Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നാണം കുണുങ്ങി ഇടതുപാളയത്തിലേക്ക് ചേക്കാറാതെ വലതുപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കണം; കെ എം മാണിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് മുഖപത്രം

നാണം കുണുങ്ങി ഇടതുപാളയത്തിലേക്ക് ചേക്കാറാതെ വലതുപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കണം; കെ എം മാണിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് മുഖപത്രം

തിരുവനന്തപുരം: കേരളാ കോൺഗ്രസ് എം നേതാവ് കെ എം മാണി ഇടതു നേതാക്കളുമായി അടുക്കുന്നതിനെ വിമർശിച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം രംഗത്തെത്തി. 'അമ്പതാമാണ്ടിൽ നാണം കുണുങ്ങി നിൽക്കരുത്' എന്ന തലക്കെട്ടിൽ എഴുതിയ ലേഖനം ഇന്നലെ മാണി കേരളത്തിലെ പത്രങ്ങളിൽ എഴുതിയ ലേഖനത്തിനുള്ള മറുപടിയായാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേരളാ കോൺഗ്രസ് എന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധ ചേരിയിലാണ് നിലകൊണ്ടിട്ടുള്ളതെന്നും വീക്ഷണം ഓർമ്മപ്പെടുത്തുന്നു. ഈ നിലപാടിൽ വെള്ളം ചേർത്താൻ പാർട്ടി നാശത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പും കോൺഗ്രസ് മുഖപത്രം നൽകുന്നു.

പാർട്ടിയുടെ മുൻകാല അനുഭവങ്ങൾ ഓർമ്മപ്പെടുത്തിക്കൊണ്ടാണ് ലേഖനം. വീക്ഷണത്തിന്റെ ലേഖനത്തിന്റെ പൂർണ്ണരൂപം ചുവടേ:

കേരളകോൺഗ്രസ്സ് നേതാവ് കെ.എം മാണി ഇന്നലെ പത്രങ്ങളിൽ എഴുതിയ ലേഖനത്തിൽ സമകാലികമില്ല.കേരള കോൺഗ്രസ്സ് 50 വർഷം പിന്നിടുമ്പോൾ പാർട്ടിയുടെ ഇന്ന ത്തെ നയങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്.എന്നാൽ ചരിത്ര വസ്തുത ഭാഗികമായി പറഞ്ഞ് അദ്ദേഹം ലേഖനം അവസാനിപ്പിക്കുന്നു. ഈ അടുത്ത കാലത്ത് എൽ.ഡി.എഫ് നേതാക്കൾ കേരള കോൺഗ്രസ്സിനെ ചൂണ്ടയിടാൻ നോക്കിയിട്ടുണ്ട്. അപ്പോഴെല്ലാം തകർപ്പൻ പ്രതികരണങ്ങൾ നടത്താൻ കെ.എം മാണി ശ്രമിച്ചിട്ടില്ലെന്ന് ആക്ഷേ പം ഉണ്ടായിട്ടുണ്ട്. 1982 മുതൽ കേരള കോൺഗ്രസ്സ് തീർത്തുംകോൺഗ്രസ്സ്മുന്നണിയുടെ കൂടെയാണ്. 1980ൽ ഇടതുപക്ഷ ജനാധിപത്യമുന്നണി എ.കെ ആന്റണിയും ഇ.എം.എസ്സും മുൻ കൈ എടുത്ത് രൂപം കൊടുത്തപ്പോൾ കേരള കോൺഗ്രസ് അതിൽ ഭാഗമായിരുന്നു.അക്കാലത്ത് കെ.കരുണാകരന്റെ നേതൃത്വത്തിലുണ്ടായിരുന്നമുന്നണിയുടെ സംസ്ഥാന ചെയർമാനായിരുന്നു പി.ജെ ജോസഫ്. പിന്നീട്‌രാഷ്ട്രീയ മാറ്റത്തിൽ പി.ജെ ജോസഫ് സിപിഐ(എം) ഭാഗത്തും കെ.എംമാണി കോൺഗ്രസ്സ് പക്ഷത്തുമായി.കൊല്ലങ്ങൾ കഴിഞ്ഞാണ് പി.ജെ ജോസഫ് മാണിവഴി കോൺഗ്രസ്സ് നേതൃത്വത്തിലുള്ള യു.ഡി.എഫിൽ തിരിച്ചെത്തിയത്.

50വർഷത്തിനിടെ കേരള കോൺഗ്രസ്സ് ശക്തിയാർജ്ജിച്ചിട്ടുണ്ട്.അത്കമ്യൂണിസ്റ്റ് വിരുദ്ധ മനോഭാവത്താലാണ്.തിരുവിതാംകൂറിലെ നായർക്രൈസ്തവ സംയുക്തചിന്താഗതിയുടെ വിജയഭാവമാണ് കേരളകോൺഗ്രസ്സ്. മലബാർ മേഖലകളിലും മധ്യകേരളത്തിലും കേരള കോൺഗ്രസ്സ് വളരാതിരുന്നത് അതിനാലാണ്. പിന്നീട് അത് സീറോ മലബാർ സഭയുടെ അനുഗ്രഹത്താൽ മധ്യതിരുവിതാംകൂറിലെസമ്പന്നമായ കക്ഷിയായി.

അറുപതുകളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സാണോ കേരള കോൺഗ്രസ്സാണോ എന്ന് ആലപ്പുഴകോട്ടയം ജില്ലകളിൽ കമ്യൂണിസ്റ്റ് വിരുദ്ധർപരസ്പരം ചോദിക്കുമായിരുന്നു. ഇന്ത്യൻ നാഷണൽ കോൺ ഗ്രസ്സ് എന്നാൽ ദേശീയതയുടെ ഭാഗമാണെന്ന തോന്നൽ അക്ക ാലത്ത് കോൺഗ്രസ്സ് കുടുംബങ്ങളിൽ ശക്തമായിരുന്നു.പ്രാദേശിക നിലപാടുകളാണ് എക്കാലത്തുംകേരള കോൺഗ്രസ്സ് നേതൃത്വത്തെ നയിച്ചിരുന്നതെന്ന് ഇത് സൂചിപ്പിക്കുന്നു.

കേരള കോൺഗ്രസ്സിന് ഭരണം ലക്ഷ്യമായിരുന്നില്ലെന്ന് ആ പാർട്ടിയുടെ പല നേതാക്കളും പലപ്പോഴും പറഞ്ഞിട്ടുണ്ട്. കഴിഞ്ഞദിവസവും ആർ ബാലകൃഷ്ണപിള്ളഅതാവർത്തിച്ചിരുന്നു. എന്നാൽ തികച്ചുംതെറ്റായ പ്രസ്താവനകളാണത്. കേരള കോൺഗ്രസ്സ് ഉദയം കൊണ്ടത് തന്നെ കേരള ഭരണപങ്കാളിത്തം ലക്ഷ്യമിട്ടായിരുന്നു.അത് ലഭ്യമാക്കാൻ അവർ കൃത്യമായി ശ്രദ്ധിച്ചിരുന്നു.ആ താൽപ്പര്യം കൂടുതൽ ഉയർന്നതലത്തിലേക്ക് വളർത്താനാണ് ഇപ്പോഴത്തെ ശ്രമവും.കമ്യൂണിസ്റ്റ് വിരുദ്ധ മനോഭാവമുള്ള സമുദായ ങ്ങളിലെ വോട്ടർമാരെ കമ്യൂണിസ്റ്റ് ചേരിയിലേക്ക് നയിക്കാൻ കേരള കോൺഗ്രസ്സ് നേതാക്കൾ മുന്നിട്ടിറങ്ങിയിട്ടുണ്ടെങ്കിൽ അതിനു പ്രേരണ ഈ ഭരണ മോഹം തന്നെയാണ്.എന്നാൽ സമുദായ നേതൃത്വംഅതിന് തടയിട്ടുകൊണ്ടിരുന്നു. പള്ളിയെ തള്ളിപ്പറഞ്ഞ് വന്നാൽ പി.ജെ ജോസഫിനെ ഇടതു മുന്നണിയിൽ സ്വീകരിക്കാമെന്ന് പരസ്യമായി പറഞ്ഞ നേതാവായിരുന്നു ഇഎംഎസ്സ്. ആ മോഹം ഫലിച്ചുവെങ്കിലും അതേ മുന്നണിയിൽ നിന്ന് ജോസഫിന് തിരിച്ച് പോരേണ്ടിവന്നു.

മിടുക്കരായ നേതാക്കളാൽ സമൃദ്ധമായിരുന്നു എക്കാലവും കേരള കോൺഗ്രസ്സ്.അതിനാലാണ്പിളർപ്പ് അവർക്ക് പുതുമയല്ലാത്തത്. ഓരോ കാലത്തുംവാളടുത്തവരെല്ലാം വെളിച്ചപ്പാടാവുകയും തുള്ളിത്തുള്ളിപുറത്ത് പോവുകയും ചെയ്തു.ഇപ്പോൾ തന്നെ പി സി ജോർജ്ജ് എടുക്കുന്ന നിലപാടുകൾനോക്കുക. കെ എം മാണിയുടെ പാർട്ടിയിൽ പി സി ജോർജ്ജ് മാത്രമേയുള്ളു അത്ത രത്തിൽ സ്വന്തം താൽപ്പര്യം അനുസരിച്ച് പ്രസ്താവന നടത്തിക്കൊണ്ടിരിക്കുന്നത്. മറ്റുള്ളവരെല്ലാം മാണിസാർ പറയുന്നതിനപ്പുറത്തേക്ക് ഒന്നും ചിന്തിക്കാറില്ല. മറിച്ച് ജോർജ്ജ് സ്വന്തം ഗ്രൂപ്പ് കൊണ്ട്‌നടന്ന നേതാവായിരുന്നു. ആ നിലക്ക് അദ്ദേഹത്തിനു 'നേതൃവൈഭവം' പ്രകടിപ്പിക്കാതെ വയ്യ.

പിളരുന്തോറും വളരുന്ന പാർട്ടിയെന്ന് കെ എം മാണി വിശേഷിപ്പിച്ചത് ഏത് ഘട്ടത്തിലും കേരള കോൺഗ്രസ്സിന്റെ ഒരു ഭാഗം ഏതെങ്കിലും മുന്നണിയുടെമന്ത്രിസഭയിലുണ്ടായിരുന്നതുകൊണ്ടാണ്.കേരളത്തിൽ പ്രദേശികപാർട്ടികളുടെവളർ ച്ചയുടെ സുപ്രധാന ഘടകം മന്ത്രി പദം തന്നെയായിരുന്നു. സി എം പി യും ജെ എസ് എസും പിടിച്ച് നിന്നതും അതിനാലാണ്. ദേശീയ തലത്തിൽ ജനറൽ സെക്രട്ടറിയുള്ള പാർട്ടിയാണെങ്കിലും സിപിഐ(എം) പോലും ഏതാണ്ട് പ്രാദേശികതല പാർട്ടിയുടെ നിലയിലേക്ക് എത്തിയ സ്ഥിതിക്ക് കേരളത്തിൽ അവർക്ക് പ്രാദേശിക പാർട്ടികളുടെ മുന്നണി രൂപവൽക്കരിക്കുന്നതിൽ താൽപ്പര്യം കൂടും. മധ്യതിരുവിതാംകൂറിൽ കേരള കോൺഗ്രസ്സിനെ ഒപ്പം കൂട്ടാൻ സിപിഐ(എം) നേതൃത്വം കാണിക്കുന്നതത്രപ്പാട്അതാണ്. എന്നാൽപള്ളിയെ തള്ളിപ്പറഞ്ഞ് വരാൻ 1987 ൽ പറഞ്ഞ ഇഎംഎസ്സിന്റെ ശക്തി ഇന്ന് പിണറായി വിജയനില്ല.

കേരള കോൺഗ്രസ്സ് രൂപം കൊണ്ട സാഹചര്യം മറക്കാൻ പറ്റില്ല. അമ്പതാം വാർഷികത്തിൽ പി ടി ചാക്കോയെ ഓർക്കണമെന്നുമില്ല.ചാക്കോജീവിച്ചിരുന്നുവെങ്കിൽ കേരള കോൺഗ്രസ്സ് ഉണ്ടാകുമായിരുന്നില്ലെന്ന് 1964ൽ എംഎൽഎ ആയി ശങ്കർ മന്ത്രിസഭയ്ക്ക് പിന്തുണ പിൻവലിച്ച ബാലകൃഷ്ണ പിള്ള തന്നെ പറഞ്ഞിട്ടുണ്ട്. പി.ടി ചാക്കോ അല്ല കേരള കോൺഗ്രസ്സ് രൂപീകരിച്ചത്. എന്നാൽ ചാക്കോ അനുകൂല വികാരമായിരുന്നു ഒരു സുപ്രധാനഘടകം. ചാക്കോയാകട്ടെ ആജന്മ കമ്യൂണിസ്റ്റ് വിരോധിയുമായിരുന്നു.കോൺഗ്രസ്സിൽ സി കെ ജിയെ ഇടത് അനുകൂലി എന്ന് വിളിച്ച കോൺഗ്രസ്സ് നേതാവായിരുന്നു.അമേരിക്കയിൽ കമ്യൂണിസ്റ്റ് വിരുദ്ധനായ മക്കാർസിയെ ഓർത്ത് കേരള മക്കാർസിയെന്നാണ് ചാക്കോയെ വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ മകൻ പി സി തോമസ്സ് ഇടതിനൊപ്പമായത് മനപ്പൂർവ്വമാകണമെന്നില്ല.

കോൺഗ്രസ്സ് വിരുദ്ധ കമ്യൂണിസ്റ്റ് വിരുദ്ധനിലപാടുകളാണ് കേരള കോൺഗ്രസ്സ് രൂപം കൊണ്ടതിന് കാരണമെങ്കിലും അടിസ്ഥാന പരമായി അവർ കമ്യൂണിസ്റ്റ് വിരുദ്ധരാണ്. അതിന്ന് പലരും മറക്കുന്നു.കമ്യൂണിസ്റ്റുകളുമായി കേരള കോൺഗ്രസ്സ് അധികാരം പങ്കിട്ടാൽ അന്ന് തുടങ്ങും ആ പാർട്ടിയുടെ തളർച്ച.പി ജെ ജോസഫ് അത് കൂടുതൽ വിവരിക്കാൻ കഴിവുള്ള നേതാവാണ്. കെ എം മാണിയുടെ നേതൃത്വത്തിലുള്ള പാർട്ടി ഇന്നും നിലനില്ക്കുന്നത് എഴുപതുകളുടെ അവസാനത്തിൽ തുടങ്ങിയ കോൺഗ്രസ്സ് ബന്ധംമൂലമാണ്.അടിയന്തിരാവസ്ഥയെ പലരും തള്ളുമെങ്കിലും ഇന്ദിരാഗാന്ധിയുടെ കരുത്ത്‌കേരള കോൺഗ്രസ്സിന് നല്ല ഭാവി ഉണ്ടാക്കി കൊടുത്തു. സുവർണ്ണ ജൂബിലി വർഷത്തിൽ കമ്യൂണിസ്റ്റ് തകർച്ചയുടെ കാലവും കേരള കോൺഗ്രസ്സ് കാണുന്നു.പള്ളിയെ തള്ളാൻ പറഞ്ഞ നമ്പൂതിരിപ്പാടിന്റെ പിന്മുറ അതില്ലാതെ തന്നെ കേരള കോൺഗ്രസ്സിനെ കുഴിയിൽ ചാടിക്കാൻ നടക്കുന്നത് തകർച്ചയിൽ നിന്ന് കരപറ്റാനാണ്.

ഇത്തരുണത്തിൽ കേരള കോൺഗ്രസ്സ് രൂപം കൊണ്ട 1964 ലെ കമ്യൂണിസ്റ്റ് വിരുദ്ധമനോഭാവം ഊട്ടി ഉറപ്പിക്കുകയാണ് വേണ്ടത്.തോമസ് ഐസക്കിനെ പോലുള്ളവരാണ്‌കേരള കോൺഗ്രസ്സിനെ ക്ഷണിക്കുന്നത്.അവിടെ കാർട്ടൂണിസ്റ്റിന്റെ മനസ്സിൽ കെ എം മാണി നാണംകുണുങ്ങിയായ പെണ്ണാണ്. അതല്ലല്ലോ വേണ്ടത്. പക്വതയുടെ പ്രായമാണ് 50. കരുത്തിന്റെ പ്രായവും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP