Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓൺലൈനിൽ ലീക്കായത് കസബയുടെ തയ്യാറാക്കി വച്ചിരുന്ന അനേകം ടീസറുകളിൽ ഒന്ന്; പ്രചരിക്കുന്ന ടീസർ ഷെയർ ചെയ്യരുതെന്ന് നിതിൻ രഞ്ജി പണിക്കർ

ഓൺലൈനിൽ ലീക്കായത് കസബയുടെ തയ്യാറാക്കി വച്ചിരുന്ന അനേകം ടീസറുകളിൽ ഒന്ന്; പ്രചരിക്കുന്ന ടീസർ ഷെയർ ചെയ്യരുതെന്ന് നിതിൻ രഞ്ജി പണിക്കർ

മ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കസബയുടെ ടീസർ ചോർന്നു.ഫേസ്‌ബുക്കിലൂടെയാണ് കസബയുടെതെന്ന പേരിൽ ടീസർ പ്രചരിച്ചത്. എന്നാൽ ഇത് ഔദ്യോഗിക ടീസർ അല്ലെന്നും തയ്യാറാക്കിയ അനേകം ടീസറുകളിൽ ഒന്നാണെന്നും സംവിധായകൻ നിതിൻ രഞ്ജി പണിക്കർ അറിയിച്ചു.

37 സെക്കൻഡുള്ള ടീസറിന്റെ എഡിറ്റിങ്ങും സൗണ്ട് മിക്‌സിങ്ങും പൂർത്തിയാകുന്നതിന് മുമ്പാണ് ടീസർ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഗബ്ബർ സിങ്, നനകു പ്രേമതോ എന്നീ രണ്ട് തെലുങ്ക് സിനിമകളിലെ സംഗീതമാണ് ചോർന്നിരിക്കുന്ന ടീസറിലുള്ളത്.

ഇത് ഔദ്യോഗിക ടീസറല്ലെന്നും ഇതെങ്ങനെ ചോർന്നു എന്നത് കണ്ടുപിടിക്കുമെന്നും സംവിധായകൻ നിഥിൻ രഞ്ജി പണിക്കർ പറഞ്ഞു.പുറത്തു വന്നിരിക്കുന്ന ടീസർ ഹ്യൂമർ ബേസ് ചെയ്തുള്ളതാണ്. എന്നാൽ ചിത്രം ഹ്യൂമർ ബേസ്ഡല്ലെന്നും നിഥിൻ കൂട്ടിച്ചേർത്തു.

ഒരു സുപ്രധാന കേസിലെ തെളിവ് തേടി കേരള കർണാടക അതിർത്തിയിലെത്തുന്ന സർക്കിൾ ഇൻസ്‌പെക്ടറാണ് മമ്മൂട്ടിയുടെ കഥാപാത്രം. വരലക്ഷ്മി, നേഹ സക്‌സേന, സമ്പത്ത് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തും.

ചിത്രത്തിന്റെ ടീസർ ഔദ്യോഗികമായി പുറത്തുവിടാറായിട്ടില്ലെന്നും അതിനായുള്ള ജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും നിതിൻ ഫേസ്‌ബുക്കിലൂടെ അറിയിച്ചു.രാജൻ സക്കറിയ എന്ന പൊലീസ് ഓഫീസറെയാണ് കസബയിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകൾക്ക് സോഷ്യൽ മീഡിയായിൽ വൻ സ്വീകരണമാണ് ലഭിച്ചിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP