Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഖ്യമന്ത്രിയുടെ തുടക്കം കൊള്ളാമെന്നു വെള്ളാപ്പള്ളി; എല്ലാ സമുദായങ്ങൾക്കും തുല്യ പരിഗണന കൊടുക്കണമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി

മുഖ്യമന്ത്രിയുടെ തുടക്കം കൊള്ളാമെന്നു വെള്ളാപ്പള്ളി; എല്ലാ സമുദായങ്ങൾക്കും തുല്യ പരിഗണന കൊടുക്കണമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. നിയുക്ത മുഖ്യമന്ത്രി എന്ന നിലയിൽതന്നെ പിണറായിയുടെ തുടക്കം ഗംഭീരമായി എന്നാണു വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടത്.

എല്ലാ സമുദായങ്ങൾക്കും അദ്ദേഹം തുല്യപരിഗണന നൽകണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. വെള്ളാപ്പള്ളി നടേശൻ സ്ഥാപിച്ച ബിഡിജെഎസ് എന്ന പാർട്ടി ഇടതുപക്ഷത്തിനു കനത്ത തിരിച്ചടിയാകുമെന്നായിരുന്നു പലരുടെയും പ്രവചനം.

എന്നാൽ, കാര്യമായ സ്വാധീനമോ വോട്ടുചോർച്ചയോ ഇടതുകോട്ടകളിൽ ഉണ്ടാക്കാൻ ബിഡിജെഎസിനു കഴിഞ്ഞിരുന്നില്ല. ബിഡിജെഎസുമായി ചേർന്നത് എൻഡിഎയ്ക്കു തിരിച്ചടിയായി എന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്.

ഈ സാഹചര്യത്തിലാണു പിണറായിയെ പുകഴ്‌ത്തി വെള്ളാപ്പള്ളി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പു കാലത്ത് ഇടതുപക്ഷ നേതാക്കളെ കണക്കറ്റു വിമർശിച്ച വെള്ളാപ്പള്ളിക്കെതിരെ വി എസും പിണറായിയും അടക്കമുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു.

ആർഎസ്എസിന്റെ വർഗീയ അജൻഡ നടപ്പാക്കാനുള്ള ശ്രമമാണു വെള്ളാപ്പള്ളി ഇടനിലക്കാരനായി നടത്തുന്നതെന്നും ഇടതുപക്ഷം ആരോപിച്ചിരുന്നു. വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ ഇടതുമുന്നണി എത്തിയതോടെ അഭിനന്ദനങ്ങളുമായി വിവിധ നേതാക്കൾ എത്തിയിരുന്നു. ജാതിമത പരിഗണനകൾ നോക്കാതെ മന്ത്രിമാരെ നിശ്ചയിച്ചതും ആർഭാടം കുറയ്ക്കാനുള്ള ശ്രമവും മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനവും കൈയടി നേടിയിരുന്നു. ഇതിനു പിന്നാലെയാണു പിണറായിയുടെ തുടക്കം കൊള്ളാമെന്ന പരാമർശവുമായി വെള്ളാപ്പള്ളി രംഗത്തെത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP