Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തിരക്കേറിയ നാഷണൽ ഹൈവേ തടഞ്ഞു ആനകളുടെ യാത്ര; കുട്ടിയാനയെ റോഡുമുറിച്ച് കടത്താൻ പെടാപ്പാട്; തമിഴ്‌നാട്ടിലെ ഈ കാഴ്ച ലോകശ്രദ്ധയിൽ

തിരക്കേറിയ നാഷണൽ ഹൈവേ തടഞ്ഞു ആനകളുടെ യാത്ര; കുട്ടിയാനയെ റോഡുമുറിച്ച് കടത്താൻ പെടാപ്പാട്; തമിഴ്‌നാട്ടിലെ ഈ കാഴ്ച ലോകശ്രദ്ധയിൽ

റോഡിന് കുറുകെ അരയാൾപ്പൊക്കത്തിൽ ഡിവൈഡർ കെട്ടിവച്ചാൽ എന്താ ചെയ്യുക? റോഡ് പെട്ടെന്ന് മുറിച്ചുകടക്കാനെത്തിയതാണ് ആനക്കൂട്ടം. എന്നാൽ, നടുവിലെത്തിയപ്പോഴാണ് ഡിവൈഡർ തടസ്സമായത്. വലിയ ആനകൾ അത് കവച്ചുകടന്നെങ്കിലും കൂട്ടത്തിലുള്ള കുട്ടിയാന പഠിച്ച പണിയെല്ലാം നോ്ക്കിയിട്ടും കടക്കാനാവുന്നില്ല.

ഫലമോ, തിരക്കേറിയ ദേശീയ പാതയിൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്. ആളുകൾ റോഡിലിറങ്ങി മൊബൈലിൽ ആനക്കൂട്ടത്തിന്റെ വികൃതികൾ ക്യാമറയിൽ പകർത്താൻ തുടങ്ങി. ഇതെല്ലാം കണ്ടിട്ടും കുട്ടിയാനയെ റോഡ് കടത്താനുള്ള തിരക്കിൽ ഒട്ടും പ്രകോപിതരാകാതെ ആനക്കൂട്ടം നിലയുറപ്പിച്ചു.

കോയമ്പത്തൂരിലെ ഒരു റോഡിലാണ് ഈ കാഴ്ചകൾ അരങ്ങേറിയത്. കുട്ടിയാനയെ തള്ളയാന തുമ്പിക്കൈയും മുൻകാലും ഉപയോഗിച്ച് പതുക്കി തള്ളി തള്ളി ഡിവൈഡർ കടത്തുമ്പോഴേക്കും സമയമേറെ പോയിരുന്നു. ട്രാഫിക് ബ്ലോക്കിൽ അസ്വസ്ഥരായ ഡ്രൈവർമാർ ആനക്കൂട്ടത്തെ പ്രകോപിപ്പിക്കാൻ നോക്കിയെങ്കിലും അവർ ശാന്തരായി തങ്ങളുടെ ജോലി തുടർന്നു.

ആനകൾ പ്രകോപിതരായെങ്കിൽ വലിയ ദുരന്തമായി മാറാൻ സാധ്യതയുള്ള സംഭവമായിരുന്നു ഇത്. എന്നാൽ, മനുഷ്യരെക്കാൾ വിവേകത്തോടെയാണ് ആനകൾ ഇവിടെ പെരുമാറിയത്. കുട്ടിയാനയ്ക്ക് കാവലായി മറ്റ് ആനകളും നിന്നതോടെയാണ് ഇരുവശത്തേയ്ക്കുമുള്ള ഗതാഗതം പൂർണമായും നിലച്ചത്.

ആനകൾ കാടിറങ്ങുന്ന ആനത്താരകൾക്ക് കുറുകെ റോഡ് നിർമ്മിച്ചതാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന് പ്രകൃതിസ്‌നേഹിയായ ഉമേഷ് മരുദാചലം പറഞ്ഞു. ആനകളുടെ ആവാസ വ്യവസ്ഥയാണ് മനുഷ്യർ തകർത്തത്. അതോടെയാണ് റോഡുകളിലേക്ക് ആനകൾക്ക് ഇറങ്ങേണ്ടിവന്നതെന്നും ഉമേഷ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP