Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുദ്ധസ്മരണയിൽ എലിസബത്ത് രാജ്ഞിയുടെ കണ്ണ് നിറഞ്ഞു; പൊതുവേദിയിൽ വച്ച് കരഞ്ഞ രാജ്ഞിയുടെ ചിത്രങ്ങൾ വൈറലാക്കി മാദ്ധ്യമങ്ങൾ

യുദ്ധസ്മരണയിൽ എലിസബത്ത് രാജ്ഞിയുടെ കണ്ണ് നിറഞ്ഞു; പൊതുവേദിയിൽ വച്ച് കരഞ്ഞ രാജ്ഞിയുടെ ചിത്രങ്ങൾ വൈറലാക്കി മാദ്ധ്യമങ്ങൾ

പൊതുവെ ആത്മസംയമനം പാലിച്ച ഭാവമാണ് എലിസബത്ത് രാജ്ഞിക്കുള്ളത്. എന്നാൽ ഡ്യൂക്ക് ഓഫ് ലങ്കാസ്റ്റേർസ് റെജിമെന്റിൽ സേവനമനുഷ്ഠിക്കുന്നതിനിടെ യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികർക്ക് പ്രണാമമർപ്പിക്കുന്നതിനായി സ്റ്റാഫോർഡ്ഷെയറിലെ ആൽറിവാസിലെ നാഷണൽ മെമോറിയൽ ആർബോറെടമിൽ ഇന്നലെ രാവിലെ എത്തിയ രാജ്ഞി പതറിപ്പോയിരുന്നു.യുദ്ധസ്മരണയിൽ അവരുടെ കണ്ണ് നിറയുന്നത് വ്യക്തമായി കാണാമായിരുന്നു. ഇത്തരത്തിൽ പൊതുവേദിയിൽ വച്ച് കരഞ്ഞ രാജ്ഞിയുടെ ചിത്രങ്ങൾ വൈറലാക്കി മാദ്ധ്യമങ്ങൾ ആഘോഷിക്കുകയും ചെയ്തു.തന്റെ ഇടത് കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീർ രാജ്ഞി കൈ കൊണ്ട് ജാഗ്രതയോടെ തുടയ്ക്കുന്നതും കാണാമായിരുന്നു.തുടർന്ന് യുദ്ധവീരന്മാർക്ക് ആദരാജ്ഞലി അർപ്പിച്ച് കൊണ്ട് അവർ റീത്ത് സമർപ്പിക്കുകയും ചെയ്തു.

പ്രാർത്ഥിക്കുന്നവർക്കൊപ്പമെത്തിയപ്പോൾ രാജ്ഞിയുടെ കവിളിലൂടെ കണ്ണീർ ഒലിച്ചിറങ്ങുന്നത് കാണാമായിരുന്നു. തുടർന്ന് സംയമനം വീണ്ടെടുക്കാൻ അവർ കുറച്ച് സമയമെടുക്കുകയും ചെയ്തു. ഇതിനെ തുടർന്ന് തന്റെ കണ്ണുകൾ രാജ്ഞി അൽപ സമയം അടച്ചിരിക്കുന്നതും കാണാമായിരുന്നു.സാധാരണയായി പൊതുവേദിയിൽ തന്റെ ഇത്തരം വികാരങ്ങൾ പ്രകടമാക്കാത്ത രാജ്ഞിയുടെ ഇന്നലത്തെ പ്രകടനം ഏവരിലും അത്ഭുതം ജനിപ്പിച്ചിരുന്നു. 1997ൽ റോയൽ യാട്ട് ബ്രിട്ടാനിയ ഡീകമ്മീഷൻ ചെയ്തപ്പോൾ മാത്രമായിരുന്നു രാജ്ഞി ഇതിന് മുമ്പ് പൊതുവേദിയിൽ കരഞ്ഞിരുന്നത്.യുദ്ധത്തിൽ മരിച്ച സൈനികരുടെ ബന്ധുക്കളും സുഹൃത്തുക്കളും പ്രസ്തുത ചടങ്ങിനെത്തിയിരുന്നു. നാഷണൽ മെമോറിയൽ ആർബോറെടമിലെ ചടങ്ങിനെത്തിയിരുന്നു. അവിടെ രാജ്ഞി ഒരു ബ്രോൺസ് ലയൺ മെമോറിയൽഅനാവരണം ചെയ്യുകയുമുണ്ടായി.

ചടങ്ങിനെത്തുമ്പോൾ രാജ്ഞി ഉത്സാഹത്തോടെയായിരുന്നു കാണപ്പെട്ടതെങ്കിലും പിന്നീട് പതറിപ്പോവുകയായിരുന്നു. പ്രൗഢിയേറിയ ഒരു നീലക്കോട്ടായിരുന്നു ധരിച്ചിരുന്നത്. ഇതിനോട് യോജിക്കുന്ന ഫ്ലോറൽ ട്രിമ്ഡ് ഹാറ്റും അവരണിഞ്ഞിരുന്നു. റെജിമെന്റിന്റെ കോളോണൽ-ഇൻ-ചീഫ് കൂടിയായ രാജ്ഞി ഓഫീസർമാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. 150 ഏക്കറിലാണീ അബോറെടം സ്ഥിതി ചെയ്യുന്നത്. റോയൽ ബ്രിട്ടീഷ് ലെജിയോണാണിത് ഓപ്പറേറ്റ് ചെയ്യുന്നത്. റെജിമെന്റ് രൂപീകരിച്ചതിന് ശേഷം മരിച്ച 32 യുദ്ധ വീരന്മാരുടെ സ്മരണാർത്ഥമാണ് പുതിയ ലയൺ ബ്രോൺസ് മെമോറിയൽ അവർ അനാവരണം ചെയ്തിരുന്നത്. പുതിയ മെമോറിയലിന്റെ ശിൽപികളെ രാജ്ഞി മനസ് നിറഞ്ഞ് അനുമോദിച്ചിരുന്നു. സ്റ്റോൺമാസനായ നിക്ക് ജോൺസൻ, ശിൽപി ജോർജി വെൽച് എന്നിവരുമായി രാജ്ഞി ഏതാനും മിനുറ്റുകൾ ചെലവഴിക്കുകയും ചെയ്തിരുന്നു.

പുതിയ സിംഹപ്രതിമ വളരെ ജീവസുറ്റ സ്മാരകമാണെന്നും ഇത് അധികാരത്തിന്റെ യഥാർത്ഥ പ്രതീകമാണെന്നും ഭയമില്ലായ്മയുടെ പ്രതീകമാണെന്നും രാജ്ഞി പറഞ്ഞു. പ്രതിമ അനാവരണം ചെയ്ത ശേഷം രാജ്ഞി വിസിറ്റേഴ്സ് ബുക്കിൽ കുറിപ്പെഴുതി ഒപ്പ് വയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് പോരാട്ടങ്ങളിൽ പരുക്കേറ്റ സർവീസ് മെന്മാരെയും സ്ത്രീകളെയും രാജ്ഞി പരിചയപ്പെടുത്തുകയും ചെയ്തു.ആർബോറെടമിനെ കുറിച്ചോർത്ത് ഏറെ അഭിമാനമുണ്ടെന്നാണ് രാജ്ഞി പറഞ്ഞത്. ഇത് ഓർമയുടെയും പഠനത്തിന്റെയും കേന്ദ്രമാണെന്നും യുദ്ധസ്മരണകളുടെ വേൾഡ് ക്ലാസ് കേന്ദ്രമാക്കി ഇതിനെ മാറ്റുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും രാജ്ഞി പറയുന്നു. ഡ്യൂക്ക് ഓഫ് ലൻകാസ്റ്റേർസ് റെജിമെന്റ് 2006ലാണ് രൂപീകരിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP