Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ട കൊല്ലം സ്വദേശിയുടെ മൃതദേഹം ശനിയാഴ്‌ച്ച നാട്ടിലേക്ക്; ഞായറാഴ്‌ച്ച സംസ്‌കാരം

താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ട കൊല്ലം സ്വദേശിയുടെ മൃതദേഹം ശനിയാഴ്‌ച്ച നാട്ടിലേക്ക്; ഞായറാഴ്‌ച്ച സംസ്‌കാരം

തായിഫ്: തായിഫിൽ നിന്നും എൺപത് കിലോമീറ്റർ മീറ്റർ അകലെ അശീറയിൽ ആത്മഹത്യാ ചെയ്ത കൊല്ലം വടക്കേവിള പള്ളിമുക്ക് ഇഖ്ബാൽ നഗർ നേടീൽ അയ്യത്ത് വടക്കേതിൽ ദാമോദരൻ ജാനമ്മ ദമ്പതികളുടെ മകൻ ദിനേശ് ദാമോദരന്റെ മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സഹായതിനുണ്ടായിരുന്ന ജിദ്ധ ഇന്ത്യൻ കോൺസുലേറ്റ് തായിഫ് സാമുഹ്യക്ഷേമ സമിതി അംഗവും നവോദയ ഏരിയ ട്രഷററുമായ പന്തളം ഷാജി അറിയിച്ചു.

ഇന്നലെ തായിഫിൽ നിന്നും മൃതദേഹം എംബാം ചെയ്യുന്നതിനായി ജിദ്ധ മഹജർ ആശുപത്രിയിൽ എത്തിച്ചു. ശനിയാഴ്ച വൈകിട്ട് നാല് മണിക്കുള്ള ഇത്തിഹാദ് വിമാനത്തിൽ കൊണ്ട് പോകുന്ന മൃതദേഹം ഞായറാഴ്ച പുലർച്ചെ മുന്ന് മണിക്ക് ബന്ധുക്കൾ തിരുവനന്തപുരം എയർപോർട്ടിൽ ഏറ്റു വാങ്ങും തുടർന്ന് പോളെതോട് പൊതുശ്മശാനത്തിൽ സംസ്‌കരിക്കും. ബന്ധു വിജയൻ മൃതദേഹത്തേ അനുഗമിക്കുന്നുണ്ട്.

പുതിയ വിസയിൽ ജോലി തേടി സൗദിയിൽ എത്തി രണ്ടു മാസം തികയുന്നതിനു മുൻപാണ് ദിനേശൻ ആത്മഹത്യാ ചെയ്തത്. നാട്ടിൽ വാഹന മെക്കാനിക്കായിരുന്ന ദിനേശ് സൗദിയിലും അതെ തൊഴിൽ തന്നെ ആയിരുന്നു. ബന്ധു വിജയനും ദിനേശും ഒരുമിച്ചായിരുന്നു താമസം. വിജയൻ ജോലിക്ക് പോയ സമയത്താണ് ദിനേശ് ഫാനിന്റെ ഹുക്കിൽ കയർ കെട്ടി ജീവനൊടുക്കിയത്. അസർ നമസ്‌കാരത്തിന്റെ സമയത്ത് താമസ സ്ഥലത്ത് എത്തിയ വിജയൻ വാതിലിൽ തട്ടി വിളിച്ചിട്ടും മുറി തുറക്കഞ്ഞതിനാൽ ദിനേശന്റെ തൊഴിൽ ഉടമയെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതിൽ കുത്തി തുറക്കുകയായിരുന്നു.

പിന്നീട് ഫോറൻസിക്ക് വിധഗ്ദ്ധർ അടക്കം എത്തി വിശദമായ പരിശോധനകൾക്ക് ശേഷമാണ് മൃതദേഹം ഫോറൻസിക്ക് വകുപ്പിന്റെ മോർച്ചറിയിലേക്ക് മാറ്റിയത്. ആത്മഹത്യാ ചെയ്യാനുള്ള കാരണം വ്യക്തമല്ല. നവോദയ തായിഫ് ഏരിയ പ്രസിഡന്റ് ഇഖ്ബാൽ പുലാമന്തോൾ കോൺസുലേറ്റ് തായിഫ് സാമുഹ്യക്ഷേമ സമിതി അംഗവും നവോദയ ഏരിയ ട്രഷററുമായ പന്തളം ഷാജി എന്നിവർ പിന്നീട് സംഭവ സ്ഥലം സന്ദർശിച്ചിരുന്നു. ജിദ്ധ ഇന്ത്യൻ കോൺസുലറ്റ് സാമുഹ്യക്ഷേമ വിഭാഗം കോൺസുൽ രാജ്കുമാർ ഉദ്യോഗസ്ഥൻ മുബാറക് അലി എന്നിവർ കോൺസുലേറ്റിൽ നിന്നും രേഖകൾ വളരെ പെട്ടന്ന് പൂർത്തിയാക്കി നൽകി. ദിനേശന്റെ തൊഴിൽ ഉടമയും പൂർണമായി സഹകരിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP