Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്‌ക്രിപ്റ്റ് വാങ്ങിയിട്ട് രണ്ട് വർഷമായിട്ടും തിരികെ നല്കിയില്ല; ഇപ്പോൾ വിളിച്ചാൽ ഫോൺ എടുക്കാറില്ല; ഉയരങ്ങളിൽ എത്തിയപ്പോൾ വന്ന വഴി മറക്കുന്നു; ആസിഫ് അലിക്കെതിരെ ആരോപണങ്ങളുമായി സംവിധായകൻ ശരത് ചന്ദ്രൻ വയനാട്

സ്‌ക്രിപ്റ്റ് വാങ്ങിയിട്ട് രണ്ട് വർഷമായിട്ടും തിരികെ നല്കിയില്ല; ഇപ്പോൾ വിളിച്ചാൽ ഫോൺ എടുക്കാറില്ല; ഉയരങ്ങളിൽ എത്തിയപ്പോൾ വന്ന വഴി മറക്കുന്നു; ആസിഫ് അലിക്കെതിരെ ആരോപണങ്ങളുമായി സംവിധായകൻ ശരത് ചന്ദ്രൻ വയനാട്

ആസിഫലി സ്‌ക്രിപ്റ്റ് വാങ്ങിയിട്ട് രണ്ട് വർഷമായിട്ടും തിരികെ നല്കിയില്ലെന്ന ആരോപണവുമായി സംവിധായകൻ ശരത് ചന്ദ്രൻ വയനാട്. സിനിമ മംഗളത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് ആസിഫ് അലിക്കെതിരെ ശരത് ചന്ദ്രൻ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

കുയിൽ എന്ന പേരിൽ ആസിഫ് അലിയെ നായകനാക്കി താൻ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിന്റെ തിരക്കഥയാണ് യുവനടൻ കൈവശം വച്ചിരിക്കുന്നത്. രണ്ട് വർഷം മുമ്പ് ആസിഫലിയെ നേരിൽ കണ്ട് കാരവാനിൽ വച്ച് കഥ പറയുകയും സ്‌ക്രിപ്റ്റ് വായിക്കാൻ നൽകുകയും ചെയ്തു.എന്നാൽ രണ്ട് വർഷം കഴിഞ്ഞിട്ടും സ്‌ക്രിപ്റ്റ് തിരിച്ചു നൽകാൻ ആസിഫലി തയ്യാറായിട്ടില്ല. ഇപ്പോൾ താൻ വിളിച്ചാൽ ആസിഫലി ഫോൺ എടുക്കാറില്ലെന്നും ശരത് ചന്ദ്രൻ പറഞ്ഞു.

ഉയരങ്ങളിൽ എത്തിയപ്പോൾ വന്ന വഴി മറക്കുകയാണ് ആസിഫലി ചെയ്യുന്നത്. ഇത് ശരിയായ കീഴ്‌വഴക്കമല്ല. സ്‌ക്രിപ്റ്റ് തിരിച്ചു തരാനുള്ള മാന്യതയെങ്കിലും ആസിഫലി കാണിക്കണമെന്നും ശരത് ചന്ദ്രൻ കൂട്ടിച്ചേർത്തു.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ശരത് ചന്ദ്രൻ സിനിമയിലേക്ക് ശക്തമായ തിരിച്ചു വരവിനൊരുങ്ങുക യാണ്. കുയിൽ ഉടൻ പൂർത്തിയാക്കി തീയറ്ററുകളിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. സിനിമയുടെ ഗാനങ്ങളുടെ റെക്കോർഡിങ് പൂർത്തിയായിക്കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP