Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ നഴ്‌സസ് ദിനാഘോഷം നടത്തി

അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ നഴ്‌സസ് ദിനാഘോഷം നടത്തി

ഡാളസ്: ഇന്ത്യൻ നഴ്‌സുമാരുടെ സംഘടനയായ അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്‌സസിന്റെ നേതൃത്വത്തിൽ നടന്ന നഴ്‌സസ് ദിനാഘോഷം വിവിധ പരിപാടികളാൽ ഉജ്വലമായി.

ഇന്ത്യ കൾച്ചറൽ ആൻഡ് ഏഡ്യൂക്കേഷൻ സെന്ററിൽ രാവിലെ 9.30 നു തുടങ്ങിയ നഴ്‌സിങ് എഡ്യൂക്കേഷൻ പ്രോഗ്രാം പ്രമുഖ നഴ്‌സ് ലീഗൽ കൺസൾട്ടന്റ് നാൻസി റോപ്പർ വിൽസൺ നയിച്ചു. നാൽപ്പതോളം പേർ ട്രെയിനിംഗിൽ പങ്കെടുത്തു. ഉച്ചകഴിഞ്ഞു നടന്ന നഴ്‌സ് അപ്രീസിയേഷൻ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ ഡോ. ജാക്കി മൈക്കിൾ നഴ്‌സിങ് നേതൃത്വത്തെക്കുറിച്ചും പ്രഫഷണൽ ഡെവെലപ്‌മെന്റിനെക്കുറിച്ചും എഴുത്തുകാരി മീനു മാത്യു നഴ്‌സിങ് പ്രൊഫഷനിലുള്ളവരുടെ മാനുഷികവശങ്ങളെക്കുറിച്ചും സംഭാവനകളെക്കുറിച്ചും ഡോ. നിഷ ജേക്കബ് ആതുരശ്രുശൂഷാ രംഗത്തെ പ്രഫഷണൽ ഡെവലപ്മന്റ് സാധ്യതകളെക്കുറിച്ചും സംസാരിച്ചു.

അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്‌സസിന്റെ സ്ഥാപക നേതാക്കളിലൊരാളായ ഏലിക്കുട്ടി ഫ്രാൻസീസിനു പ്രത്യേകം പുരസ്‌കാരം നല്കി ചടങ്ങിൽ ആദരിച്ചു. ഹീന ജോർജ്, സൂസൻ തോമസ് എന്നിവർക്കു സ്തുത്യർഹ നഴ്‌സിങ് സേവന അവാർഡുകൾ നല്കി. ആനി തങ്കച്ചൻ, ദീപാ ജയ്‌സൺ, സെൽവിൻ സ്റ്റാൻലി ശ്രീരാഗ മ്യൂസിക്‌സ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഗാന പരിപാടിയും സ്റ്റീഫൻ ക്രിസ്റ്റഫർ പൂട്ടൂർ നടത്തിയ ഉപകരണസംഗീതവും ജെസി പോൾ ആലി ഇടിക്കുള ടീം നേതൃത്വം നൽകിയ നഴ്‌സിങ് ട്രിവിയയും ചടങ്ങിനു കൊഴുപ്പേകി.

ആലീസ് മാത്യു ചടങ്ങിൽ എംസിയായിരുന്നു. പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ ഡാളസിലെ എല്ലാ ഇന്ത്യൻ നഴ്‌സുമാരെയും നഴ്‌സിങ് വിദ്യാർത്ഥികളെയും അദ്ദേഹം സംഘടനയിലേക്കും വരുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും ഹാർദ്ദവമായി സ്വാഗതം ചെയ്തു. ഇന്ത്യൻ അമേരിക്കൻ നഴ്‌സിങ് അംബ്രല്ലാ സംഘടനയായ നൈന (നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് ഇൻ അമേരിക്ക) ഓക്ടോബർ 21 ,22 തീയതികളിൽ ഷിക്കാഗോയിൽ നടത്തുന്ന നാഷണൽ കൺവൻഷനിൽ രജിസ്റ്റർ ചെയ്തു പങ്കെടുവാൻ ഹരിദാസ് നഴ്‌സിങ് സമൂഹത്തോടു അഭ്യർത്ഥിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP