം ചെക്‌പോസ്റ്റിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി വാങ്ങാൻ ഭയം; അഴിമതി രഹിത ചെക്‌പോസ്റ്റ് പുനഃസ്ഥാപിക്കാൻ തോമസ് ഐസക് വീണ്ടുമെത്തുന്നു

അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം ചെക്‌പോസ്റ്റിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി വാങ്ങാൻ ഭയം; അഴിമതി രഹിത ചെക്‌പോസ്റ്റ് പുനഃസ്ഥാപിക്കാൻ തോമസ് ഐസക് വീണ്ടുമെത്തുന്നു

പാലക്കാട്: നികുതി ചോർച്ച തടയുകയാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രധാന പരിപാടി. അതിന് വേണ്ടിയാണ് അദ്ദേഹം പരിശ്രമിക്കുന്നത്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് അഴിമതി രഹിത വാളായാർ പദ്ധതി നടപ്പിലാക്കിയ ഐസക് വീണ്ടും അഴമതി തടയാൻ വേണ്ടി രംഗത്തെത്തിയിരിക്കയാണ്. ഇതിന്റെ ഭാഗമായി ചെക്‌പോസ്റ്റ് സന്ദർശിക്കാൻ ഒരുങ്ങുകയാണ് ഐസക്. ഇന്ന് മുതലാണ് ധനമന്ത്രി ചെക്‌പോസ്റ്റുകളിൽ എത്തുന്നത്. ഇന്നു വാളയാറിലെ വാണിജ്യ നികുതി ചെക് പോസ്റ്റ് സന്ദർശനത്തോടെയാകും തുടക്കമാകും.

ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, വാണിജ്യ നികുതി വകുപ്പ് കമ്മിഷണർ രാജൻ ഖോബ്രഗഡെ, നികുതി വകുപ്പ് സെക്രട്ടറി എം. മാരപാണ്ഡ്യൻ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും മന്ത്രിയെ അനുഗമിക്കും. പുതിയ സർക്കാർ അധികാരത്തിലേറിയതിന് ശേഷമുള്ള ധനമന്ത്രിയുടെ ആദ്യത്തെ ചെക് പോസ്റ്റ് സന്ദർശനമാണിത്. ബജറ്റിന് ശേഷം ചെക് പോസ്റ്റുകൾ സന്ദർശിക്കുമെന്നു മന്ത്രി മുൻപ് പ്രഖ്യാപിച്ചിരുന്നു. ചെക് പോസ്റ്റ് പ്രവർത്തനങ്ങളുടെ നടപടിക്രമങ്ങളിലെ പോരായ്മകൾ, സംയോജിത ചെക് പോസ്റ്റ് പദ്ധതി, നവീകരണം എന്നിവയെക്കുറിച്ച് അദ്ദേഹം ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തും.

കഴിഞ്ഞ എൽഡിഎഫ് ഭരണകാലത്ത് ധനമന്ത്രി തോമസ് ഐസക് തന്നെയാണ് സംയോജിത ചെക് പോസ്റ്റും നവീകരണവും മറ്റു പദ്ധതികളും ആവിഷ്‌കരിച്ചത്. വാളയാർ ചെക്‌പോസ്റ്റിൽ അഴിമതിയും കൈക്കൂലിയും ആര് വന്നാലും തടയാൻ സാധിക്കില്ലെന്ന ആക്ഷേപം ശക്തമാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് അദ്ദേഹം വീണ്ടും അഴിമതിയെ തുടച്ചു നീക്കാൻ വേണ്ടി രംഗത്തിറങ്ങിയതോടെ ഉദ്യോഗസ്ഥർക്കും ഭയപ്പാടുണ്ട്.

ഖജനാവിലേക്കു കോടികണക്കിന് വരുമാനം നൽകി കൊടുക്കുന്ന വാളയാറിൽ ഇനിയും നിരവധി പദ്ധതികൾ നടപ്പാലിക്കാനുണ്ട്. സംയോജിത ചെക് പോസ്റ്റിനായുള്ള സ്ഥലമേറ്റെടുപ്പ് പോലും ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. ഉടമകൾ ഭൂമി വിട്ടുകൊടുക്കാത്തതും പരിസ്ഥിതി സംഘടനകളുടെ പരാതികളും കാരണം മുൻപ് കണ്ടെത്തിയിരുന്ന സ്ഥലങ്ങളുടെ ഏറ്റെടുപ്പ് കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. സംയോജിത ചെക് പോസ്റ്റ് നിർമ്മാണത്തിനു വേണ്ടത് 36 ഏക്കറാണ്.

കഴിഞ്ഞ യുഡിഎഫ് സർക്കാർ ഭരണകാലത്ത് പുതിയ സ്ഥലം കണ്ടെത്തി സ്ഥലമേറ്റെടുപ്പ് തുടങ്ങിയെങ്കിലും പൂർത്തീകരിക്കാനായില്ല. വാണിജ്യ നികുതി ചെക് പോസ്റ്റിലെ ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കണമെന്നു ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ സംഘടനകളുടെ നിവേദനവും മന്ത്രിയുടെ പരിഗണനയിലുണ്ട്.

സംയോജിത ചെക് പോസ്റ്റും ആധുനിക സൗകര്യങ്ങളും ഈ ഭരണകാലത്ത് തന്നെ നടപ്പാക്കാൻ സർക്കാർ തീരുമാനമായിട്ടുണ്ട് എന്നാണ് സൂചന. ജിഎസ്ടി നടപ്പാക്കുമ്പോൾ ചെക് പോസ്റ്റുകൾ നിർത്തലാക്കില്ലെന്നും ആധുനിക ഫെസിലിറ്റേഷൻ സെന്ററുകളാക്കുമെന്നുമാണു ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP