Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുകെയും അമേരിക്കയും ഔട്ട്; ഇപ്പോൾ മുമ്പിൽ അയർലന്റും ഓസ്ട്രേലിയയും ന്യൂസിലാന്റും; ഓരോ വർഷവും വിദേശത്തേക്ക് ഒഴുകു ന്നത് 25,000 ഇന്ത്യൻ നഴ്സുമാർ

യുകെയും അമേരിക്കയും ഔട്ട്; ഇപ്പോൾ മുമ്പിൽ അയർലന്റും ഓസ്ട്രേലിയയും ന്യൂസിലാന്റും; ഓരോ വർഷവും വിദേശത്തേക്ക് ഒഴുകു ന്നത് 25,000 ഇന്ത്യൻ നഴ്സുമാർ

കാലം എത്ര മാറിയാലും മലയാളികൾക്ക് ഏറ്റവും ഉപകാരപ്രദമായ കരിയർ നഴ്സിങ് ആണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. ഒരുപാട് നിയന്ത്രണങ്ങൾ മിക്ക രാജ്യങ്ങളും ഏർപ്പെടുത്തിയിട്ടും ഓരോ വർഷവും 25, 000 ത്തിൽ അധികം ഇപ്പോഴും ഇന്ത്യൻ നഴ്സുമാർ വിദേശത്തേക്ക് പോകുന്നു എന്നാണ് കണക്ക്. ഇവരിൽ മഹാഭൂരിപക്ഷം ഇപ്പോഴും മലയാളി നഴ്സുമാർ തന്നെ. ഒരു കാലത്ത് മലയാളി നഴ്സുമാരുടെ സ്വപ്ന ദേശമായിരുന്ന അമേരിക്കയും യുകെയും ഇപ്പോൾ പുറത്തായി. നിയമങ്ങൾ കർക്കശമാക്കിയതും ഐഎൽഇടിഎസ് ഏഴ് നിർബന്ധം ആക്കിയതുമാണ് ഈ രണ്ട് രാജ്യങ്ങളോടുള്ള കമ്പം കുറയാൻ താൽപ്പര്യം. പകരം വിദേശത്ത് പോകാൻ ആഗ്രഹിക്കുന്ന മലയാളികൾ താൽപ്പര്യം എടുക്കുന്നത് അയർലൻഡ്, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങൾ ആണ്. യുകെയിലെയും ബ്രിട്ടണിലെയും നിയമങ്ങൾ വച്ച് നോക്കുമ്പോൾ ഇവിടെ താരതമ്യേന അയഞ്ഞ നിയമങ്ങൾ ആണ്. ഖത്തറും കുവൈറ്റും അടങ്ങിയ അറബ് രാഷ്ട്രങ്ങളിലേക്ക് ഇപ്പോഴും നഴ്സുമാരുടെ ഒഴുക്കുണ്ട്. കേന്ദ്ര സർക്കാർ ഇമ്മിഗ്രേഷൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ കേരളത്തിന് നഷ്ടം ഉണ്ടായെങ്കിലും മഹാരാഷ്ട്ര അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളെ അത് ബാധിച്ചിട്ടില്ല എന്ന് വേണം കണക്കുകൾ നോക്കുമ്പോൾ മനസ്സിലാക്കാൻ.

അമേരിക്കയിൽ ഇന്ത്യൻ ഡോക്ടർമാർ സ്ഥിരമായി സെറ്റിൽ ചെയ്യുന്നതിന് കേന്ദ്ര സർക്കാർ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ടെങ്കിലും മഹാരാഷ്ട്രയിൽ നിന്നും വിദേശത്തേക്ക് പോയ നഴ്സുമാരുടെ എണ്ണം 2015-16 വർഷത്തിൽ അഞ്ചു വർഷത്തെ ഏറ്റവും ഉന്നതിയിലെത്തിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2010-11 വർഷത്തിൽ ഇവിടെ നിന്നും വിദേശത്തേക്ക് പോയ നഴ്സുമാരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 93 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. 2015-16 വർഷത്തിൽ തങ്ങൾ വിദേശജോലിക്ക് പോകാനായി 1567 നഴ്സുമാർക്ക് എൻഒസി നൽകിയെന്നാണ് മഹാരാഷ്ട്ര നഴ്സിങ് കൗൺസിൽ (എംഎൻസി) നിരത്തുന്ന കണക്കുകളിലൂടെ വ്യക്തമാകുന്നത്. എന്നാൽ അഞ്ച് വർഷങ്ങൾക്ക് മുമ്പ് ഇത്തരത്തിൽ വിദേശത്തേക്ക് പോയത് വെറും 814 നഴ്സുമാർ മാത്രമായിരുന്നു. 2013-14 വർഷത്തിൽ 920 നഴ്സുമാരാണ് മഹാരാഷ്ട്രയിൽ നിന്നും വിദേശത്തേക്ക് പോയിരുന്നത്. ഇവരിൽ മിക്കവരും മുമ്പ് ചെയ്തിരുന്നത് പോലെ യുകെയിലേക്കോ യുഎസിലേക്കോ അല്ല തൊഴിലിനായി പോയതെന്നും മറിച്ച് ഇവരിൽ ഭൂരിഭാഗവും അയർലൻഡ്, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, എന്നിവിടങ്ങളിലേക്കാണ് ജോലിക്കായി പോയിട്ടുള്ളതെന്നും തെളിഞ്ഞിട്ടുണ്ട്. ഇവിടങ്ങളിൽ വാർഷിക ശമ്പളമായി ഇവർക്ക് ലഭിക്കുന്നത് 30 ലക്ഷം മുതൽ 50 ലക്ഷം വരെയാണ്.

ഇന്ത്യയിലാകമാനം നിന്നും 25,000 ട്രെയിൻഡ് നഴ്സുമാർ വർഷത്തിൽ വിദേശത്തേക്ക് പോകുന്നുവെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. ഇന്ത്യയിൽ നിന്നുള്ള നഴ്സുമാരെ വിദേശത്തേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ പ്രൈവറ്റ് ഏജൻസികളെ നിരോധിക്കുന്ന നോട്ടിഫിക്കേഷൻ 2015ൽ ഏപ്രിലിൽ കൊണ്ടു വന്നിട്ടുണ്ടെങ്കിലും മഹാരാഷ്ട്രയിൽ ഇത്കാര്യമായ സ്വാധീനമൊന്നും ചെലുത്തിയിട്ടില്ല. ഈ ഉത്തരവ് കേരളം പോലുള്ള കേന്ദ്രങ്ങളെയാണ് കാര്യമായി ബാധിച്ചിട്ടുള്ളത്. തൽഫലമായി കേരളത്തിൽ നിന്നും അന്താരാഷ്ട്ര പ്ലേസ്മെന്റ് ലഭിക്കുന്ന നഴ്സുമാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 60 ശതമാനം കുറവുണ്ടായിരുന്നു. പുതിയ നിയമങ്ങൾ മൂലം മഹാരാഷ്ട്രയിൽ നിന്നും വിദേശത്തേക്ക് പോകുന്ന നഴ്സുമാരുടെ എണ്ണത്തിലും താരതമ്യേന കുറവുണ്ടായിട്ടുണ്ടെങ്കിലും കേരളവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് പേരിന് മാത്രമാണ്. 2014-15 സാമ്പത്തിക വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ മഹാരാഷ്ട്രയിൽ നിന്നും വിദേശത്തേക്ക് ജോലിക്ക് പോയ നഴ്സുമാരുടെ എണ്ണത്തിൽ 2015-16 വർഷത്തിൽ രണ്ട് ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് പോകുന്ന നഴ്സുമാരിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നുള്ളവരാണ്. 2014ലെ കണക്കുകൾ പ്രകാരം വിദേശത്ത് ജോലി ചെയ്യുന്ന 20ലക്ഷം ഇന്ത്യൻ നഴ്സുമാരിൽ 18 ലക്ഷവും കേരളത്തിൽ നിന്നുള്ളവരാണെന്നായിരുന്നു ഇന്ത്യൻ നഴ്സിങ് കൗൺസിൽ വ്യക്തമാക്കിയിരുന്നത്. 75 ശതമാനം മലയാളികളുടെയും കുടുംബത്തിൽ ഒരു നഴ്സെങ്കിലുമുണ്ടാവുമെന്നാണ് പ്രമുഖ നഴ്സുമാർ അഭിപ്രായപ്പെട്ടിരിക്കുന്നത്. എത്തിപ്പെടുന്ന ഇടങ്ങളിൽ കേരളത്തിലെ നഴ്സുമാർ നല്ല രീതിയിൽ പെരുമാറുകയും പരിചരണം നൽകുകയും ചെയ്യുന്നുവെന്നതിനാലാണ് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള നഴ്സുമാരേക്കാൾ ഇവർക്ക് വിദേശങ്ങളിൽ പ്രിയം കൂടുന്നത്.പ്രധാനമായും ക്രിസ്ത്യൻ സമുദായങ്ങളിൽ നിന്നുള്ളവരാണ് കേരളത്തിൽ നിന്നും നഴ്സിങ് പ്രഫഷനിൽ വിദേശത്തേക്ക് പോകുന്നത്.

ലോകമാകമാനമുള്ള സാമ്പത്തിക രംഗത്തുണ്ടാകുന്ന മാറ്റങ്ങളും മറ്റും നിമിത്തം വിദേശത്ത് ഇന്ത്യൻ നഴ്സുമാർക്കുള്ള അവസരങ്ങൾ ഭാവിയിൽ കുറഞ്ഞ് വരാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. 1947 മുതലുള്ള കണക്കുകൾ വച്ച് നോക്കുമ്പോൾ ഇന്ത്യയിൽ നിന്നും ഇതുവരെയായി 1.7 മില്യൻ പരിശീലനം നേടിയ നഴ്സുമാരുണ്ടായിട്ടുണ്ട്. ഇവരിൽ 40 ശതമാനവും വിദേശത്താണ് ജോലി ചെയ്യുന്നത്. എന്നാൽ മുമ്പുള്ളത് പോലെ ഇന്ത്യൻ നഴ്സുമാർക്ക് വിദേശങ്ങളിൽ അവസരം കുറവാണെന്നാണ് എക്കണോമിസ്റ്റുകളും ജോബ് കൺസൾട്ടന്റുമാരും മുന്നറിയിപ്പേകുന്നത്. വിവിവിധ രാജ്യങ്ങൾ വിസ നിയമങ്ങളിൽ വരുത്തിയ കാർക്കശ്യവും ഇമിഗ്രേഷൻ നിയമങ്ങൾ കർക്കശമാക്കിയതും ആഗോള സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യതകളും ഇവർക്കുള്ള തൊഴിലവസരങ്ങൾ കുറയ്ക്കാൻ കാരണമായി വർത്തിക്കുന്നുണ്ട്. ഇന്ത്യയിൽ 2000 നഴ്സിങ് ഡിപ്ലോമ സ്‌കൂളുകളും 1200 നഴ്സിങ് ഡിഗ്രീ സ്‌കൂളുകളും 281 പോസ്റ്റ്ഗ്രാജ്വേറ്റ് നഴ്സിങ് കോളജുകളുമാണുള്ളത്. വർഷത്തിൽ ഇവിടെ നിന്നും പുറത്ത് വരുന്നത് 60,000 നഴ്സുമാരാണ്. ഇവരിൽ 20 ശതമാനവും പുറത്തേക്കാണ് പോകുന്നതെന്നുംകണക്കുകൾ വെളിപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP