Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിഡ്‌നി മലയാളി അസോസിയേഷൻ നാല്പതാം വാർഷികം ആഘോഷിച്ചു

സിഡ്‌നി മലയാളി അസോസിയേഷൻ നാല്പതാം വാർഷികം ആഘോഷിച്ചു

സിഡ്‌നി: സിഡ്‌നിയിലെ ഇന്ത്യൻ വംശജരായ കുടിയേറ്റക്കാരുടെ സാംസ്‌കാരിക സംഘടനകളിൽ ഏറ്റവും പഴക്കം ചെന്നതെന്ന് അവകാശപ്പെടാവുന്ന സംഘടനയാണ് സിഡ്മൽ എന്ന ചുരുക്ക നാമത്തിൽ അറിയപ്പെടുന്ന സിഡ്‌നി മലയാളി അസോസിയേഷൻ. ത്വരിതഗതിയിൽ വളർന്നു കൊണ്ടിരി ക്കുന്ന സിഡ്‌നി മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ സാസ്‌കാരിക സംഘടനയായ സിഡ്‌നി മലയാളി അസോസിയേഷൻ സ്ഥാപിതമായതി ന്റെ നാൽപ്പതാം വാർഷികം, 'സിഡ് മൽ റൂബി ഫെസ്റ്റ്', ഏപ്രിൽ 23ന് ശനിയാഴ്‌ച്ച വൈകുന്നേരം, വെന്റ്‌വർത്‌വില്ലി ലെ റെഡ്ഗം കമ്മ്യൂണിറ്റി സെന്ററിൽ വച്ച്, പ്രഢ ഗംഭീരമായ വിവിധ പരിപാടികളോടെ ആഘോഷിച്ചു.

ആസ്രേ്ടലിയൻ രാഷ്ര്ടീയ രംഗത്തെ അതികായന്മാരുൾപ്പടെയുള്ള വിശിഷ്ടാതിഥികളെ ഇൻഡ് ഓസ് റിതംസ്, ചെണ്ട മേളത്തി ന്റെയും, താല പ്പൊലിയേന്തിയ ബാലികമാരുടെയും അകമ്പടിയോടെയാണ് സമ്മേളന ഹാളിലേക്ക് സ്വീകരിച്ചാനയിച്ചത്. വൈകുന്നേരം ആറു മണിയോടെ, വിശിഷ്ടാതിഥികളായ ഇന്ത്യൻ കോൺസൽ ജനറൽ വൻലാൽവാവ്‌ന, ഫെഡറൽ പാർലമന്റ് മെംബർ മിഷേൽ റോളണ്ട്, സംസ്ഥാന എം പി മാരായ ഡോ. ജിയോഫ്‌ലീ, (പ്രീമിയർ മൈക് ബെയ്‌ര്ഡിനെ പ്രതിനിധീകരിച്ച്) പീറ്റർ പ്രിം റോസ്, (പ്രതിപക്ഷ നേതാവ് ലൂക്ക് ഫോലിയെ പ്രതിനിധീകരിച്ച്), മാർക്ക് റ്റെയ്‌ലർ, മൾട്ടി കൾചറൽ ആൻഡ് എത്‌നിക് കമ്മ്യൂണിറ്റീസ് ചെയർപേർസൺ ഡോ. ജീ. കെ. ഹരിനാഥ്, യു. ഐ.എ. പ്രസിഡന്റ് ജോൺ കെന്നഡി എന്നിവരും, സിഡ്‌നി മലയാളി അസോസിയേഷ ന്റെ ആദ്യ ത്തെ വനിതാ പ്രസിഡന്റ് ഉഷാമാത്യു, സിഡ്‌നി മലയാളി അസോസിയേഷൻ പ്രസിഡന്റ് ബാബു വർഗീസ് എന്നിവരും ചേർന്ന് ഭദ്രദീപം തെളിച്ച് ആഘോഷ പരിപാടികൾക്ക് ഔപചാരികമായ തുടക്കം കുറിച്ചു.

അസോസിയേഷൻ പ്രസിഡന്റ് ബാബു വർഗീസ് വിശിഷ്ടാതിഥികൾക്കും ആഘോഷങ്ങളിൽ സന്നിഹിതരായിരുന്ന എല്ലാവർക്കും സ്വാഗതം ആശംസിച്ചു. വിശിഷ്ടാതിഥികൾ എല്ലാവരും തന്നെ തങ്ങളുടെ പ്രഭാഷണ1ളിൽ മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങളെ ശ്‌ളാഘി ക്കുകയും, ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു. ആസ്രേ്ടലിയൻ ജീവിതത്തിന്റെ പൊതു ധാരയിൽ കൂടുതൽ പങ്കാളിത്തം വഹിക്കാൻ മലയാളി സമൂഹത്തെ ആഹ്വാനം ചെയ്യുവാനും അവർ മറന്നില്ല.

കഴിഞ്ഞ എച്ച്,എസ്.സി. പരീക്ഷയിൽ വളരെ ഉയർന്ന മാർക്കുവാങ്ങി മലയാളി സമൂഹത്തിനു അഭിമാനമുണ്ടാക്കിയ സരൂപ് ഫിലിപ്പ്, അരുൺ സത്യൻ, ആൻഡ്രൂ ആന്റണി, ഹർഷ സുരേഷ്, ക്രിസ് ജോഷി, ശൃതി മെറിൻ സാബു, എന്നീ വിദ്യാർത്ഥിനീ വിദ്യാർത്ഥികളെയും അവരു ടെ മാതാപിതാക്കളെയും ചടങ്ങിൽ ആദരിച്ചു. മലയാള ഭാഷയ് ക്കു ചെയ്യുന്ന വിലപ്പെട്ട സേവനങ്ങൾ പരിഗണിച്ച് ബാല കൈരളി മലയാളം സ്‌കൂളിനുള്ള അവാർഡ്, ചടങ്ങിൽ വച്ച് നൽകപ്പെടുകയുണ്ടായി. മലയാളി സമൂഹത്തിലെ യുവ ബിസിനസ്‌കാരനുള്ള പ്രത്യേക അവാർഡ് ജാക് ചെമ്പരിക്കായ്ക്ക് സമ്മാനിക്കപ്പെട്ടു. സിഡ്‌നി മലയാളി സമൂഹത്തിനു ചെയ്തിട്ടുള്ള നിസ്വാർത്ഥ സേവനങ്ങളെ പ്രതി, അസേ്‌സാസിയേഷന്റെ മുൻ പ്രസിഡന്റുമാർക്ക് നൽകിയ അവാർഡായിരുന്നു അവാർഡുദാന ചടങ്ങിൽ ഏറ്റവും ശ്രദ്ധേയമായത്.

അസോസിയേഷന്റെ നാൽപ്പതാം വാർഷികത്തിന്റെ പ്രതീകമായ സ്മരണികയുടെ പ്രകാശനവും ഒദദ്യോഗിക ചടങ്ങുകളുടെ ഭാഗമായി നടന്നു. സ്മരണിക കമ്മിറ്റി അംഗമായ, ജെയ്ംസ് ചാേക്കായുടെയും, അസോസിയേഷൻ പ്രസിഡന്റ് ബാബു വർഗീസിന്റെയും സാന്നിദ്ധ്യത്തിൽ, സ്മരണിക കമ്മിറ്റി കൺവീനർ ജോൺ ജേക്കബും, എഡിറ്റർ ജേക്കബ് തോമസും ചേർന്ന് ആദ്യ പ്രതി, മിഷേൽ റോളണ്ട് എം. പി. ക്ക് നൽകിക്കൊണ്ട് പ്രകാശനം നിർവ്വഹിച്ചു. തുടർന്ന് ജേക്കബ് തോമസ് സ്മരണികയുടെ ഉള്ളടക്കത്തെക്കുറിച്ച് സംസാരിച്ചു.

ഔപചാരിക സമ്മേളനത്തോടൊ പ്പം സിഡ്‌നിയിലെ വിവിധ പ്രാദേശിക കൂട്ടായ്മകളിൽപ്പെട്ട കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച നൃത്ത പരിപാടികൾ, യുഗ്മ -സംഘ ഗാനങ്ങൾ, മിമിക്രി, ലഘു നാടകം എന്നിവ ആഘോഷങ്ങൾക്ക് ആസ്വാദ്യത വർദ്ധിപ്പിച്ചു. റ്റോമി മംഗലത്തിൽ, ജേക്കബ് തോമസ്, രശ്മി കൃഷ്ണൻ, ഡാലി റ്റോമി, ലിജോ ഡെന്നീസ് എന്നിവരടങ്ങിയ ടീം തയ്യാറാക്കി പ്രദർശിപ്പിച്ച ലഘു ഡോക്യുമെന്ററി കാണികൾക്ക് സിഡ്‌നി മലയാളി അസോസിയേഷന്റെ ചരിത്രത്തെ ക്കുറിച്ചും, സേവനങ്ങളെ ക്കുറിച്ചും, മാഹാത്മ്യത്തെക്കുറിച്ചും ഉൾക്കാഴ്‌ച്ച നൽകുന്ന ഒന്നായിരുന്നു. റ്റോമി മംഗലത്തിൽ രചിച്ച്, ലിജോ ഡെന്നീസ് സംഗീതം നൽകി, സിഡ്‌നി മലയാളി സമൂഹത്തി ലെ പ്രഗത്ഭരായ ഗായികാഗായകന്മാർ ചേർന്ന് ആലപിച്ച ജൂബിലി ഗാനം വളരെ ഇമ്പമുള്ളതും, കാവ്യ ഭംഗി ഉള്ളതുമായിരുന്നു. മലയാളി അസോസിയേഷൻ സെക്രട്ടറി സുനിൽ കുമാർ സ്വാഗതം ആശംസിച്ചു. ആഘോഷങ്ങളിൽ പങ്കു ചേർന്ന ആർക്കും തന്നെ വിരസത അനുഭവപ്പെടാത്ത വിധത്തിൽ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയ പതിനഞ്ചിൽപ്പരം പേരടങ്ങിയ ആഘോഷ ക്കമ്മിറ്റി അഭിനന്ദനം അർഹിക്കുന്നു. സ്വാദിഷ്ടമായ തനി കേരളീയ വിഭവങ്ങൾ വിളമ്പിയ സായാഹ്ന വിരുന്നോടെ ആഘോഷങ്ങൾ അവസാനിച്ചു. അങ്ങനെ മലയാളി അസോസിയേഷന്റെ ചരിത്രപ്രധാനമായ നാൽപ്പതാം പിറന്നാൾ യുക്തമായി, അവിസ്മരണീയമായ രീതിയിൽ, വിജയകരമായി അഘോഷിക്കുവാൻ സാധിച്ചതിൽ സംഘാടകരെപ്പോലെ തന്നെ സിഡ്‌നിയിലെ മലയാളി സമൂഹവും സന്തുഷ്ടരാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP