Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിഷം തിന്നുന്ന മലയാളി നിയുക്ത ഭക്ഷ്യമന്ത്രിക്ക് ഒരു തുറന്ന കത്ത്

വിഷം തിന്നുന്ന മലയാളി നിയുക്ത ഭക്ഷ്യമന്ത്രിക്ക് ഒരു തുറന്ന കത്ത്

2000 ാം ആണ്ടിൽ എല്ലാവർക്കും ആരോഗ്യം എന്ന ലോകാരോഗ്യ സംഘടനയുടെ ആഹ്വാനം കേട്ടും പഠിച്ചും വളർന്ന ഒരു തലമുറ ഉണ്ടായിരുന്നു 2000 ാം ആണ്ട് കഴിഞ്ഞും ഉത്തരം കിട്ടാത്ത രോഗങ്ങളും വന്ന രോഗങ്ങളുടെ വ്യാകുലതകളും പേറുന്ന ഒരു തലമുറയാണ് ഇപ്പോൾ നമ്മുടേത്. അതിന് മാറി മാറി വന്ന ഭരണാധികാരികൾ തന്നെയാണ് ഉത്തരവാദി. കാരണം ഈ കൊച്ചു കേരളത്തിൽ, ഇത്രയും അധികം രോഗങ്ങളും ആശുപത്രികളും 10 വർഷം കൊണ്ട് ഉണ്ടായതാണ്. പണത്തിനോട് മനുഷ്യന്റെ ആർത്തി വർദ്ധിച്ചപ്പോൾ നിത്യവും ഉപയോഗിക്കുന്ന ആഹാര അസംസ്‌കൃത വസ്തുക്കളിൽ മായം ചേർക്കുവാൻ തുടങ്ങി. അതിൽ പലതും ജീവഹാനി വരെ ഉണ്ടാക്കുന്നു രാസ വസ്തുക്കൾ തന്നെ. ഒരളവും നിയന്ത്രണവും ഇല്ലാതെ ലാഭ കൊതിമൂത്ത് ചേർക്കുവാൻ തുടങ്ങി. മായം ചേർക്കുന്നതിന് ഇന്ത്യൻ ശിക്ഷാ നിയമം വളരെ കടുത്ത ശിക്ഷ പറയുന്നുണ്ടെങ്കിലും നടപ്പിലാക്കുവാനോ നടപടി സ്വീകരിക്കുവാനോ കഴിയുന്നില്ല. കാരണം ഇത്തരം ഭരണാധികാരികളുടെ ചങ്ങാത്തമാണ് ഇതു മൂലം രണ്ടു മൂന്നു തലമുറ നിത്യ രോഗികളായി മാറിക്കഴിഞ്ഞു. എന്നുള്ളതാണ് യാഥാർത്ഥ്യം. ഈ ലേഖകൻ കഴിഞ്ഞ 35 വർഷമായി ആരോഗ്യ സാക്ഷരതാ രംഗത്ത് ആരോഗ്യ ബോധവൽക്കരണ മാജിക് ഷോ നടത്തുകയാണ്. എന്റെ അറിവിൽ കേരളത്തിലെ മാർക്കറ്റിൽ വിൽക്കുവാൻ പാടില്ലാത്ത 100 കണക്കിന് ഉൽപ്പന്നങ്ങൾ ഉണ്ട്.

അത്തരം ഉൽപ്പന്നങ്ങളും ഉൽപാദകരെയം കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുവാൻ കഴിയാത്തതാണ് ഇത്തരം ഉൽപ്പന്നങ്ങൾ പെരുകുവാൻ കാരണം നമ്മുടെ സിനിമാ താരങ്ങൾ പരസ്യങ്ങളിലൂടെ നമ്മോട് പറയുന്ന ഗുണമേന്മാഗുണങ്ങൾ യാഥാർത്ഥ്യമാണോയെന്ന് അവർക്ക് ഉറപ്പു പറയുവാൻ സാധ്യമല്ല ഉദാ: സോപ്പുകളുടെ മേന്മയെക്കുറിച്ച് താരങ്ങൾ പറയുന്നത് പോലെ (വെളിച്ചെണ്ണക്ക പകരം) ആനിമൽ ഫാറ്റ് ചേർത്ത് ഉണ്ടാക്കുന്ന സോപ്പ് വാങ്ങി ഉപയോഗിച്ചാൽ. ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ഉപഭോക്താക്കൾ അറിയുന്നില്ല. ഇങ്ങനെ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഉത്തരവാദി ഈ ഉൽപ്പന്നം വാങ്ങാൻ പ്രേരിപ്പിച്ച മോഡലായ ആരാണോ അവർ തന്നെയാണ്. ഇതിന്റെ ഉത്തരവാദിത്വവും ഏറ്റെടുക്കേണ്ടത് വൈകിയാണെങ്കിലും ഇത്തരത്തിലുള്ള ബോധവൽക്കരണം നിയമം കൈകാര്യം ചെയ്യുന്നവരുടെ ഭാഗത്ത് നിന്നും തുടങ്ങി കഴിഞ്ഞതിൽ സന്തോഷം ഇത് പൊതു വേദികളിൽ വർഷങ്ങളായി ആവശ്യം പെട്ടുകൊണ്ടിരിക്കുന്നതാണ്.

40 വർഷം മുൻപ് കോളയ്ക്കു വേണ്ടി പരസ്യം ചെയ്തവർക്കെല്ലാം നിരന്തരമായി കോള ഉപയോത്തിലൂടെ പല്ല് കൊഴിച്ചിലും, മറവി രോഗവും ഉണ്ടായി ഇത് കോളയുടെ യഥാർത്ഥ്യം വ്യക്തമാക്കുന്നതാണ്. കോള സ്ഥിരമായി ഉപയോഗിക്കുന്നവരുടെ അവസ്ഥയാണിത്. കോള പോലുള്ള എംനർജി ഡ്രിങ്കുകളിൽ 400% കാർബോഹൈഡ്രേറ്റ് ഉണ്ട്. ഒരു ദിവസം ഒരു മനുഷ്യൻ 25 ഗ്രാം പഞ്ചസാരയുടെ ആവശ്യേമേ ഉള്ളൂ അതും നിർബന്ധമില്ല. കാരണം ഒരു ദിവസം കഴിക്കുന്ന കിഴങ്ങു വർഗ്ഗങ്ങളിലൂടെയും മറ്റു ഭക്ഷ്യവസ്തുക്കളിലൂടെയും ഉള്ളിലെത്തുന്നു. അമിതമായി ഉള്ളിൽ കടന്നു കൂടുന്ന മധുരം (പഞ്ചസാരയല്ല) പ്രമേഹം പോലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുയെന്ന മുന്നറിയിപ്പ് ഉണ്ടായിട്ടും പരസ്യങ്ങളുടെ അതിപ്രസരം കൊണ്ട് ഉള്ളവ വാങ്ങി കിടിപ്പിക്കുവാൻ സഹായവും ഉടലെടുക്കുന്നു പോഷണത്തിന്റെ കലവറയായ കശുവണ്ടി ഗന്ധത്തിനു വേണ്ടി ചേർക്കുന്ന ബ്യൂട്രൽ ഡിവൈഡ് സിമിന്റിൽ ചേർക്കുന്ന രാസവസ്തുവാണ് നേന്ത്രപഴത്തിന് രുചികൂട്ടുവാനായി ഉപയോഗിക്കുന്നത്.

അമിൽ അസിറേറ്റ് ചിത്രരചനക്ക് ഉപയോഗിക്കുന്ന എണ്ണഛായമാണ് സ്‌ട്രോബറിയുടെ ഗന്ധത്തിന് ഉപയോഗിക്കുന്ന ബെൻസിൽ അസിറേറ്റ് ആരോഗ്യത്തിന് ദോഷകരമായി ബാധിക്കുന്നതാണ്. പല ആഹാരസാധനങ്ങൾ പായ്ക്ക് ചെയ്യുവാൻ ഉപയോഗിക്കുന്ന തട്ടുകടകളിലും ഫാസ്റ്റ് ഫുഡ് യൂണിറ്റിലും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പേപ്പറുകളിലും പാത്രങ്ങളിലും അടങ്ങിയിരിക്കുന്ന പോളിപ്രോപിലിൻ കണ്ണിന് അസ്വസ്ഥതയും തൊണ്ടയിലും മൂക്കിലും അണുബാധ്യക്ക് കാരണമാകുകയും ചെയ്യുന്നു. അടുത്തത് മലയാളിയെ കാത്തിരിക്കുന്ന ആരോഗ്യ പ്രശ്‌നമാണ് എളുപ്പത്തിൽ പാചകത്തിനപയോഗിക്കുന്ന നോൺ സ്റ്റിക് പാത്രങ്ങൾ, നോൺ സ്റ്റിക് പാതത്രത്തിലെ ടെട്രാഫ്‌ളൂറോ എഥിലിൻ കണ്ണി, മൂക്ക്, തൊണ്ട എന്നിവിടങ്ങളിൽ അസ്വസ്ഥത ഉണ്ടാക്കുന്ന രാസ വസ്തുക്കളാണ്. ഇത് ശ്വാസ തടത്തിൻ കാരണമാകുന്നു.

അടുത്ത നാളിൽ ആറ്റിങ്ങലിൽ ചില കടകളിൽ നടത്തിയ ഹെൽത്ത് ഇൻപെക്ടറുമാരുടെ പരിശോധനയിൽ ചിപ്പ്‌സ് വറക്കാൻ ഉപയോഗിക്കുന്ന എണ്ണ തിളക്കുമ്പോൾ രണ്ട് മൂന്ന് ഒഴിഞ്ഞ പാസ്റ്റിക് കുപ്പി ഇടുകയും അൽപ്പ സമയത്തിന് ശേഷം പ്ലാസ്റ്റിക് കുപ്പി എണ്ണയിൽ ഒരു പാടപോലെ ഒട്ടുകയും എണ്ണ ലാഭിക്കുന്നതോടൊപ്പം കറുമുറ കടിക്കുയും ചെയ്യുമെന്ന് പറുന്നു കേരളത്തിൽ വളരെ പ്രചാരം ചെയ്യുന്ന മുളകു പൊടി 15 ടൺ ഗൾഫിലേക്ക് അയച്ചത് തിരിച്ചയച്ചത് സോഷ്യൽ മീഡിയായിൽ വാർത്തയായത് ഈ അടുത്ത നാളിലാണ്. അപ്പോൾ കേരളത്തിൽ വിൽക്കുന്ന മുളകുപൊടിയുടെ കാര്യം പറയാനുണ്ടോ? കേരളത്തിലെ കമ്പോളത്തിൽ വിൽക്കുന്ന മുളകുപൊടി, മല്ലിപ്പൊടി തുങ്ങി എല്ലാ പൊടികളും മാസം തോറും ഗുണനിലവാരം ഉറപ്പു വരുത്തുവാൻ കമ്പോളത്തിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് ഗവ. ലാബുകളിൽ പരിശോധിച്ചു ഗുണനിലവാരം ഉറപ്പു വരുത്തേണ്ടതാണ് ഇങ്ങനെ നൂറു കണക്കിന് ഉൽപ്പന്നങ്ങൾ ഗുണനിലവാരം കുറഞ്ഞത് നിരോധിച്ചാൽ മലയാളി വിഷം തിന്നുന്നതിൽ നിന്ന് മോചനം ലഭിക്കുമെന്ന് നിയുക്ത ഭക്ഷ്യ മന്ത്രിയുടെ സമർപ്പിക്കുന്നു. ആരോഗ്യ കേരളം, ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ, ഞങ്ങൾക്ക് പ്രതീക്ഷിക്കാമോ? ബഹു. ഭക്ഷ്യ മന്ത്രി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP