Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടൂറിസംരംഗത്ത് നാലുലക്ഷം തൊഴിലവസരങ്ങൾ; റോഡുകൾക്കും പാലങ്ങൾക്കും 5000 കോടി; എല്ലാ സാമൂഹ്യ ക്ഷേമ പെൻഷനുകളും 1000 രൂപയായി ഉയർത്തും; നെൽവയൽ നികത്തൽ ഭേദഗതി റദ്ദാക്കി; പച്ചക്കറി കൃഷിയിൽ കൂട്ടായ്മ; 12,000 കോടിയുടെ മാന്ദ്യവിരുദ്ധ പാക്കേജ്: കർഷകരെ രക്ഷിച്ചും വ്യാപാരികളെ പിടിച്ചും പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ്

ടൂറിസംരംഗത്ത് നാലുലക്ഷം തൊഴിലവസരങ്ങൾ; റോഡുകൾക്കും പാലങ്ങൾക്കും 5000 കോടി; എല്ലാ സാമൂഹ്യ ക്ഷേമ പെൻഷനുകളും 1000 രൂപയായി ഉയർത്തും; നെൽവയൽ നികത്തൽ ഭേദഗതി റദ്ദാക്കി; പച്ചക്കറി കൃഷിയിൽ കൂട്ടായ്മ; 12,000 കോടിയുടെ മാന്ദ്യവിരുദ്ധ പാക്കേജ്: കർഷകരെ രക്ഷിച്ചും വ്യാപാരികളെ പിടിച്ചും പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ്

തിരുവനന്തപുരം: 13,066 കോടി രൂപയുടെ റവന്യൂ കമ്മി പ്രതീക്ഷിക്കുന്ന പിണറായി മന്ത്രിസഭയുടെ ആദ്യബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ചു. ആകെ കമ്മി 711.38 കോടി രൂപയാണ്. കർഷകക്ഷേമത്തിനും വനിതാശിശുക്ഷേമത്തിനും ഊർജസംരക്ഷണത്തിനും പരിസ്ഥിതിരക്ഷയ്ക്കും ഊന്നൽ നൽകുന്ന ബജറ്റ് നികുതിപിരിവ് കർശനമാക്കുന്നതിന് നിരവധി പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. നികുതി വർദ്ധന പ്രത്യക്ഷത്തിൽ പ്രകടമാകാത്ത ബജറ്റ് ഒളിഞ്ഞുംതെളിഞ്ഞും നൽകുന്ന സൂചനകൾ നിത്യോപയോഗ സാധനങ്ങൾക്കുൾപ്പെടെ മിക്ക മേഖലകളിലും ജീവതച്ചെലവ് ഏറുമെന്നുതന്നെയാണ്. 

ഈ സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ എല്ലാവർക്കും വെള്ളം, വെളിച്ചം, വീട് എന്ന സങ്കൽപം മുന്നോട്ടുവയ്ക്കുന്ന ജനപ്രിയ ബജറ്റാണ് തോമസ് ഐസക് അവതരിപ്പിച്ചത്. തുല്യനീതി, പരിസ്ഥിതി സൗഹൃദം, കർഷകരക്ഷ, ആരോഗ്യരംഗത്തെ വികസനം, റോഡ് പാലം നിർമ്മാണം തുടങ്ങി സമസ്ത മേഖലകളും സ്പർശിച്ചുള്ള ബജറ്റ് ജനപക്ഷത്തിന് ഊന്നൽ നൽകുന്നു. അതേസമയം, നികുതി മേഖലയിൽ നടത്തിയ വിവിധ പരിഷ്‌കാരങ്ങൾ ജീവിതച്ചിലവേറ്റുമെന്ന വിമർശനങ്ങളും ഉയരുന്നു.

20,000 കോടിയുടെ സാമ്പത്തിക കമ്മിയാണ് സർക്കാർ നേരിടുന്നത്. അതുകൊണ്ട് തന്നെ പുതിയ സ്ഥാപനങ്ങളും തസ്തികകളും രണ്ട് വർഷത്തേക്കില്ലെന്നും ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചു കൊണ്ട് വ്യക്തമാക്കി. വരുമാന വർദ്ധനവിനു വേണ്ടി നികുതി പിരിവ് ഊർജിതമാക്കുമെന്ന് നേരത്തെ തന്നെ അദ്ദേഹം ബജറ്റ് അവതരിപ്പിക്കാൻ പുറപ്പെടും മുമ്പ് വ്യക്തമാക്കിയിരുന്നു. യുഡിഎഫ് സർക്കാർ പിരിക്കാതെ വിട്ട നികുതികൾ പിരിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക മാന്ദ്യത്തെ മറികടന്ന് വാഗ്ദാനങ്ങൾ പാലിക്കുന്നത് എങ്ങനെ എന്നതിന്റെ ഉത്തരം ബഡ്ജറ്റിൽ ഉണ്ടാകും. സർക്കാർ നികുതി പിരിച്ചെടുക്കാൻ തുടങ്ങിയിട്ടില്ല. ബഡ്ജറ്റ് കഴിഞ്ഞാലുടൻ നികുതി പിരിവ് തുടങ്ങും. ജനങ്ങളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന നടപടികളും ബഡ്ജറ്റിൽ ഉണ്ടാകും.

നികുതിയിതര വരുമാനം വർദ്ധിപ്പിക്കുന്തിനാണ് മുൻഗണനയെന്നും ധനമന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി മുന്നോട്ടു പോകും. മുൻ സർക്കാർ ഉത്തമവിശ്വാസത്തിൽ ഉണ്ടാക്കിയ കരാറാണ് നിലവിലുള്ളത്. പ്രശ്‌നങ്ങളുണ്ടെങ്കിൽ അത് പിന്നീട് പരിഹരിക്കും. ചരക്ക് സേവന നികുതി (ജി.എസ്.ടി) നടപ്പിലാക്കാൻ കേരളം തയ്യാറാണ്. ജി.എസ്.ടി കേരളത്തിന് ഗുണകരമാണെന്ന പൊതുഅവബോധം സൃഷ്ടിക്കാനായത് ഗുണം ചെയ്തുവെന്നും തോമസ് ഐസക് പറഞ്ഞു.

ധനമന്ത്രി എന്ന നിലയിൽ തോമസ് ഐസക്കിന്റെ ഏഴാമത്തെ ബജറ്റാണ ഇപ്പോൾ സഭയിൽ അവതരിപ്പിക്കുന്നത്. ശ്രീനാരായണ ഗുരുവിന്റെ വാക്കുകൾ ഉദ്ധരിച്ച് തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗത്തിന് തുടക്കമായത്. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് സൂചിപ്പിക്കുകയും ബജറ്റ് പരിവർത്തനത്തിന്റെ തുടക്കമാണെന്നും വ്യക്തമാക്കുകയും ചെയ്തു. കഴിഞ്ഞ മൂന്നുവർഷത്തെ രീതിയിൽ സാമ്പത്തിക നില പോയാൽ കേരളം വലിയ കടത്തിലേക്ക് നീങ്ങും. കേരളം ഇതിലും വലിയ ഭാവി ആഗ്രഹിക്കുന്നു. സംസ്ഥാന നികുതി വരുമാനത്തിൽ വന്ന ഇടിവാണ് പ്രതിസന്ധിയുടെ മൂല കാരണം. കഴിഞ്ഞ സർക്കാരിലെ അഴിമതിയും കെടുകാര്യസ്ഥതയും ഇതിന് വഴിവച്ചു.അടിയന്തരമായി കൊടുത്തു തീർക്കേണ്ട കടം 6302 കോടി രൂപയാണ്.

ആകെ വരുമാനം - 107285.21 കോടി രൂപ
ആകെ ചെലവ് - 107996.60 കോടി രൂപ
റവന്യൂ വരുമാനം - 84616.85 കോടി രൂപ
റവന്യൂ ചെലവ് - 97683.10 കോടി രൂപ
റവന്യൂ കമ്മി - 13066.25 കോടി രൂപ (1.98%)
മൂലധന ചെലവ് - 9572.92 കോടി രൂപ
ധനകമ്മി - 23139.89 കോടി രൂപ (3.51%)
പ്രൈമറി ഡെഫിസിറ്റ് - 1.59 %

ബജറ്റിലെ പ്രഖ്യാപനങ്ങൽ ഇങ്ങനെയാണ്:

എല്ലാ വീട്ടിലും വെള്ളവും വെളിച്ചവും കക്കൂസും യാഥാർത്ഥ്യമാക്കും.

എല്ലാ സാമൂഹ്യ ക്ഷേമ പെൻഷനുകളും 1000 രൂപയായി ഉയർത്തും.
ഓണത്തിന് ഒരു മാസത്തെ ശമ്പളം മുൻകൂറായി നൽകും
ഭൂമി ഇല്ലാത്തവർക്ക് മൂന്ന് സെന്റ് സ്ഥലം വീതം നൽകും.
ഓണത്തിന് മുമ്പ് പെൻഷൻ കുടിശികകൾ കൊടുത്ത് തീർക്കും
എൻഡോസൾഫാൻ ദുരന്തബാധിതർക്ക് 10 കോടി രൂപ നീക്കിവെക്കും.
ഭിന്നശേഷിക്കാർക്ക് 68 കോടി വകയിരുത്തും.
രോഗികളുള്ള വീട്ടുകാർക്ക് സഹായനിധിയായി 600 രൂപ വീതം നൽകും.
തൊഴിലുറപ്പ് തൊഴിലാളി കുടുംബങ്ങളെ സൗജന്യ റേഷൻ പദ്ധതിയിൽ ചേർക്കും.
ആരോഗ്യം ഒഴികെയുള്ള മേഖലയിൽ രണ്ടു വർഷത്തേക്ക് പുതിയ തസ്തിക സൃഷ്ടിക്കില്ല
സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കും
അഞ്ചു വർഷം കൊണ്ട് എല്ലാവർക്കും വീട്
പെൻഷൻ ബാങ്ക് വഴിയാക്കും
പണി തീരാത്ത വീടുകൾക്ക് നിർമ്മാണം പൂർത്തിയാക്കാൻ വീടൊന്നിന് രണ്ടു ലക്ഷം രൂപ നൽകും
അഗതികൾക്കുള്ള ആശ്രയ പദ്ധതി വിപുലീകരിക്കും
എല്ലാ ക്ഷേമപെൻഷനുകളും 1000 രൂപയാക്കും
മൂന്നു വർഷത്തെ പദ്ധതി അടങ്കൽ 70,000 കോടി രൂപ
ദ്ധതി ചെലവ് 70 ശതമാനം
സാമ്പത്തിക വളർച്ച കുറഞ്ഞു
സാമ്പത്തിക മാന്ദ്യം മറികടക്കാൻ പ്രത്യേക പാക്കേജ്
12,000 കോടിയുടെ മാന്ദ്യവിരുദ്ധ പാക്കേജ്
ഇതര സംസ്ഥാന തൊഴിലാളികൾക്കും ക്ഷേമവിഹിതം
കെഎസ്ടിപിയുടെ കീഴിൽ പുതിയ മരുന്നുകമ്പനി
തീരസംരക്ഷണ പരിധിയിൽ നിന്ന് സ്വയംമാറുന്നവർക്ക് പത്തുലക്ഷം

കൃഷി, ഭൂസംരക്ഷണം

നെൽകൃഷിക്കുള്ള സബ്‌സിഡി വർദ്ധിപ്പിക്കും
പണമില്ലാത്തതുകൊണ്ട് ഭൂമി ഏറ്റെടുക്കൽ ഇനി താമസിക്കില്ല.
അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക പാക്കേജ്
പച്ചക്കറി കൃഷിക്കായി പ്രത്യേക കൂട്ടായ്മ
യുഡിഎഫ് സർക്കാർ കൊണ്ടുവന്ന വയൽനികത്തൽ ഭേദഗതി റദ്ദാക്കി
നെൽ സംഭരണത്തിന് 385 കോടി
നെൽ ഡാങ്കാബാങ്ക് ഒരു വർഷത്തിനിടെ
കശുവണ്ടി മേഖലയ്ക്ക് നൂറുകോടി
കയർ വിലസ്ഥിരതാ ഫണ്ട് നൂറുകോടിയാക്കി

വിദ്യാഭ്യാസം

പൊതുവിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താൻ ആയിരം കോടി
ഹൈസ്‌കൂൾ-ഹയർസെക്കൻഡറി സ്‌കൂളുകളെ ഹൈടെക് ആക്കാൻ 500 കോടി
സർക്കാർ സ്‌കൂളുകളിൽ എട്ടാംകഌസ് വരെ സൗജന്യ യൂണിഫോം
അന്തർദേശീയ നിലവാരമുള്ള ആയിരം സ്‌കൂളുകൾ അഞ്ചുവർഷത്തിനകം നടപ്പാക്കും
എല്ലാ സ്‌കൂളുകളിലും കമ്പ്യൂട്ടർ ലാബ്
ഹയർസെക്കൻഡറിക്ക് ആസ്ഥാനമന്ദിരം നിർമ്മിക്കും
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പ്രത്യേക സ്‌കീം
സ്‌കൂളുകളിൽ ആർട്‌സ്-സ്പോർട്സ് മെച്ചപ്പെടുത്തലിന് പ്രത്യേകം പണം
അഞ്ച് എക്‌സലൻസ് കോളേജുകൾക്ക് പ്രത്യേക പദ്ധതി

ആരോഗ്യരംഗം

താലൂക്ക് ആശുപത്രികൾ വരെയുള്ളവയുടെ നവീകരണത്തിന് ആയിരം കോടി
കെഎസ്ഡിപിയുടെ കീഴിൽ സർക്കാരിന് സ്വന്തം മരുന്നുകമ്പനി
പൊതു ആരോഗ്യമേഖലയെ സ്വകാര്യമേഖലയേക്കാൾ മികച്ചതാക്കും
ആരോഗ്യമേഖലയിൽ ആവശ്യമായ തസ്തികകൾ ഈ വർഷം സൃഷ്ടിക്കും
തലശ്ശേരിയിൽ പ്രത്യേക ആശുപത്രിക്ക് അമ്പതുകോടി
സാന്ത്വന ചികിത്സാ സംവിധാനം മെച്ചപ്പെടുത്തും
തിരുവനന്തപുരം മെഡിക്കൽ കോളേജ് എയിംസ് നിലവാരത്തിലേക്കുയർത്തും
ഹോമിയോ വികസനത്തിന് 29 കോടി
തെരഞ്ഞെടുത്ത ആശുപത്രികളിൽ ഡയാലിസിസ് സൗകര്യം
യുഡിഎഫ് പ്രഖ്യാപിച്ച മെഡിക്കൽ കോളേജുകൾ ഉപേക്ഷിക്കില്ല

കുടിവെള്ളം-ജലവിഭവം

അഞ്ചുവർഷംകൊണ്ട് വാട്ടർ അഥോറിറ്റി ലാഭവും നഷ്ടവുമില്ലാത്ത നിലയിലേക്കെത്തിക്കും
പഴക്കംചെന്ന പൈപ്പുകളെല്ലാം മാറ്റി സ്ഥാപിക്കും
ഇതിനായി എല്ലാ പദ്ധതികൾക്കും പ്രത്യേകം പണം വകയിരുത്തി

സാംസ്‌കാരികം

ജില്ലാ കേന്ദ്രങ്ങളിൽ പ്രത്യേക സാംസ്‌കാരിക സമുച്ചയങ്ങൾ
ഇവ അതതു ജില്ലകളിലെ സാംസ്‌കാരിക നായകരുടെ പേരിൽ
സാഹിത്യ അക്കാഡമി ഡിജിറ്റലൈസേഷന് രണ്ടുകോടി
കലാകാരന്മാരുടെ പെൻഷൻ കൂടുതൽപേർക്ക് നൽകും
കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് സ്ഥിരംവേദിക്കായി 50 കോടി

സ്പോർട്സ്- യുവജനക്ഷേമം

ജില്ലാ ആസ്ഥാനങ്ങളിലെല്ലാം മൾട്ടി പർപ്പസ് ഇൻഡോർ സ്‌റ്റേഡിയങ്ങൾ
ഇതിനായി 500 കോടി വകയിരുത്തി
മിനി സ്‌റ്റേഡിയങ്ങൾക്ക് അഞ്ചുകോടി

അടിസ്ഥാനസൗകര്യ വികസനം 

റോഡ്, പാലം തുടങ്ങിയവക്ക് മാന്ദ്യവിരുദ്ധ പാക്കേജിൽ 5000 കോടി
68 പാലങ്ങൾക്ക് 1475 കോടി
4 അണ്ടർ പാസേജുകൾക്ക് 5 കോടി
17 ബൈപാസുകൾക്ക് 385 കോടി
8 ഫ്‌ളൈ ഓവറുകൾക്ക് 150 കോടി
വിഴിഞ്ഞം പുനരധിവാസം ഏറ്റെടുക്കും
137 പുതിയ റോഡുകൾക്ക് ധനസഹായം 2087 കോടി

വൈദ്യുതി, ഊർജം സംരക്ഷണം

വൈദ്യുതി ലാഭിക്കാനും ഊർജസംരക്ഷണത്തിനും പ്രത്യേക പാക്കേജുകൾ
എല്ലാ സിഎഫ്എൽ ലൈറ്റുകളും മാറ്റി എൽഇഡിയാക്കും
എൽഇഡി ബൾബ് ഫാക്ടറിക്കായി സാധ്യതാ പഠനം
ഊർജക്ഷമതയില്ലാത്ത ഫാനുകളും പമ്പുകളും മാറ്റാനും പദ്ധതി
സൗരോർജ ബൃഹത് പദ്ധതിക്ക് 200 കോടി
എല്ലാ സർക്കാർ ഓഫീസുകളുടെ മേൽക്കൂരകളും സോളാർ ആകും
എല്ലാ ബസ്സുകളും അഞ്ചുവർഷംകൊണ്ട് പ്രകൃതിവാതകത്തിലേക്ക് മാറ്റും
കൊച്ചി കേന്ദ്രമായി ഇക്കൊല്ലം 1000 സിഎൻജി ബസ്സുകൾ
വീ്ടുകളിൽ സൗരോർജ പാനൽ സ്്ഥാപിക്കാൻ സഹായം
ഇതിലൂടെ 1000 മെഗാവാട്ട് വൈദ്യുതോൽപാദനം ലക്ഷ്യം

വ്യവസായം

വ്യവസായ പാർക്കുകൾക്കായി 5200 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് പദ്ധതി
അഞ്ചുവർഷംകൊണ്ട് നടപ്പാക്കുന്ന പദ്ധതിക്ക് ഇക്കൊല്ലം 1000 കോടി
എറണാകുളം- പാലക്കാട് വ്യവസായ ഇടനാഴി സ്ഥാപിക്കും

വിനോദസഞ്ചാരം

ടൂറിസം രംഗത്ത് പുതുതായി 4 ലക്ഷം പേർക്ക് തൊഴിൽ
അടിസ്ഥാന സൗകര്യ വികസനത്തിന് 400 കോടി
പൊന്മുടിയിലേക്ക് റോപ് വേയ്ക്ക് 200 കോടിയുടെ പദ്ധതി
ഈവർഷം അഞ്ചുകോടി അനുവദിക്കും
തലശ്ശേരി, ആലപ്പുഴ പൈതൃക പാക്കേജുകൾ
സ്വകാര്യ നിക്ഷേപം വർധിപ്പിക്കാനും പദ്ധതികൾ
പുരാതന സ്‌പൈസ് റൂട്ട് ടൂറിസം പുനരുജ്ജീവിപ്പിക്കും

വിവര സാങ്കേതികം

ടൂറിസം രംഗത്ത് പുതുതായി 4 ലക്ഷം പേർക്ക് തൊഴിൽ
അടിസ്ഥാന സൗകര്യ വികസനത്തിന് 400 കോടി
പൊന്മുടിയിലേക്ക് റോപ് വേയ്ക്ക് 200 കോടിയുടെ പദ്ധതി
ഈവർഷം അഞ്ചുകോടി അനുവദിക്കും
തലശ്ശേരി, ആലപ്പുഴ പൈതൃക പാക്കേജുകൾ
സ്വകാര്യ നിക്ഷേപം വർധിപ്പിക്കാനും പദ്ധതികൾ
പുരാതന സ്‌പൈസ് റൂട്ട് ടൂറിസം പുനരുജ്ജീവിപ്പിക്കും

വിവര സാങ്കേതികം

1500 സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക സാമ്പത്തിക സഹായത്തിന് 50 കോടി
ബസ് സ്റ്റാൻഡുകൾ, പാർക്കുകൾ, റെയിൽവെ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ വൈഫൈ
ഇതിനായി ഐടി വകുപ്പിന് 20 കോടി
പുതിയ കെട്ടിടങ്ങൾക്ക് കൊച്ചി ഇന്നവേഷൻ സോണിന് 225 കോടി
ടെക്‌നോപാർക്കിന് 750 കോടി
കോഴിക്കോട് സൈബർ പാർക്കിന് അഞ്ചുകോടി

പ്രവാസിക്ഷേമം

പ്രാവസികളുടെ പുനരധിവാസ പാക്കേജിന് 24 കോടി
നോർക്ക വകുപ്പിന് ക്ഷേമപ്രവർത്തനങ്ങൾ നടത്താൻ 28 കോടി, പ്രവാസി മാന്ദ്യപരിഹാര പാക്കേജ് പഠനത്തിന് പത്തുലക്ഷം
ജില്ലാ-സംസ്ഥാന സഹകരണ ബാങ്കുകൾ യോജിപ്പിച്ച് ഒറ്റ ബാങ്കാക്കും

സ്ത്രീകളുടെ ക്ഷേമം

ബജറ്റിന്റെ പത്തുശതമാനം സ്ത്രീകളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും
സ്ത്രീകളുടെ കാര്യങ്ങൾക്കായി പ്രത്യേക വകുപ്പ്
നാലുശതമാനം പലിശയിൽ കുടുംബശ്രീക്ക് വായ്പ
കുടുംബശ്രീയെ മെച്ചപ്പെടുത്താൻ 200 കോടി
ഹൈടെക് സ്‌കൂൾ പദ്ധതിയുടെ ഭാഗമായി സ്ത്രീസൗഹൃദ ടോയ്‌ലറ്റുകൾ
പമ്പുകളിലും ബസ് സ്റ്റാൻഡുകളിലും ഫ്രഷ്അപ് സെന്ററുകൾ
ബജറ്റ് രേഖകൾക്കൊപ്പം ഇനിമുതൽ ജെൻഡർ ഓഡിറ്റ് റിപ്പോർട്ട്
ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായം
60 കഴിഞ്ഞ ട്രാൻസ്‌ജെൻഡറുകൾക്ക് പെൻഷൻ

ആഭ്യന്തരം

പൊലീസ് സേനയുടെ നവീകരണത്തിന് 40 കോടി
ദേശീയ പദ്ധതിയിൽ നിന്ന് 20 കോടി
പുതിയ കോടതികൾക്കായി 150 കോടി
അച്ചൻകോവിൽ, പിണരായി, പുത്തൂർ എന്നിവിടങ്ങളിൽ പുതിയ പൊലീസ് സ്റ്റേഷനുകൾ

പണം വകയിരുത്തിയ മറ്റു പദ്ധതികൾ

ആറ്റുകാൽ ക്ഷേത്രവികസന പാക്കേജിന് 100 കോടി
പത്മനാഭസ്വാമി ക്ഷേത്രവികസനത്തിന് മാസ്റ്റർ പഌൻ
കൽപ്പറ്റ മുനിസിപ്പാലിറ്റിയിൽ കുരങ്ങ് പുനരധിവാസത്തിന് 25 ലക്ഷം
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് കർഷകരെ രക്ഷിക്കാൻ 100 കോടി
വയനാടിനെ കാർബൺരഹിത ജില്ലയാക്കും
ത്രിതല പഞ്ചായത്ത്, നഗരസഭകൾ എന്നിവയ്ക്ക് 5000 കോടി
തൃശൂർ മൃഗശാല പുത്തൂരിലേക്ക് മാറ്റാൻ 150 കോടി
അഴീക്കൽ തുറമുഖത്തിന് 500 കോടി
സർക്കാർ പ്രസ് നവീകരണത്തിന് 100 കോടി
ലോട്ടറി വകുപ്പിന് കൂടുതൽ ജീവനക്കാരും ഓഫീസുകളും
സമ്മാനഘടനയിൽ മാറ്റംവരുത്തി കേരളാ ലോട്ടറി പരിഷ്‌കരിക്കും
കോഴിക്കോട് പിഎസ്‌സി ഓൺലൈൻ പരീക്ഷാ കേന്ദ്രത്തിന് പത്തുകോടി


നികുതി, വരുമാനം

നികുതി വരുമാനത്തിൽ പ്രതീക്ഷിക്കുന്നത് 25 ശതമാനം വർധന
വരുമാനം ആകർഷിക്കാൻ ട്രഷറി നീക്കിയിരിപ്പിന് ബാങ്കുകളേക്കാൾ പലിശ നൽകും
ചരക്കുസേവന നികുതി നടപ്പാക്കുന്നതിന് തയ്യാറെടുപ്പിന് രണ്ടരക്കോടി
നികുതി ഓഫീസുകൾ നവീകരിക്കും, പഴയ രേഖകൾ ആർക്കൈവ്‌സ് ചെയ്യും
രേഖകളെല്ലാം ഇനി ഡിജിറ്റൽ ഓൺലി
മഞ്ചേശ്വരം, മുത്തങ്ങ ചെക്‌പോസ്റ്റുകളിൽ ആധുനിക ഡാറ്റാ കളക്ഷൻ ഫെസിലിറ്റേഷൻ സെന്ററുകൾ
2007ൽ നടപ്പാക്കിയ ലക്കിവാറ്റ് മൊബൈൽ ഫോണിന്റെ സഹായത്തോടെ പുനരാവിഷ്‌കരിക്കും
പരാതി പരിഹാര സെല്ലിന് ഓൺലൈൻ പോർട്ടലും മൊബൈൽ ആപ്പും
അപ്പീൽ അഥോറിറ്റികളുടെ എണ്ണം വർധിപ്പിക്കും
മൂന്നുവർഷത്തിനകം എല്ലാ ചെക്‌പോസ്റ്റുകളും
വ്യാപാരികൾക്ക് അക്രഡിറ്റേഷൻ, ഗ്രീൻ അവാർഡ്
ചെക്‌പോസ്റ്റുകളിലെ ഇടപാടുകൾ ലളിതമാക്കും
ഒരു ശതമാനം ബില്ലുകൾക്ക് സമ്മാനം

വിലകൂട്ടൽ, വില കുറയ്ക്കൽ

പായ്ക്കുചെയ്ത ഗോതമ്പുൽപന്നങ്ങൾക്ക് 5 ശതമാനം നികുതി, 5 കോടി വരുമാനം
പാക്കറ്റിലെ ബസുമതി അരിക്ക് 5 ശതമാനം നികുതി, 5 കോടി വരുമാനം
പാക്കറ്റ് വെളിച്ചെണ്ണക്ക് അഞ്ചുശതമാനം നികുതി, അധികവരുമാനം കേരകർഷക ക്ഷേമത്തിന്
തേങ്ങയുടെ താങ്ങുവില 27 രൂപയാക്കി ഉയർത്തി
ബർഗറുകൾക്കും പിസയ്ക്കും അധിക നികുതി
ഹോട്ടൽ ആഡംബര നികുതി കുറയ്ക്കും
ഹോട്ടൽ താമസത്തിനും ചെലവു കുറയും
പഌസ്റ്റിക് ഉൽപന്നങ്ങളുടെ നികുതി 20 ശതമാനമാക്കി
തെർമോകോൾ ഉൽപന്നങ്ങളുടെ നികുതി കൂട്ടില്ല
അലക്കുസോപ്പുകളുടെ നികുതി കൂടും
മുദ്രപത്ര വില മൂന്നുശതമാനം കൂട്ടി
വിലയാധാരങ്ങൾക്ക് ആറുശതമാനം എട്ടുശതമാനമാക്കി
ഒഴിമുറി, ധനനിശ്ചയം, ഭാഗാധാരം എന്നിവയ്ക്ക് ചെലവേറും
ചരക്കുവാഹന നികുതി എല്ലാ വാഹനങ്ങൾക്കും 10 ശതമാനം കൂടും
യാത്രാവാഹനങ്ങൾക്കും ടൂറിസ്റ്റ് വാഹനങ്ങൾക്കും നികുതി കൂടും
സിനിമാ ടിക്കറ്റ് ചാർജ് കുറയും
നാലുചക്ര വാഹനങ്ങൾക്കും പഴയ വാഹനങ്ങൾക്കും ഗ്രീൻടാക്‌സ്
പഴയ ബാറ്ററികൾക്ക് വില കുറയും
നികുതി അടയ്ക്കാത്ത വാഹനങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ
ആറുമാസത്തിനകം നികുതി കുടിശ്ശിക അടയ്ക്കാത്ത വാഹനങ്ങൾ കണ്ടുകെട്ടും
അഞ്ചുവർഷത്തെ കുടിശ്ശികയഉള്ളവർ 30 ശതമാനം അടച്ചാൽ മതി
ഹെവി വെയ്റ്റ് വാഹനങ്ങൾക്ക് 20 ശതമാനം അടച്ചാൽ മതി

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP