Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീണ്ടും റെക്കോഡുകൾ കാൽക്കീഴിലാക്കി കബാലി; രണ്ട് കോടിയിലേറെ ക്ലിക്കുകൾ നേടിയ ആദ്യ ഇന്ത്യൻ സിനിമ ടീസർ എന്ന ബഹുമതിയും രജനീകാന്ത് ചിത്രത്തിന്

വീണ്ടും റെക്കോഡുകൾ കാൽക്കീഴിലാക്കി കബാലി; രണ്ട് കോടിയിലേറെ ക്ലിക്കുകൾ നേടിയ ആദ്യ ഇന്ത്യൻ സിനിമ ടീസർ എന്ന ബഹുമതിയും രജനീകാന്ത് ചിത്രത്തിന്

ന്ത്യൻ യൂട്യൂബ് പ്രേക്ഷകർക്കിടയിൽ തരംഗമായി മാറിയ കബാലിയുടെ ടീസർ ഒരു പുതിയ റെക്കോർഡ് കൂടി സൃഷ്ടിച്ചിരിക്കുകയാണ്. വെള്ളിത്തിരയിലെത്തുന്നതിനു മുമ്പ് തന്നെ ചരിത്രമായി മാറിയ രജനീകാന്ത് ചിത്രം കബാലി ഇന്ത്യയിൽ ഏറ്റവുമധികം പേർ കണ്ട ടീസർ എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയതിന് പിന്നാലെയാണ് പുതിയ നേട്ടവും കൈവരിച്ചിരി ക്കുന്നത്.

കബാലിയുടെ ടീസർ രണ്ട് കോടിയിലധികം ക്ലിക്കുകളാണ് നേടിയിരിക്കുന്നത്. ഇതോടെ രണ്ട് കോടിയിലേറെ ക്ലിക്കുകൾ നേടിയ ആദ്യ ഇന്ത്യൻ സിനിമ ടീസർ എന്ന റെക്കോർഡാണ് കബാലിയുടെ ടീസർ നേടിയത്.28 ദിവസം കൊണ്ടാണ് ടീസർ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. കൂടുതൽ ലൈക്കുകൾ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് കബാലി.

പതിമൂന്ന് ദിവസം കൊണ്ട് ഒരു കോടി 71 ലക്ഷത്തിലധികം ആളുകളാണ് ചിത്രത്തിന്റെ ടീസർ കണ്ടത്. ആമിർ ഖാന്റെ ധൂം ത്രീ, സൽമാൻ ചിത്രം സുൽത്താൻ എന്നിവയുടെ റെക്കോഡുകളാണ് കബാലി ചുരുങ്ങിയ ദിവസത്തിനിടക്ക് തകർത്തെറിഞ്ഞത്.

പാ രഞ്ജിത് സംവിധാനം ചെയ്ത കബാലിയുടെ ടീസർ യൂട്യൂബിൽ എത്തി 24 മണിക്കൂറിനകം തന്നെ അമ്പത്തിനാല് ലക്ഷം പേർ കണ്ടിരുന്നു. ഒരു മാസം കൊണ്ട് വിജയ് ചിത്രം തെരിയും വിക്രത്തിന്റെ ഐയും നേടിയ ഒരു കോടി കാഴ്ചക്കാരെ കബാലി നാല് ദിവസങ്ങൾക്കുള്ളിൽ നേടുകയും ചെയ്ത് അതുല്യ നേട്ടം കൈവരിച്ചിരുന്നു.

രജനീകാന്തിന്റെ സോൾട്ട് ആൻ്ഡ് പെപ്പർ ഗെറ്റപ്പും സ്‌റ്റൈലിഷ് മാനറിസവും പഞ്ച് ഡയലോഗുകളുമാണ് ടീസറിന്റെ ഹൈലൈറ്റ്.സന്തോഷ് നാരായണന്റെ സംഗീതത്തിലുള്ള നെരുപ്പ് ഡാ എന്ന ഇൻട്രോ സോംഗ് കട്ടും ടീസറിന് ഗാംഭീര്യമേകി. കബാലീശ്വരൻ എന്ന അധോലോക നായകനെയാണ് രജനി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മൈലാപ്പൂരിൽ നിന്ന മലേഷ്യയിലേക്ക് അധോലോക സാമ്രാജ്യം വിപൂലീകരിച്ച കബാലിയുടെ ഭാര്യയുടെ വേഷം ചെയ്യുന്നത് രാധികാ ആപ്‌തേയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP