Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നെഗറ്റീവ് വാർത്തകൾ വന്നതോടെ 6000 കോടിയുടെ ഓക്‌സിജൻ സിറ്റിയിൽ നിക്ഷേപിക്കാൻ ആളുകൾക്കു പേടി; അനേകം നിക്ഷേപങ്ങൾ പിൻവലിക്കപ്പെടുന്നു; ഔദ്യോഗിക കണക്കിൽ 400 കോടി നഷ്ടം: കോടികൾ മുടക്കി പ്രൗഢി കാട്ടി നാട്ടുകാരുടെ പണം പിരിച്ചു നടത്തുന്ന ബോബി ചെമ്മണ്ണൂർ സാമാജ്ര്യത്തിന് ഇളക്കം തട്ടിത്തുടങ്ങിയതായി റിപ്പോർട്ടുകൾ

നെഗറ്റീവ് വാർത്തകൾ വന്നതോടെ 6000 കോടിയുടെ ഓക്‌സിജൻ സിറ്റിയിൽ നിക്ഷേപിക്കാൻ ആളുകൾക്കു പേടി; അനേകം നിക്ഷേപങ്ങൾ പിൻവലിക്കപ്പെടുന്നു; ഔദ്യോഗിക കണക്കിൽ 400 കോടി നഷ്ടം: കോടികൾ മുടക്കി പ്രൗഢി കാട്ടി നാട്ടുകാരുടെ പണം പിരിച്ചു നടത്തുന്ന ബോബി ചെമ്മണ്ണൂർ സാമാജ്ര്യത്തിന് ഇളക്കം തട്ടിത്തുടങ്ങിയതായി റിപ്പോർട്ടുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നെഗറ്റീവ് വാർത്തകൾ വന്നതോടെ ബോബി ചെമ്മണ്ണൂരിന്റെ 6000 കോടിയുടെ ഓക്‌സിജൻ സിറ്റിയിൽ നിക്ഷേപിക്കാൻ ആളുകൾക്കു പേടി. പദ്ധതിയിൽ നിക്ഷേപം നടത്തിയ നിരവധി പേർ ഇതു പിൻവലിച്ചതായാണു സൂചന.

ഔദ്യോഗിക കണക്കിൽ 400 കോടി നഷ്ടമെന്നാണു വിവരം. നിക്ഷേപകർ കൂട്ടത്തോടെ പിൻവാങ്ങുന്നതോടെ കോടികൾ മുടക്കി പ്രൗഢി കാട്ടി നാട്ടുകാരുടെ പണം പിരിച്ചു നടത്തുന്ന ബോബി ചെമ്മണ്ണൂർ സാമാജ്ര്യത്തിന് ഇളക്കം തട്ടിത്തുടങ്ങിയതായും റിപ്പോർട്ടുകൾ പുറത്തുവന്നു.

പുതിയ റിയൽ എസ്റ്റേറ്റ് ബിസിനസും ജനങ്ങളെ പറ്റിക്കാനുള്ളതാണെന്ന് ജനം മനസിലാക്കിയതോടെയാണു പത്രങ്ങളിൽ പരസ്യം നൽകി മുഖം രക്ഷിക്കാൻ ബോബി ചെമ്മണ്ണൂർ തയ്യാറായത്. കാളപെറ്റു എന്ന തലക്കെട്ടിൽ നൽകിയ പരസ്യത്തിൽ മറുനാടൻ മലയാളിയെയും വിമർശിച്ചിരുന്നു. ഓഹരികൾ പിൻവലിക്കപ്പെട്ടതോടെ ദിനം പ്രതി കോടികൾ നൽകേണ്ട അവസ്ഥയാണുണ്ടായത്.

ഓക്‌സിജൻ സിറ്റി എന്ന പദ്ധതിക്കായി പഞ്ചായത്തിൽ പോലും അനുമതി തേടാതെയായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ നീക്കം. 6000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് മുപ്പത് കോടി ചെലവിൽ മാദ്ധ്യമങ്ങളിൽ പരസ്യം നൽകുകയും ചെയ്തു. എന്നാൽ, പദ്ധതി തട്ടിപ്പാണെന്ന വാർത്തകൾ പുറത്തുവന്നതോടെ നിക്ഷേപകർ പിൻവാങ്ങിത്തുടങ്ങി. ദിവസവും കോടികളുടെ നിക്ഷേമാണ് പിൻവലിക്കപ്പെടുന്നത്. നൂറ് കണക്കിന് പേർ വിവിധ ജൂവലറികൾക്കുമുന്നിൽ തടിച്ചുകൂടുന്നതും ബോബിയുടെ നിക്ഷേപ പിരിവ് തുടരുന്നതിനു തടസമായി. പുതിയ നിക്ഷേപങ്ങൾ വരുന്നത് കുറയുകയും പണം തിരികെ ആവശ്യപ്പെട്ട് എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയും ചെയ്തതോടെ പരിഹരിക്കാനാകാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു ബോബി ചെമ്മണൂർ നീങ്ങുന്നുവെന്നാണു റിപ്പോർട്ടുകൾ.

പറക്കും ജൂവലറിയുൾപ്പെടെയുള്ള പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് നിക്ഷേപകരെ പിടിച്ചുനിർത്താനുള്ള തന്ത്രവും പാളിയതോടെ ഏത് നിമിഷവും കോടികളുടെ നിക്ഷേപ സാമ്രാജ്യം പൊളിഞ്ഞുവീഴുമെന്ന അവസ്ഥയാണ്. സർക്കാരിന് ബോബി ചെമ്മണൂർ നൽകിയ രേഖകളിൽ 400 കോടിക്കുമേലെ നഷ്ടത്തിലോടുന്ന സ്ഥാപനമാണ്. അതുകൊണ്ട് തന്നെ സ്ഥാപനം പൊളിഞ്ഞാൽ നിയമപരായി സർക്കാരിന് ഇടപെടാൻ കഴിയാത്തതും നിക്ഷേപകരെ ആശങ്കയിലാക്കിയിട്ടുണ്ട്.

തട്ടിപ്പിനെതിരെ മറുനാടൻ മലയാളി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. തട്ടിപ്പിന്റെ പല വാർത്തകളും പുറത്തുകൊണ്ടുവന്നതും മറുനാടൻ മലയാളിയാണ്. പണവും പ്രലോഭനവുമായി മറുനാടനെ സ്വാധിനിക്കാൻ ശ്രമങ്ങൾ ഏറെ നടന്നെങ്കിലും വഴങ്ങാതെ വന്നപ്പോൾ ആണ് പുതിയ തന്ത്രവുമായി ബോബി ചെമ്മണ്ണൂർ രംഗത്ത് ഇറങ്ങിയത്. പണം നൽകി പരസ്യം ചെയ്താൽ എന്തു തട്ടിപ്പും നടത്താം എന്നുള്ള അടയാളമാണ് ബോബി ചെമ്മണ്ണൂരിന്റെ ഇടപാടുകൾ. പത്രങ്ങൾക്കും ചാനലുകൾക്കും മാത്രമല്ല ഓൺലൈൻ പത്രങ്ങൾക്കും ബോബി ചെമ്മണ്ണൂർ വാരിവലിച്ച് പരസ്യം നൽകുന്നുണ്ട്. ആരു ചോദിച്ചാലും ഒന്നും രണ്ടോ ലക്ഷം വാരിക്കൊടുക്കുകയാണ് ബോബിയുടെ തന്ത്രം. നിരവധി ഇടനിലക്കാർ മുഖേന മറുനാടനെ വലയിൽ വീഴ്‌ത്താൻ ശ്രമിച്ചെങ്കിലും അതിന് വഴങ്ങാതെ വന്നതുകൊണ്ടാണ് മറുനാടനെതിരെ പരസ്യവുമായി രംഗത്ത് എത്തിയത്.

പരസ്യം കൊടുക്കുന്നതിന്റെ വെളിച്ചത്തിൽ മറുനാടനെതിരെ വാർത്തകൾ പ്രസിദ്ധീകരിക്കാൻ പത്രങ്ങളുടെ മേൽ നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോഴാണ് ബോബി ചെമ്മണ്ണൂർ പരസ്യത്തിലൂടെ രംഗത്ത് വന്നത്. മറുനാടന്റെ പേര് വച്ച് പരസ്യം ചെയ്യാൻ ആയിരുന്നു ആദ്യ ശ്രമം. എന്നാൽ അത് മറുനാടന് പ്രശസ്തിക്ക് കാരണം ആകുമെന്ന് ചില വിദഗ്ദ്ധർ പറഞ്ഞതോടെയാണ് പേര് സൂചിപ്പിക്കാതെ പരസ്യം നൽകിയത്. ബോബി ചെമ്മണ്ണൂരിനെതിരെ വാർത്ത എഴുതിയ ഏക ഓൺലൈൻ പത്രം മറുനാടൻ ആയതിനാൽ പരസ്യത്തിൽ ഉദ്ദേശിച്ചതും മറുനാടനെ തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP