Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എന്റെ സുഹൃത്തുക്കളിൽ ഭൂരിപക്ഷവും ലെസ്‌ബിയനുകൾ; നമ്മുടെ നിയമവ്യവസ്ഥയിൽ എനിക്ക് വിശ്വാസമില്ല; പുതിയ വിവാദത്തിന് തിരികൊളുത്തി രഞ്ജിനി ഹരിദാസ്

എന്റെ സുഹൃത്തുക്കളിൽ ഭൂരിപക്ഷവും ലെസ്‌ബിയനുകൾ; നമ്മുടെ നിയമവ്യവസ്ഥയിൽ എനിക്ക് വിശ്വാസമില്ല; പുതിയ വിവാദത്തിന് തിരികൊളുത്തി രഞ്ജിനി ഹരിദാസ്

സ്വവർഗാനുരാഗികളായ സുഹൃത്തുക്കൾ തനിക്ക് ഏറെയുണ്ടെന്ന് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. മനോരമ ഓൺലൈനിലെ 'ഐ മീ മൈസെൽഫ്' എന്ന പരിപാടിക്കുവേണ്ടി നൽകിയ അഭിമുഖത്തിലാണ് രഞ്ജിനിയുടെ വെളിപ്പെടുത്തലുകൾ.

തന്റെ സുഹൃത്തുക്കളിൽ ഭൂരിഭാഗം പേരും ലെസ്‌ബിയനുകളാണ്. അവരെ താൻ നന്നായി വിശ്വസിക്കുന്നു. ഇവരെപ്പോലെ മറ്റുള്ളവരെ വിശ്വസിക്കാനാകില്ലെന്നും രഞ്ജിനി പറയുന്നു. കാരണം തരംപോലെ കാര്യങ്ങളെല്ലാം മാറ്റിപ്പറയുന്നവരാണ് മറ്റുള്ളവർ.

തന്റേടിയല്ലാത്ത ഒരാൾക്ക് ഈ നാട്ടിൽ പിടിച്ചുനിൽക്കാൻ വയ്യെന്നും രഞ്ജിനി പറയുന്നു. ചെറുപ്പത്തിലെ അച്ഛനെ നഷ്ടമായ തനിക്ക് സമൂഹത്തിൽ ജീവിക്കുവാൻ വേണ്ടിയായിരിക്കാം തന്റേടിയായ സ്വഭാവം ഉണ്ടായത്. അഹങ്കാരിയാണെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് തനിക്കറിയില്ല. താനൊരു തന്റേടിയായിരിക്കാം. ജാഡയാണെന്ന് ഇമേജുമുണ്ട്. ഞാനത് കാര്യമാക്കുന്നില്ല. കണ്ടാലും കുറച്ച് ഭീകരരൂപമാണെന്ന് ചിലർ പറയുന്നു. ഒരു പെണ്ണിനെ ആൾക്കാർ പേടിക്കുന്നത് നല്ലതല്ലേ.

തന്റെ ചെറിയ പ്രായത്തിൽ തന്നെ അച്ഛൻ മരിച്ചു. അമ്മയാണ് വളർത്തിയത്. പതിനാറാം വയസുമുതൽ ഞാൻ ജോലിചെയ്യുന്നു. സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയപ്പോൾ ജീവിക്കാൻ വേണ്ടിയാണ് തന്റേടം വളർത്തിയെടുത്തത്. പിടിച്ചുനിൽക്കണമെങ്കിൽ അങ്ങനെ വേണ്ടിവന്നു. അതില്ലായിരുന്നെങ്കിൽ ആത്മവിശ്വാസം ഇല്ലാത്ത കുട്ടിയായി താൻ മാറിയേനെ.

ഈ നാട്ടിലെ നിയമവ്യവസ്ഥയിൽ തനിക്ക് വിശ്വാസമില്ല. ഇവിടത്തെ നിയമവ്യവസ്ഥ ശരിയായിരുന്നുവെങ്കിൽ എയർപോർട്ട് കേസിൽ തനിക്ക് നീതി ലഭിച്ചേനെയെന്നും രഞ്ജിനി പറഞ്ഞു.

തരക്കേടില്ലാത്ത കുരുത്തക്കേടുകൾ തന്റെ ഉള്ളിലുമുണ്ട്. കമന്റടിച്ചവർക്കെതിരെ പ്രതികരിച്ചില്ലെങ്കിൽ മനസിന് വല്ലാത്ത വിഷമമാണ്. പതിനെട്ടു വയസുകാരി ചെയ്യുന്ന എല്ലാ കുരുത്തക്കേടും ഇപ്പോഴുമുണ്ട്. മതിലുചാടും. അമ്മയോട് കള്ളവും പറയും. ഭൂലോക മടിച്ചിയാണ് താനെന്നും 'ഐ മീ മൈസെൽഫി'ൽ രഞ്ജിനി വെളിപ്പെടുത്തുന്നു.

എന്തുകാര്യത്തിലും ഞാൻ പ്രതികരിക്കും. നമ്മുടെ ഈ കാലഘട്ടത്തിന് അത് ആവശ്യമാണ്. എന്നെ തെറിവിളിക്കുന്നവരോട് ഞാൻ പ്രതികരിക്കും. എന്നാൽ അറിയാത്ത കാര്യത്തെക്കുറിച്ച് താൻ അഭിപ്രായം പറയാറില്ല. അറിയുന്ന കാര്യത്തിൽ മാത്രമേ പ്രതികരിക്കൂ. ഫുട്‌ബോളിനെക്കുറിച്ച് ചോദിച്ചാൽ തനിക്ക് അറിയില്ല. അതെക്കുറിച്ച് പ്രതികരിക്കുകയുമില്ല. എന്നാൽ താരങ്ങൾ കാണാൻ കൊള്ളാമോ എന്നുചോദിച്ചാൽ അഭിപ്രായം പറയും.

രാജ്യത്ത് ലൈംഗിക വിദ്യാഭ്യാസം നൽക്കാത്തതിന്റെ പോരായ്മകളുണ്ട്. എന്താണ് ശരി, എന്താണ് തെറ്റ് എന്ന് കുട്ടികൾക്ക് പറഞ്ഞുകൊടുക്കാം. പക്ഷേ, എന്താണ് ചെയ്യേണ്ടത് എന്ന് തീരുമാനിക്കേണ്ടത് അവരാണ്. കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകേണ്ടത് അത്യാവശ്യമാണ്.

ന്യൂജനറേഷൻ എന്നത് ഇപ്പോൾ ആഘോഷം മാത്രമാണ്. ആ ടാഗിൽ മോശം കാര്യങ്ങളും സംഭവിക്കുന്നുണ്ട്. ന്യൂജനറേഷന്റെ പേരിൽ ചലച്ചിത്രങ്ങളിൽ പച്ചത്തെറി പറയുന്നതിനോട് തനിക്ക് താൽപര്യമില്ലെന്നും അഭിമുഖത്തിൽ രഞ്ജിനി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP