വീട്ടിൽ ഇരുന്നു കൊണ്ട് ഫോം പൂരിപ്പിച്ചാൽ നിങ്ങൾക്കും പെൻഷൻ കിട്ടും; ആധാർ കാർഡോ പാൻ കാർഡോ ഉണ്ടെങ്കിൽ ആർക്കും നാഷണൽ പെൻഷൻ സ്കീമിൽ ചേരാം; എല്ലാ ഇന്ത്യക്കാർക്കും പെൻഷൻ ഉറപ്പ് വരുത്തുന്ന പദ്ധതിയെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
മറുനാടൻ മലയാളി ബ്യൂറോ
നോൺ റെസിഡന്റ് ഇന്ത്യക്കാർക്ക്(എൻആർഐ) ആധാർ കാർഡോ പാൻ കാർഡോ ഉണ്ടെങ്കിൽ ഇപ്പോൾ നാഷണൽ പെൻഷൻസ് സേവിങ്സ് (എൻപിഎസ്) അക്കൗണ്ടുകൾ ഓൺലൈനിലൂടെ ആരംഭിക്കാമെന്ന് ഇന്ത്യൻ ധനകാര്യമന്ത്രാലയം വെള്ളിയാഴ്ച പ്രസ്താവനയിറക്കിയിരുന്നു. ഈ ഒരു അവസരത്തിൽ എല്ലാ ഇന്ത്യക്കാർക്കും പെൻഷൻ ഉറപ്പ് വരുത്തുന്ന പദ്ധതിയെക്കുറിച്ച് നിങ്ങൾ അറിയേണ്ടുന്ന ചില കാര്യങ്ങളാണ് ഇവിടെ പരാമർശിക്കുന്നത്. ഇതുവരെ എൻആർഐക്കാർക്ക് ബാങ്ക് ഓഫീസുകളിൽ നേരിട്ട് ചെന്ന് പേപ്പർ അപ്ലിക്കേഷൻ സമർപ്പിച്ചാൽ മാത്രമേ ഇതിന് സാധിച്ചിരുന്നുള്ളൂ.ഇഎൻപിഎസ് എന്നാണ് പുതിയ പദ്ധതി അറിയപ്പെടുന്നത്. ഇതിലൂടെ സബ്സ്ക്രൈബർക്ക് തങ്ങളുടെ വീട്ടിലിരുന്നു കൊണ്ട് ഓൺലൈനായി എൻപിഎസ് അക്കൗണ്ട് തുറക്കാനാവുമെന്നതാണ് ഏറ്റവും വലിയ സൗകര്യം.
ഇതു പ്രകാരം എൻആർഐൾക്ക് റീപാട്രിയബിൾ ആയോ അല്ലെങ്കിൽ നോൺറീപാട്രിയബിൾ ആയ രീതിയിലോ എൻപിഎസ് ആരംഭിക്കാമെന്നും ധനകാര്യമന്ത്രാലയം വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിൽ റീപാട്രിയബിൾ അടിസ്ഥാനത്തിൽ അക്കൗണ്ട് തുറക്കുമ്പോൾ എൻആർഐ ഇതിനുള്ള തുക അവരുടെ എൻആർഇ/ എഫ്സിഎൻആർ/എൻആർഒ എന്നീ അക്കൗണ്ടുകിലേതിലെങ്കിലുമൊന്നിലൂടെയാണ് അടയ്ക്കേണ്ടത്. നോൺറീപാട്രിയബിൾ സ്കീം പ്രകാരം എൻആർഐകൾക്ക് തങ്ങളുടെ എൻആർഇ/ എഫ്സിഎൻആർ/എൻആർഒ അക്കൗണ്ടുകളിലൂടെ എൻപിഎസിൽ ചേരാവുന്നതാണ്. എന്നാൽ മച്യൂരിറ്റി വേളയിലോ അല്ലെങ്കിൽ ഭാഗികമായ പിൻവലിക്കലിന്റെ സമയത്തോ എൻപിഎസ് ഫണ്ട് അവർക്ക് എൻആർഒ അക്കൗണ്ടിൽ മാത്രമാണ് നിക്ഷേപിക്കാൻ സാധിക്കുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കുക.
ഈ രണ്ട് സ്കീമുകളും വിദേശജോലിക്ക് ശേഷം ഇന്ത്യയിലേക്ക് വരാൻ താൽപര്യപ്പെടുന്ന എൻആർഐകൾക്ക് പ്രയോജനപ്പെടുമെന്നാണ് ധനകാര്യ മന്ത്രാലയും പ്രതീക്ഷിക്കുന്നത്. ഈ സ്കീമുകളുടെ ആകർഷകമായ റിട്ടേണുകൾ, കുറഞ്ഞ ചെലവ്, അയവ്, തുടങ്ങിയവയാണ് ഈ സ്കീമുകളെ ആകർഷകമാക്കുന്നത്. കൂടാതെ പിഎഫ്ആർഡിയ ഇവയെ നിയന്ത്രിക്കുന്നുവെന്ന സുരക്ഷിതത്വവുമുണ്ട്. കേന്ദ്ര സർക്കാർ പെൻഷൻ സംവിധാനത്തിനായി സ്ഥാപിച്ച റെഗുലേറ്ററാണിത്.പൗരന്മാർ വിദേശത്ത് ജോലി ചെയ്യുന്ന കാര്യത്തിൽ ഇന്ത്യക്ക് രണ്ടാംസ്ഥാനമുള്ളത്. 200 രാജ്യങ്ങളിലായി 29 മില്യൺ ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്. ഇതിൽ 25 ശതമാനം പേർ ഗൾഫ് രാജ്യങ്ങളിലാണ്.ഗൾഫിലേക്കും മറ്റ് വിദേശരാജ്യങ്ങളിലേക്കും ജോലിക്ക് പോകുന്ന ഇന്ത്യക്കാർ ഒരു നിശ്ചിത കാലത്തിന് ശേഷം മാതൃരാജ്യത്തേക്ക് തിരിച്ച് വരാൻ ലക്ഷ്യമിട്ടാണ് പോകുന്നത്.എൻപിഎസ് പ്രാബല്യത്തിൽ വന്നാൽ എൻആർഐകൾക്ക് വാർധക്യകാല വരുമാന സുരക്ഷിതത്വം ഉറപ്പ് വരുത്താനാകുമെന്നാണ് ധനകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന വ്യക്തമാക്കുന്നത്.
നാഷണൽ പെൻഷൻ സിസ്റ്റം
ആളുകൾക്ക് വാർധക്യകാലത്ത് സ്ഥിരമായ വരുമാനമില്ലാതിരിക്കുമ്പോൾ അവർക്ക് സുരക്ഷയേകുന്ന സംവിധാനമാണ് നാഷണൽ പെൻഷൻ സിസ്റ്റം അഥവാ എൻപിഎസ് പ്രയോജനപ്പെടുന്നത്. റിട്ടയർമെന്റ് പ്ലാനിലൂടെ ആളുകൾക്ക് തങ്ങളുടെ ജീവിതനിലവാരം കുറയ്ക്കാതെ തന്നെ തുടർന്നും കഴിയാൻ പ്രാപ്തരാക്കുന്നു.പെൻഷൻസ്കീമുകളിലൂടെ ആളുകൾക്ക് നിക്ഷേപിക്കാനും സമ്പാദ്യം സ്വരൂപിക്കാനും തുടർന്ന് റിട്ടയർമെന്റിലെ ആനുറ്റി പ്ലാനിലൂടെ മൊത്തം തുക സ്ഥിരമായ വരുമാനമായി ലഭിക്കാനുള്ള സാഹചര്യമൊരുങ്ങുകയും ചെയ്യും. ലോകത്തിലെ ആളുകളുടെ ആയുർദൈർഘ്യം 2020 ഓടെ നിലവിലെ 65 വയസിൽ നിന്നും 75 വയസിലെത്തുമെന്നാണ് യുണൈറ്റഡ് നാഷൻസ് പോപ്പുലേഷൻ ഡിവിഷൻ അഭിപ്രായപ്പെടുന്നത്. ഇന്ത്യയിൽ ആരോഗ്യ നിലവാരവും സാനിറ്റേഷൻ സംവിധാനങ്ങളും മെച്ചപ്പെട്ടതിനാൽ ഇവിടുത്തെ ആളുകളുടെ ആയുർദൈർഘ്യവും വർധിച്ചിട്ടുണ്ട്. അതിനാൽ റിട്ടയർമെന്റിന് ശേഷം ആളുകൾ ജീവിക്കുന്ന വർഷങ്ങൾ വർധിച്ചിട്ടുണ്ട്. വർധിച്ച് വരുന്ന ജീവിതച്ചെലവ്, പണപ്പെരുപ്പം, വർധിച്ച ആയുർദൈർഘ്യം എന്നിവ കാരണം റിട്ടർമെന്റ് ജീവിതം പ്ലാൻ ചെയ്യുന്നതിന് പ്രാധാന്യമേറെയുണ്ട്. ഈ ഒരു സാഹചര്യത്തിൽ കൂടുതൽ പേർക്ക് സാമൂഹ്യസുരക്ഷയേകുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻഗവൺമെന്റ് നാഷനൽ പെൻഷൻ സിസ്റ്റം ആരംഭിച്ചിരിക്കുന്നത്.
നാഷണൽ പെൻഷൻ സിസ്റ്റത്തിന്റെ ഗുണങ്ങൾ
വളരെ സുതാര്യമാണെന്നതാണ് എൻപിഎസിന്റെ ഏറ്റവും മികച്ച നേട്ടം. ഇതിലൂടെ ആളുകൾക്ക് പെൻഷൻ കോൺട്രിബ്യൂഷനുകൾ പെൻഷൻ ഫണ്ട് സ്കീമുകളിൽ നിക്ഷേപിക്കാൻ സാധിക്കുകയും ദിവസവുമെന്ന തോതിൽ അവർക്ക് തങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യത്തെക്കുറിച്ച് അറിയാൻ സാധിക്കുകയും ചെയ്യും. ഈ സിസ്റ്റത്തിൽ വളരെ ലളിതമായി ചേരാൻ സാധിക്കുന്നുവെന്നതാണ് മറ്റൊരു ഗുണവശം. ഇതിൽ ചേരാനാഗ്രഹിക്കുന്ന സബ്സ്ക്രൈബർ തങ്ങളുടെ നോഡൽ ഓഫീസിൽ ഒരു അക്കൗണ്ട് തുറക്കുകയും ഒരു പെർമനന്റ് റിട്ടയർമെന്റ് അക്കൗണ്ട് നമ്പർ (പ്രാൺ) കരസ്ഥമാക്കുകയുമാണ് ചെയ്യേണ്ടുന്നത്. ഇത് പോർട്ടബിൾ ആണെന്നതാണ് മറ്റൊരു നേട്ടം. ഇത് പ്രകാരം സിസ്റ്റത്തിൽ ചേരുന്ന ഓരോ തൊഴിലാളിക്കും യുണീക് നമ്പറും പ്രത്യേകം പ്രാണും ലഭ്യമാകും. ഇത് പോർബിൾ ചെയ്യാവുന്നതാണ്. അതായത് തൊഴിലാളി മറ്റൊരു സ്ഥാപത്തിലേക്ക് മാറിയാലും ഈ നമ്പർ നിലനിർത്താനും അതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ നിർവഹിക്കാനും സാധിക്കുമെന്ന് സാരം.ഇത് വേണ്ട വിധത്തിൽ റെഗുലേറ്റ് ചെയ്യപ്പെടുന്ന സംവിധാനവുമാണ് പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അഥോറിറ്റി (പിഎഫ്ആർഡിഎ) ആണിത് റെഗുലേറ്റ് ചെയ്യുന്നത്.
ആർക്കൊക്കെ ഇതിൽ ചേരാം...?
എൻആർഐകളായ ഇന്ത്യക്കാർക്ക് പുറമെ മറ്റ് നിരവധി കാറ്റഗറികൾക്ക് ഇതിൽ ചേരാൻ സാധിക്കും. അവയെക്കുറിച്ചാണ് ചുവരെ പരാമർശിക്കുന്നത്.
കേന്ദ്ര ഗവൺമെന്റ് ജോലിക്കാർ
സെൻട്രൽ ഗവൺമെന്റ് സർവീസിലെ എല്ലാ പുതിയ ജോലിക്കാർക്കും 2004 ജനുവരി ഒന്നിനും അതിന് ശേഷവും ഗവൺമെന്റ് സർവീസിൽ ചേർന്നിട്ടുള്ള സെൻട്രൽ ഓട്ടോണോമസ് ബോഡികളിലുള്ള ജീവനക്കാർക്കും എൻപിഎസിൽ ചേരാവുന്നതാണ്. എന്നാൽ സായുധ സേനയിലുള്ളവർക്ക് ഇത് സാധ്യമല്ല. ഇതിന് പുറമെ എൻപിഎസ് ഉത്തരവ് ബാധകമല്ലാത്ത ഏത് ഗവൺമെന്റ് ജീവനക്കാരനും 'ആൾ സിറ്റിസൺ മോഡൽ ' ലിന് കീഴിൽ ഒരു പോയിന്റ് ഓഫ് പ്രസൻസ് സർവീസ് പ്രൊവൈഡറി(പിഒപിഎസ്പി) ലൂടെ സബ്സ്ക്രൈബ് ചെയ്യാവുന്നതാണ്.
സംസ്ഥാന സർക്കാർ ജോലിക്കാർ
സംസ്ഥാന സർക്കാരുകളിലെയും സ്റ്റേറ്റ് ഓട്ടോണമസ് ബോഡീസ് ജോയിനിങ് സർവീസുകളിലെയും എല്ലാ ജീവനക്കാർക്കും ഇതിൽ ചേരാൻ സാധിക്കും.ഇതിന് പുറമെ എൻപിഎസ് ഉത്തരവ് ബാധകമല്ലാത്ത ഏത് ഗവൺമെന്റ് ജീവനക്കാരനും 'ആൾ സിറ്റിസൺ മോഡൽ ' ലിന് കീഴിൽ ഒരു പോയിന്റ് ഓഫ് പ്രസൻസ് സർവീസ് പ്രൊവൈഡറി(പിഒപിഎസ്പി) ലൂടെ സബ്സ്ക്രൈബ് ചെയ്യാവുന്നതാണ്.
കോർപറേറ്റ്
ഒരു കോർപറേറ്റിന് അതിന്റെ എല്ലാ അണ്ടർലൈയിങ് സബ്സ്ക്രൈബർമാർക്കുമായി സബ്സ്ക്രൈബർ ലെവലിലുള്ളതോ അല്ലെങ്കിൽ കോർപറേറ്റ് ലെവലിലുള്ളതോ ആയ ഇൻവെസ്റ്റ്മെന്റ് തെരഞ്ഞെടുക്കാവുന്നതാണ്. കോർപറേറ്റിനോ അല്ലെങ്കിൽ സബ്സ്ക്രൈബർക്കോ ആൾസിറ്റിസൺ മോഡലിന് കീഴിലുള്ള ഏതെങ്കിലുമൊരു പെൻഷൻ ഫണ്ട് മാനേജേർസ് (പിഎഫ്എംഎസ്) തെരഞ്ഞെടുക്കാവുന്നതാണ്.
അസംഘടിത മേഖലയിലെ തൊഴിലാളികൾ സ്വാവലംബൻ യോജന
കേന്ദ്രസർക്കാർ, സംസ്ഥാനസർക്കാർ, പൊതുമേഖല, ഓട്ടോണമസ് ബോഡി, തുടങ്ങിയവയിലല്ലാത്ത അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവരും 18നും 60 വയസിനും ഇടയിലുള്ളവരുമായ ഇന്ത്യൻ പൗരന്മാർക്ക് എൻപിഎസ്സ്വാവലംബൻ അക്കൗണ്ട് തുറക്കാവുന്നതാണ്.
കോൺട്രിബ്യൂഷനുകൾ
എൻപിഎസിലെ എല്ലാ സിറ്റിസൺ മോഡലുകൾക്കും ടയർ 1 ൽ മിനിമം കോൺട്രിബ്യൂഷൻ 500 രൂപയാണ്. എന്നാൽ ടയർ 2വിൽ ഇത് 1000 രൂപയാണ്. ടയർ 1ൽ മിനിമം എമൗണ്ട് പെർ കോൺട്രിബ്യൂഷൻ 500 രൂപയും ടയർ 2വിൽ 250 രൂപയുമാണ്. വർഷത്തിലെ ചുരുങ്ങിയ കോൺട്രിബ്യൂഷൻ ടയർ 1ൽ 6000 രൂപയും ടയർ 2വിൽ 2000 രൂപയുമാണ്. കോൺട്രിബ്യൂഷനുകളുടെ ചുരുങ്ങിയ ഫ്രീക്വൻസി ടയർ 1ലും ടയർ 2വിലും വർഷത്തിൽ ഒന്നാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്