Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പണി കഴിഞ്ഞ് ഫാക്ടറിയിൽ നിന്നും ഇറങ്ങി വരവേ പിന്നിലെത്തിയ പൊലീസുകാർ അമീർ എന്നു വിളിച്ചപ്പോൾ ഓടാൻ ശ്രമിച്ചു; 20ാം വയസ്സിൽ രണ്ടാംകെട്ട് കെട്ടിയിട്ടും അടങ്ങാത്ത ലൈംഗിക ത്വര; പ്രതിയെ കുറിച്ച് ആദ്യം സംശയം പറഞ്ഞത് സുഹൃത്ത് തന്നെ; അമ്മയും സഹോദരിയും മൊഴി നൽകാതിരുന്നത് ദുരൂഹം

പണി കഴിഞ്ഞ് ഫാക്ടറിയിൽ നിന്നും ഇറങ്ങി വരവേ പിന്നിലെത്തിയ പൊലീസുകാർ അമീർ എന്നു വിളിച്ചപ്പോൾ ഓടാൻ ശ്രമിച്ചു; 20ാം വയസ്സിൽ രണ്ടാംകെട്ട് കെട്ടിയിട്ടും അടങ്ങാത്ത ലൈംഗിക ത്വര; പ്രതിയെ കുറിച്ച് ആദ്യം സംശയം പറഞ്ഞത് സുഹൃത്ത് തന്നെ; അമ്മയും സഹോദരിയും മൊഴി നൽകാതിരുന്നത് ദുരൂഹം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളാ പൊലീസിനെ അതീവ സമ്മർദ്ദത്തിലാക്കിയ ജിഷ വധക്കേസിലെ ഘാതകനെ പിടികൂടാൻ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മലയാളികൾ മുഴുവനും. അതിവേഗം പിടികൂടേണ്ടിയിരുന്ന പ്രതിയെ പൊലീസ് പിടിച്ചത് 50 ദിവസങ്ങൾ നീണ്ടു നിന്ന അന്വേഷണങ്ങൾക്ക് ഒടുവിലാണ്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഒരുപക്ഷേ പിടികിട്ടാപ്പുള്ളിയാകേണ്ടിയിരുന്ന പ്രതിയെ പൊലീസ് പിടികൂടിയത്. ജിഷയെ അതിക്രൂരമായി വധിച്ച അമിയൂർ ഇസ്ലാമിന് 23 വയസ് പ്രായം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, അമിതമായ ലൈംഗിക തൃഷ്ണ വച്ചുപുലർത്തിയ വ്യക്തിയായിരുന്നു ഇയാളെന്നാണ് അന്വേഷണം സംഘം നൽകുന്ന സൂചന. ഈ ലൈംഗിക തൃഷ്ണ തന്നെയാണ് കൊലപാതകത്തിലേക്ക് നയിച്ചതും.

ബംഗ്ലാദേശിൽ നിന്നും അസമിലേക്ക് കുടിയേറിയ വ്യക്തിയാണ് അമിയൂർ എന്നാണ് പ്രാഥമിക നിഗമനം. തികഞ്ഞ ആരോഗ്യമുള്ള ഇയാൾക്ക് ജിഷയെ എളുപ്പത്തിൽ കീഴടക്കാൻ സാധിച്ചുവെന്നാണ് അന്വേഷണത്തിലും വ്യക്തമാകുന്നത്. അഞ്ചര അടി ഉയരവും വെളുത്ത നിറവുമാണ് പ്രതിയക്കുള്ളത്. ജിഷയെ കൊലപ്പെടുത്തിയ ശേഷം ആസാമിലേക്ക് പോയെ ഇയാൾ പിന്നീട് തമിഴ്‌നാട്ടിലേക്കാണ് പോയത്. ഉപയോഗിച്ച മൊബൈലിൽ തന്നെ പുതിയ സിമ്മിട്ടതോടെയാണ് പ്രതിയിലേക്ക് പൊലീസിന് എളുപ്പത്തിൽ എത്താൻ സാധിച്ചത്. ഐഎംഇഐ നമ്പർ പരിശോധിച്ചപ്പോൾ പ്രതി തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് ഉണ്ടെന്ന് ബോധ്യമായി. ഇതോടെ ഇവിടെയെത്തിയ പൊലീസ് സംഘം സമർത്ഥമായി തന്നെ ഇയാളെ കുടുക്കുകയായിരന്നു.

കാഞ്ചീപുരത്തെ വാഹനനിർമ്മാണ ശാലയിൽ നിന്നാണ് അമിയൂലിന് പൊലീസ് അറസ്റ്റു ചെയ്തത്. ജോലി കഴിഞ്ഞ് ഇറങ്ങിവന്ന അമീറുൽ ഇസ്ലാമിന്റെ പിന്നാലെ ചെന്ന അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ 'അമീർ' എന്നു വിളിച്ചതോടെ ഇയാൾ തിരിഞ്ഞുനോക്കി. പന്തികേടു മണത്തതോടെ ഇയാൾ ഓടു രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ, അതിന് അനുവദിക്കാതെ തന്നെ പൊലീസ് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. മൂന്ന് ഉദ്യോഗസ്ഥർ ചേർന്നാണ് ആരോഗ്യദൃഢഗാത്രനായ അമീറിനെ പിടികൂടിയത്.

കൊലപാതകത്തിനു കാരണമായ സംഭവത്തെക്കുറിച്ചു പലതരത്തിൽ മാറ്റിപ്പറഞ്ഞ് ഇയാൾ പൊലീസിനെ വഴിതെറ്റിക്കാനും ശ്രമിച്ചു. ഹിന്ദി അറിയില്ലെന്ന് പരഞ്ഞ് ആസാമി ഭാഷ സംസാരിച്ചാണ് മൗനിയാകാൻ ്ശ്രമിച്ചത്. മൊബൈൽ ഫോണിൽ ഒട്ടേറെ അശ്ലീല വിഡിയോകൾ ഉണ്ടായിരുന്നതിനാലാണു പല സിംകാർഡുകൾ മാറി ഉപയോഗിച്ചിട്ടും ഫോൺ ഉപേക്ഷിക്കാൻ ഇയാൾ തയാറാവാതിരുന്നത്. പൊലീസിനു പിടിവള്ളിയായതും ഇതുതന്നെയായിരുന്നു.

പ്രായപൂർത്തിയാവും മുൻപേ വിവാഹിതനായ ഇയാൾ ഇരുപതാം വയസ്സിൽ 38 വയസ്സുള്ള ഒരു സ്ത്രീയെക്കൂടി വിവാഹം കഴിച്ചു. ഇങ്ങനെ രണ്ട് വിവാഹം ചെയ്‌തെങ്കിലും അടങ്ങാത്ത ലൈംഗിക തൃഷ്ണ ഇയാളിൽ അവശേഷിച്ചു. ബംഗാളിയായ ഭാര്യയോടൊപ്പം പെരുമ്പാവൂരിൽ താമസിച്ചിട്ടുണ്ട്. അവരെ നാട്ടിലേക്കു പറഞ്ഞയച്ചശേഷമാണ് രണ്ടാമത്തെ വിവാഹം കഴിച്ചത്. ഇതിന് ശേഷമാണ് ജിഷയുമായി പരിചയപ്പെടുന്നത്. ജിഷയോടെ ലൈംഗിക താൽപ്പര്യം തന്നെ അമീറുലിന് ഉണ്ടായിരുന്നു. പലതവണ അമീറുൽ വീട് സന്ദർശിക്കുകയും ചെയത്ു. എന്നിട്ടും പ്രതിയെക്കുറിച്ച് ജിഷയുടെ അമ്മ രാജേശ്വരിയും സഹോദരിയും പറയാത്തത് ദുരൂഹമായിത്തന്നെ നില്ക്കുന്നു.

കൊലപാതകം നടന്ന ഏപ്രിൽ 28നു തലേന്നു രാത്രിയിലും ഇയാൾ ആ പരിസരത്തുണ്ടായിരുന്നു. മദ്യപിച്ചശേഷം അശ്ലീലചിത്രം കണ്ടതോടെയാണു ജിഷയുടെ വീട്ടിലേക്കു വീണ്ടും പോവാൻ തോന്നിയതെന്നും പ്രതി മൊഴിനൽകിയിട്ടുണ്ട്. കൊലനടത്തിയശേഷം ചെരിപ്പ് ഉപേക്ഷിച്ചുപോകേണ്ടിവന്ന കൊലയാളി കുറുപ്പംപടിയിലെ കടയിൽനിന്നു പുതിയ ചെരിപ്പു വാങ്ങി. ഇതരസംസ്ഥാനക്കാരനായ ഒരാൾ ജിഷ കൊല്ലപ്പെട്ട ദിവസം പുതിയ ചെരിപ്പുവാങ്ങാനെത്തിയ സംഭവം ഈയടുത്ത ദിവസമാണ് കടയുടമ അന്വേഷണ സംഘത്തിനു കൈമാറിയത്. ജിഷയുടെ രക്തം പുരണ്ട ചെരിപ്പ് സമീപവാസികൾക്കു മുന്നിൽ പൊലീസ് പ്രദർശിപ്പിച്ചിരുന്നെങ്കിലും ഉടമയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അന്വേഷണം മുറുകിയതോടെ, അമിയൂർ ഇസ്ലാമിന്റെ തിരോധാനത്തിൽ സംശയം തോന്നിയ ഇതരസംസ്ഥാനത്തൊഴിലാളി നൽകിയ വിവരങ്ങൾ നിർണായകമായി. നാടുവിട്ടുപോയിട്ടും ജിഷ വധക്കേസിന്റെ വിശേഷങ്ങൾ അറിയാൻ പ്രതി സുഹൃത്തുക്കളെ തുടർച്ചയായി ഫോൺ ചെയ്തതാണ് അയാൾ പൊലീസിനെ വിവരം അറിയിക്കാൻ കാരണം

കുറുപ്പംപടിയിലെ വിശേഷങ്ങൾ അറിയാൻ അമീറുൽ ഇസ്ലാം വീണ്ടും വിളിച്ചതോടെ ഇയാൾക്കുവേണ്ടിയുള്ള വല വിരിഞ്ഞു. ഡിഎൻഎ പരിശോധനാഫലം കൈവശമുള്ളതിനാൽ പ്രതി പിടിയിലായിട്ടും പൊലീസ് ഇക്കാര്യം പുറത്തുവിട്ടില്ല. മണിക്കൂറുകൾക്കുള്ളിൽ ഡിഎൻഎ പരിശോധിക്കാനുള്ള പുതിയ സംവിധാനങ്ങൾ തിരുവനന്തപുരം ഫൊറൻസിക് ലാബിൽ ഒരുക്കിയിരുന്നതിനാൽ അമിയൂർ ഇസ്ലാമിന്റെ ഡിഎൻഎ ഒരുദിവസംകൊണ്ടു പരിശോധിച്ച് ഉറപ്പുവരുത്താൻ പൊലീസിനു കഴിഞ്ഞു. കാഞ്ചീപുരം ശിങ്കിടിപാക്കത്തെ വാഹനനിർമ്മാണ ശാലയിൽ 8000 രൂപ ശമ്പളത്തിൽ കഴിഞ്ഞ പത്തിനാണ് അമീറുൽ ജോലിയിൽ പ്രവേശിച്ചത്. ജിഷയുടെ കൊലയാളിയെ പൊലീസ് പിടിക്കില്ലെന്ന വിശ്വാസത്തിലായിരുന്നു ഇയാൾ.

പഴവർഗങ്ങൾ കഴിക്കുന്നതിൽ തൽപ്പരനായ ഇയാളെക്കാത്ത് ശിങ്കിടിപാക്കത്തെ പഴക്കടകളിൽ പൊലീസ് വേഷംമാറി നിന്നിരുന്നു. ആദ്യ രണ്ടു ദിവസം ഒരു സൂചനയും ലഭിച്ചില്ല. കമ്പനിയിൽ ഓരോ ഷിഫ്റ്റും കഴിഞ്ഞു വരുന്നവരെ പൊലീസ് നിരീക്ഷിച്ചുകൊണ്ടിരുന്നു. പിടിയിലായ ദിവസം രാത്രി എട്ടുമണി ഷിഫ്റ്റ് കഴിഞ്ഞു പുറത്തുവന്ന 100 തൊഴിലാളികളുടെ കൂട്ടത്തിൽ അമിയൂർ ഇസ്ലാമുണ്ടായിരുന്നു. അമീറുലിനെ കുറിച്ച് വ്യക്തമായി ധാരണ ഉണ്ടാക്കിയാണ് അറസ്റ്റു ചെയ്തത്.

അന്യസംസ്ഥാന തൊഴിലാളികൾ ഏറെയുള്ള സ്ഥലമാണ് പെരുമ്പാവൂർ എന്നതും കുറ്റകൃത്യത്തിന്റെ രീതിയും സ്ഥലവും സംശയം ബലപ്പെടുത്തി. ഇതോടെ അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നട്ത്തിയതും. ഈ പ്രദേശത്തെ ടവറുകൾക്ക് കീഴിൽ നിന്ന് പോയ കോളുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി അസം ബംഗാൾ, തമിഴ്‌നാട്, ഝത്തീസ്ഗഡ് എന്നിവിടങ്ങളിലും അന്വേഷണം സംഘം പരിശോധന നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP