Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇനി ചാനൽ അവതാരകനായി വീണ്ടും എത്തുകയില്ല; ചാനൽ നടത്തിപ്പിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും; രാഷ്ട്രീയത്തിൽ സജീവമായി തുടരണോ എന്ന് തീരുമാനിക്കാൻ സാവകാശം വേണം; കടുത്ത പോരാട്ടം നടത്തിയ നികേഷ് കുമാർ മറുനാടനോട് പറഞ്ഞത്

ഇനി ചാനൽ അവതാരകനായി വീണ്ടും എത്തുകയില്ല; ചാനൽ നടത്തിപ്പിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും; രാഷ്ട്രീയത്തിൽ സജീവമായി തുടരണോ എന്ന് തീരുമാനിക്കാൻ സാവകാശം വേണം; കടുത്ത പോരാട്ടം നടത്തിയ നികേഷ് കുമാർ മറുനാടനോട് പറഞ്ഞത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇടത് സ്ഥാനാർത്ഥിയായി അഴിക്കോട് മണ്ഡലത്തിൽ തോൽവി ഏറ്റുവാങ്ങിയ റിപ്പോർട്ടർ ടിവി മേധാവി എംവി നികേഷ് കുമാർ ഇനി വാർത്താ അവതരാകനായി പ്രത്യക്ഷപ്പെടില്ല. എന്നാൽ ചാനലിന്റെ നടത്തിപ്പിൽ സജീവമായി ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുമെന്ന് മറുനാടൻ മലയാളിയോട് നികേഷ് കുമാർ പറഞ്ഞു. രാഷ്ട്രീയത്തിൽ തുടരണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സാവകാശം വേണമെന്നാണ് നികേഷിന്റെ നിലപാട്.

എന്നാൽ അഴിക്കോട്ടെ ജനങ്ങളിൽ ഒരുവനായി വിളിപ്പാടകലെ താൻ ഉണ്ടാകുമെന്നും നികേഷ് അറിയിച്ചു. അധികാരത്തിലെത്തിയിരിക്കുന്ന ഇടതുസർക്കാർ അഴീക്കോടിന്റെ വികസനത്തിനായി മികച്ച ഇടപെടലുകൾ തന്നെയാകും നടത്തുകയെന്നും നികേഷ് പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്. തനിക്കായി ഊർജസ്വലമായ പ്രചരണമാണ് അഴീക്കോട്ടെ ഓരോ ഇടതുപക്ഷ പ്രവർത്തകരും നടത്തിയത്. നവമാദ്ധ്യമങ്ങളിലൂടെ ലോകമാകെയുള്ള മലയാളികളും അഴീക്കോടിനൊപ്പം ചേർന്നു. അഴീക്കോടെ ജനതയും ഓരോ ചുവടുവെപ്പിലും കരുത്തായി കൂടെനിന്നുവെന്നും നികേഷ് കുമാർ വ്യക്തമാക്കി.

റിപ്പോർട്ടർ ടിവിയുടെ തലവൻ നികേഷും അവിടെ തന്നെ മാദ്ധ്യമ പ്രവർത്തകയായ വീണാ ജോർജുമാണ് ഇടതുമുന്നണിക്കായി തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങിയത്. ഇതിൽ ആറന്മുളയിൽ വീണാ ജോർജ് വിജയിച്ചു. നികേഷ് ആഴിക്കോട് പൊരുതി തോൽക്കുകയായിരുന്നു. മുസ്ലിം ലീഗിലെ സിറ്റിങ് എംഎൽഎ കെഎം ഷാജിയാണ് അഴിക്കോട്ടെ വിജയി. ചാനൽ പ്രവർത്തനത്തോട് വിട ചൊല്ലിയാണ് കണ്ണൂരിലെ അഴിക്കോട്ട് മത്സരത്തിന് നികേഷ് എത്തിയത്. ഇടതുപക്ഷ സ്വതന്ത്രനായി മത്സരിപ്പിക്കാനായിരുന്നു ആദ്യം സിപിഐ(എം) തീരുമാനം. പിന്നീട് പാർട്ടി ചിഹ്നം നൽകി. സോഷ്യൽ മീഡിയയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയായിരുന്ന നികേഷ് മത്സര രംഗത്ത് നിറഞ്ഞത്. വലിയ അംഗീകാരവും നേടി. എംഎൽഎ എന്ന നിലയിൽ ഷാജി നടത്തിയ പ്രവർത്തനങ്ങൾക്കാണ് അഴിക്കോട്ടുകാർ കൂടുതൽ മാർക്കിട്ടത്.

തോറ്റതോടെ വാർത്താ അവതരാകനായി നികേഷ് വീണ്ടുമെത്തുമോ എന്ന സംശയം ബലപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഇനി മുഖ്യധാര മാദ്ധ്യമ പ്രവർത്തനത്തിനില്ലെന്ന് നികേഷ് പറയുന്നത്. റിപ്പോർട്ടർ ചാനലിന്റെ ചാലക ശക്തിയാണ് നികേഷ്. ഡയറക്ടർ എന്ന നിലയിൽ നിരവധി ഉത്തരവാദിത്തങ്ങളുണ്ട്. അതെല്ലാം നിർവ്വഹിച്ച് ചാനലിന്റെ ഉയർച്ച ഉറപ്പുവരുത്തുമെന്നാ് നികേഷ് നൽകുന്ന സൂചന. ഇതോടെ മലയാളിയുടെ ചാനൽ ചർച്ചകളിലെ പ്രധാന തേരാളിയായിരുന്ന നികേഷ് കളം ഒഴിയുകയാണെന്നും വ്യക്തമായി. എന്നാൽ രാഷ്ട്രീയ വിശകലനത്തിനും മറ്റും ഇടതു പക്ഷത്തെ പ്രതിനിധിയെന്ന നിലയിൽ നികേഷ് പ്രത്യക്ഷപ്പെടാൻ സാധ്യതയും ഉണ്ട്.

കണ്ണൂരിൽ സിപിഐ(എം) കെട്ടിപെടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു എം വി രാഘവൻ. ബദൽ രേഖാ വിവാദത്തോടെ സിപിഎമ്മിൽ നിന്ന് പുറത്തായ രാഘവൻ സിപിഐ(എം) രൂപീകരിച്ച് യുഡിഎഫിനൊപ്പമാണ് നിന്നത്. എന്നാൽ അവസാന കാലത്ത് സിപിഎമ്മുമായി അടുത്തു. പാർട്ടിയിൽ മടങ്ങിയെത്താനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ മരിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് രാഘവന്റെ മകനായി നികേഷ് സജീവ രാഷ്ട്രീയത്തിലേക്ക് കാൽ വയ്ക്കുന്നത്. സിഎംപിയിലെ എതിർപ്പുകൾ മനസ്സിലാക്കിയാണ് നികേഷിന് സിപിഐ(എം) സ്വന്തം അക്കൗണ്ടിൽ സീറ്റ് നൽകിയത്. കണ്ണൂരിൽ ജനപ്രിയമായ മുഖം സിപിഎമ്മിൽ ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. പിണറായി വിജയൻ തന്നെയാണ് അതിന് നേതൃത്വം നൽകിയത്.

നിഷ്പക്ഷ ചാനൽ എന്ന നിലയിലാണ് റിപ്പോർട്ടർ പ്രവർത്തനം തുടങ്ങിയത്. ഇന്ത്യാവിഷന്റെ ആദ്യകാല ചുമതലക്കാരനായി നികേഷ് അഴിമതിയ്‌ക്കെതിരെ എടുത്ത നിലപാടുമായാണ് മുഖ്യധാര മാദ്ധ്യമ പ്രവർത്തനത്തിൽ സ്വന്തം കൈയൊപ്പ് തെളിയിച്ചത്. പിന്നീട് റിപ്പോർട്ടർ ചാനലുണ്ടാക്കി അങ്ങോട്ട് മാറി. ജനപക്ഷത്ത് നിന്ന് വാർത്തകൾ റിപ്പോർട്ട് ചെയ്തു. ഇതിനിടെയിൽ ചാനൽ മേധാവി തന്നെ ഇടത് സ്ഥാനാർത്ഥിയായത് ചാനലിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്ന വിമർശനം ഉയർന്നു. ഇതെല്ലാം മനസ്സിലാക്കിയാണ് നികേഷ് വാർത്താ അവതരണത്തിൽ നിന്ന് വിട്ടു നിൽക്കുന്നത്.

എന്നാൽ എല്ലാ മാനകിസക പിന്തുണയും റിപ്പോർട്ടറിലെ പ്രവർത്തകർക്ക് നികേഷ് നൽകും. ക്യാമറയ്ക്ക് പിന്നിലിരുന്ന് ചാനലിനെ നിയന്ത്രിക്കാനാണ് നികേഷ് തയ്യാറെടുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP