Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലിപ് ലോക്ക് രംഗങ്ങൾ നേരത്തെ അറിയാമായിരുന്നത്; അത് തിരക്കഥയിൽ ഉള്ളത് തന്നെ; സംവിധായകൻ പറഞ്ഞത് കള്ളം; രൺദീപ് ഹൂഡയുമായുള്ള ചുംബനരംഗത്തെ പറ്റി കാജൽ അഗർവാളിന് പറയാനുള്ളത്

ലിപ് ലോക്ക് രംഗങ്ങൾ നേരത്തെ അറിയാമായിരുന്നത്; അത് തിരക്കഥയിൽ ഉള്ളത് തന്നെ; സംവിധായകൻ പറഞ്ഞത് കള്ളം; രൺദീപ് ഹൂഡയുമായുള്ള ചുംബനരംഗത്തെ പറ്റി കാജൽ അഗർവാളിന് പറയാനുള്ളത്

ബോളിവുഡ് താരം രൺദീപ് ഹൂഡയും തെന്നിന്ത്യൻ താരറാണി കാജൽ അഗർവാളും ഒന്നിക്കുന്ന പുതിയ ചിത്രത്തിലെ ചുംബനരംഗവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. കാജൽ അഗർവാൾ ഈ രംഗത്തിൽ അഭിനയിച്ചതോടെ ചുംബനസീനിൽ അഭിനയിക്കുന്ന നടിമാരുടെ ലിസ്റ്റിൽ ഇടംപിടിച്ചെന്നും, ഈ രംഗങ്ങൾ തിരക്കഥയിൽ ഇല്ലായിരുന്നെന്നുമൊക്കെയുള്ള വാദങ്ങളാണ് കുറച്ച് ദിവസങ്ങളായി ഉയർന്ന് വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ഈ വാദങ്ങളെയൊക്കെ പിന്തള്ളി ഇപ്പോൾ കാജൽ അഗർവാൾ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

സംവിധായകൻ പറയുന്നത് കള്ളമാണെന്നും ചുംബനരംഗം തിരക്കഥയിൽ ഉണ്ടായിരുന്നു വെന്നും ആ രംഗത്തെ കുറിച്ച് തങ്ങൾക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നതായി കാജൽ അഗർവാൾ പറഞ്ഞു.തിരക്കഥയിൽ അങ്ങനെയൊരു രംഗം എഴുതിയിരുന്നില്ലെന്നും കഥാപാത്രത്തിന്റെ വികാരം ഉൾക്കൊണ്ടഭിനയിച്ച രൺദീപ് അപ്രതീക്ഷിതമായി കാജലിനെ ചുംബിക്കുകയുമായിരുന്നെന്നാണ് സംവിധായകൻ ദീപക് തിജോരി നേരത്തേ ദിവസങ്ങൾക്ക് മുൻപ് പറഞ്ഞത്.

ദീപത് തിജോറി സംവിധാനം ചെയ്യുന്ന ദൊ ലവ്സോൺ കീ കഹാനി എന്ന ചിത്രത്തിലായിരുന്നു ഈ രംഗം.ഇങ്ങനെയൊരു ചുംബനരംഗം സ്‌ക്രിപ്റ്റിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്ന് ദീപത് തിജോറിയുടെ വെളിപ്പെടുത്തലോടെയാണ് സംഭവം വിവാദമായത്. ഇത്തരമൊരു രംഗം അപ്രതീക്ഷിതമായി ചെയ്യാനാകില്ലെന്നും കാജൽ പറഞ്ഞു. കാഴ്ചാ വൈകല്യമുള്ള ഒരു കഥാപാത്രമാണ് ചിത്രത്തിലേത്. അതിനാൽ അവളോട് ആർക്കെങ്കിലും സ്നേഹം പ്രകടിപ്പിക്കണമെങ്കിൽ ശാരീരികമായ ഒരു അടുപ്പം വേണ്ടിവരും. എന്നാൽ ഈ രംഗത്തെക്കുറിച്ച് പറഞ്ഞപ്പോൾ ആദ്യം ഞാൻ ചില എതിർപ്പുകൾ പറഞ്ഞിരുന്നുവെന്നും കാജൽ പറഞ്ഞു.

ചിത്രത്തിലേത് കാജലിന്റെ സിനിമാ ജീവിതത്തിലെ ആദ്യ ഓൺ സ്‌ക്രീൻ ചുംബനമാണെന്നും സംവിധായകൻ ദീപക് തിജോരി പറഞ്ഞിരുന്നു. എന്നാൽ മൂന്ന് തെലുങ്ക് ചിത്രങ്ങളിൽ കാജൽ ഇതിനുമുൻപ് ലിപ്ലോക്ക് രംഗങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP