Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യേശുദാസ് വിശ്വസിക്കുന്നത് മതാതീത ആത്മീയതയിൽ; മതം മാറ്റം വാർത്ത വ്യാജം: വിശദീകരണവുമായി പ്രഭ യേശുദാസ്

യേശുദാസ് വിശ്വസിക്കുന്നത് മതാതീത ആത്മീയതയിൽ; മതം മാറ്റം വാർത്ത വ്യാജം: വിശദീകരണവുമായി പ്രഭ യേശുദാസ്

ന്യൂഡൽഹി: കേരളത്തിലെ മതേതരത്വത്തിന്റെ പ്രവാചകനാണ് ഗാനഗന്ധർവ്വൻ ഡോ.കെജെ യേശുദാസ്. അദ്ദേഹത്തെ മലയാളത്തിന്റെ ഏറ്റവും വലിയ സ്വത്തായാണ് മലയാളികൾ നോക്കി കാണുന്നതും. എന്നാൽ, ഇതിനിടെയാണ് അദ്ദേഹം ഹിന്ദു മതം സ്വീകരിച്ചെന്ന വാർത്തകൾ വന്നത്. എന്നാൽ, ഈ വാർത്ത നിഷേധിച്ച് അദ്ദേഹത്തിന്റെ ഭാര്യ പ്രഭാ യേശുദാസ് തന്നെ രംഗത്തെത്തി.

യേശുദാസ് മതം മാറിയിട്ടില്ലെന്നും മതാതീതമായ ദൈവത്തിലാണ് യേശുദാസ് ഇപ്പോഴും വിശ്വസിക്കുന്നതെന്നും യേശുദാസിന്റെ പത്നി പ്രഭാ യേശുദാസ് പ്രതികരിച്ചു. ദൈവവിശ്വാസത്തെ സംബന്ധിച്ച അദേഹത്തിന്റെ വിശ്വാസങ്ങളിൽ മാറ്റമൊന്നും വന്നിട്ടില്ല, യേശുദാസ് മതം മാറിയെന്ന വാർത്തകൾ തള്ളിക്കളഞ്ഞു കൊണ്ട് അവർ വ്യക്തമാക്കി.

എല്ലാ വർഷവും യേശുദാസിന്റെ പിറന്നാൾ ദിനത്തിൽ മൂകാംബിക ദർശനം പതിവാണ്. മൂകാംബിക ദർശനത്തിന്റെ ചിത്രങ്ങളാണ് തെറ്റിദ്ധാരണയോടെ പ്രചരിപ്പിക്കപ്പെട്ടിരിക്കുന്നത്. മതം മാറിയെന്ന വാർത്ത തെറ്റാണെന്നും യേശുദാസിന്റെ ഭാര്യ പ്രഭ യേശുദാസ് ചാനലിനു നൽകിയ ടെലിഫോൺ അഭിമുഖത്തിൽ വ്യക്തമാക്കി. ഇത്തരത്തിൽ നേരത്തെയും യേശുദാസിനെ കുറിച്ച് വാർത്തകൾ പ്രചരിച്ചിരുന്നു.

യേശുദാസ് ഹിന്ദുമതത്തിലേക്ക് മടങ്ങിയതായി ട്വിറ്ററിലൂടെ അറിഞ്ഞെന്നും വാർത്ത ശരിയാണെങ്കിൽ എല്ലാ ഹൈന്ദവരും അദേഹത്തെ ഒന്നായി നിന്നു സ്വാഗതം ചെയ്യണമെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യസ്വാമി ബുധനാഴ്ച രാവിലെ ട്വിറ്ററിൽ കുറിച്ചിരുന്നു. സ്വാമിയുടെ ട്വീറ്റ് വലിയ ചർച്ചയായതോടെയാണ് വിശദീകരണവുമായി യേശുദാസിന്റെ കുടുംബം രംഗത്തു വന്നത്.

'' എല്ലാ വിരാട് ഹിന്ദുക്കളുടെയും ശ്രദ്ധക്ക്. ഗായകൻ യേശുദാസ് ഹിന്ദുമതത്തിലേക്ക് മാറിയെന്ന ട്വിറ്റർ വാർത്ത ശരിയാണെങ്കിൽ എല്ലാ ഹിന്ദുക്കൾക്കും അഭിമാനിക്കാവുന്നതാണ്'' - സുബ്രമണ്യം സ്വാമി ട്വീറ്റ് ചെയ്തു. സ്വാമിയുടെ ട്വീറ്റ് മണിക്കൂറുകൾക്കുള്ളിൽ വൈറലാവുകയും അതിനെതിരെ റീട്വീറ്റ്‌സുകൾ വരുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP