Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീട്ടിൽ ശൗചാലയം ഇല്ലാത്തതിനാൽ വരനെ വിവാഹ വേദിയിൽ ഉപേക്ഷിച്ച് യുവതി; അതേ വേദിയിൽ വച്ച് മറ്റൊരു വിവാഹം കഴിച്ചു: വിദ്യാബാലന്റെ പരസ്യം ഫലം കണ്ടു തുടങ്ങി..!

വീട്ടിൽ ശൗചാലയം ഇല്ലാത്തതിനാൽ വരനെ വിവാഹ വേദിയിൽ ഉപേക്ഷിച്ച് യുവതി; അതേ വേദിയിൽ വച്ച് മറ്റൊരു വിവാഹം കഴിച്ചു: വിദ്യാബാലന്റെ പരസ്യം ഫലം കണ്ടു തുടങ്ങി..!

കാൺപൂർ: രാജ്യമെമ്പാടും ശൗചാലയം നിർമ്മിക്കേണ്ടുന്നതിന്റെ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് നടി വിദ്യാബാലൻ മോഡലായ സർക്കാർ പരസ്യം തയ്യാറാക്കിയത്. എന്തായാലും ഈ പരസ്യം ഇപ്പോൾ ഫലപ്രാപ്തിയിൽ എത്തിത്തുടങ്ങിയെന്നാണ് വിലയിരുത്തലുകൾ. കാരണം. വരന്റെ വീട്ടിൽ ശൗചാലയം ഇല്ലാത്തതിന്റെ പേരിൽ വിവാഹത്തിൽ നിന്നും യുവതി പിന്മാറിയെന്നതാണ് ഉത്തർപ്രദേശിൽ നിന്നും പുറത്തു വരുന്ന വാർത്ത.

വീട്ടിൽ ശൗചാലയമില്ലാത്തതിന്റെ പേരിൽ വിവാഹ വേദിയിൽ വച്ചാണ് യുവതിയുടെ നാടകീയമായ പിന്മാറ്റം. പിന്മാറിയ യുവതി, അതേ വേദിയിൽ വച്ച് മറ്റൊരു വിവാഹം കഴിച്ചു. വീട്ടിൽ ശൗചാലയം സ്വന്തമായുള്ള യുവാവിനെയാണ് യുവതി അടുത്ത ദിവസം കല്യാണം ചെയ്തത്. ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസമാണ് ഈ നാടകീയസംഭവങ്ങളുണ്ടായത്.

ലഖ്‌നൗ സ്വദേശിനിയാണ് കാൺപൂർ സ്വദേശിയായ യുവാവിനെ വിവാഹവേദിയിൽ വച്ച് തള്ളിയത്. ശനിയാഴ്ച വിവാഹത്തിൽ നിന്നും പിന്മാറിയ 25കാരി ഞായറാഴ്ച അതേവേദിയിൽ മറ്റൊരാളെ വിവാഹം കഴിക്കുകയായിരുന്നു. ബന്ധുക്കൾ മുഴുവനും യുവതിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വീട്ടിൽ ശൗചാലയമുള്ളയാളെ മാത്രമേ വിവാഹം കഴിക്കൂ എന്ന നിലപാടിൽ യുവതി ഉറച്ചു നിൽക്കുകയായിരുന്നു. വീട്ടിൽ ശൗചാലയം വേണമെന്ന യുവതിയുടെ ആവശ്യം ആദ്യം വരൻ സമ്മതിച്ചിരുന്നതാണ്. എന്നാൽ വിവാഹത്തിന്റെ തലേന്ന് വരെ ഇക്കാര്യം ചെയ്തില്ല. തുടർന്നാണ് വിവാഹവേദിയിൽ വച്ച് പരസ്യമായി പെൺകുട്ടി എല്ലാവരേയും ഞെട്ടിച്ച് ഈ വിവാഹം വേണ്ടെന്ന് പ്രഖ്യാപിച്ചത്.

തുടർന്ന് പ്രദേശവാസികളും സുഹൃത്തുക്കളും ചേർന്ന് വീട്ടിൽ ശൗചാലയമുള്ള മറ്റൊരാളെ കണ്ടെത്തി പെൺകുട്ടിയുടെ വിവാഹം നടത്തുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP