Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തനിക്ക് ആപത്തൊന്നും പറ്റിയില്ലെന്ന് നടൻ ഇന്നസെന്റ്; ഇടതുസർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക വന്നിരിക്കുകയാണെന്നും ഇന്നസെന്റ് ഫേസ്‌ബുക്ക് പോസ്റ്റിൽ

തനിക്ക് ആപത്തൊന്നും പറ്റിയില്ലെന്ന് നടൻ ഇന്നസെന്റ്; ഇടതുസർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക വന്നിരിക്കുകയാണെന്നും ഇന്നസെന്റ് ഫേസ്‌ബുക്ക് പോസ്റ്റിൽ

തിരുവനന്തപുരം: തനിക്ക് ആപത്തൊന്നും പിണഞ്ഞില്ലെന്നും താൻ ആരോഗ്യവാനാണെന്നും നടനും എംപിയുമായ ഇന്നസെന്റ്. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും എനിക്ക് അപകടമൊന്നും പിണഞ്ഞില്ലെന്നും ഞാൻ ഇടതുസർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി വന്നിരിക്കുകയാണെന്നും വ്യക്തമായി ഇന്നസെന്റ് ഫേസ്‌ബുക്കിൽ പ്രതികരണവും നൽകി. 

അഭിനയത്തിനിടെ സെറ്റിൽവച്ച് നെഞ്ചുവേദനയുണ്ടായി ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന പ്രചരണം ഇന്നലെ ഉച്ചമുതൽ സജീവമായിരുന്നു. സോഷ്യൽ മീഡിയകളിൽ ഇതേപ്പറ്റി നിരവധി പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു. ബിജുമേനോൻ നായകനായ വെള്ളക്കടുവ എന്ന സിനിമയുടെ സെറ്റിൽവച്ചാണ് ഇന്നസെന്റിന് ആപത്തുപിണഞ്ഞതെന്നും അദ്ദേഹത്തെ ഒരു സ്വകാര്യാശുപത്രിയിൽ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിച്ചെന്നുമെല്ലാമായിരുന്നു പ്രചരണം. എന്നാൽ ഇതെല്ലാം നിഷേധിച്ച് ആരോഗ്യത്തോടെ താൻ പിണറായിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തുകയാണെന്നാണ് ഇന്നസെന്റ് പ്രതികരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP