Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബഹ്റൈൻ കേരളീയ സമാജം വിപുലമായ മെയ് ദിനാഘോഷം സംഘടിപ്പിക്കുന്നു

മനാമ: ബഹ്റൈൻ കേരളീയ സമാജം വിപുലമായ മെയ് ദിനാഘോഷം സംഘടിപ്പിക്കുവാൻ തീരുമാനിച്ചതായി ബഹ്റൈൻ കേരളീയ സമാജം ആക്ടിങ് പ്രസിഡന്റ് ഫ്രാൻസിസ് കൈതാരത്ത്, ജനറൽ സെക്രട്ടറി എൻ കെ വീരമണി എന്നിവർ അറിയിച്ചു. ലോക തൊഴിലാളി വർഗ്ഗ ദിനമായ മെയ് ഒന്ന് ബഹ്റൈൻ കേരളീയ സമാജം വളരെ വിപുലം ആയ രീതിയിൽ ആണ് ആഘോഷിച്ചു വരുന്നത്. ബഹ്‌റൈനിലെ സാധാരണക്കാരായ തൊഴിലാളികളുടെ വിപുലമായ പങ്കാളിത്തത്തിൽ ആണ് സമാജം മെയ് ദിനാഘോഷം സംഘടിപ്പിച്ചു വരുന്നത്. പി ടി നാരായണൻ ജനറൽ കൺവീനറും എസ്. പി. മനോഹരൻ ജോയിന്റ് കൺവീനറും ആയി വിപുലമായ സംഘാടക സമിതി ഇതിനായി രൂപീകരിച്ചു. മെയ് ഒന്നിന് ബഹ്റൈൻ കേരളീയ സമാജത്തിൽ വച്ചു രാവിലെ 9 മണി മുതൽ വിപുലമായ മെഡിക്കൽ ക്യാമ്പ് ഇതിന്റെ ഭാഗം ആയി നടക്കും. വിവിധ സ്‌പെഷ്യലിസ്റ്റുകൾ ഉൾപ്പടെ 25 ഓളം ഡോക്ടർന്മാരും മറ്റു മെഡിക്കൽ സ്റ്റാഫുകളും രാവിലെ മുതൽ തന്നെ സേവനം ആരംഭിക്കും. സമാജ അംഗ ഭേദമന്യേ തന്നെ എല്ലാവർക്കും മെഡിക്കൽ ക്യാമ്പിലും മറ്റു അനുബന്ധ പരിപാടികളും പങ്കെടുക്കാവുന്നത് ആണ്.

ബഹ്‌റൈനിലെ പ്രധാന ലേബർ ക്യാമ്പുകളിൽ നിന്നും ഇതിൽ പങ്കെടുക്കുന്നവർക്കായി സൗജന്യ വാഹന സൗകര്യവും ഉച്ച ഭക്ഷണവും എർപ്പെടുത്തും. തൊഴിലാളി കളുടെ വിവിധ കലാമത്സരങ്ങളും, വൈവിധ്യമാർന്ന കലാപരിപാടികളും ഇതിന്റെ ഭാഗം ആയി നടക്കും.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കലോത്സവ മത്സരത്തിനായുള്ള അപേക്ഷാഫോറത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷാഫോറം സമാജം ഓഫീസിൽ നിന്നും ലഭ്യമാണ്. വ്യക്തിഗതമായോ തൊഴിൽ സ്ഥാപനത്തെ പ്രതിനിധീകരിച്ചോ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. അപേക്ഷകൾ 24നു മുമ്പായി സമാജം ഓഫീസിൽ നൽകേണ്ടതാണ്. മെയ് ഒന്നിന് വൈകിട്ട് നടക്കുന്ന മെയ് ദിന സന്ദേശ സമ്മേളനത്തിൽ വച്ചു മത്സര വിജയികൾക്ക് സമ്മാനം നൽകും. തൊഴിലാളികൾക്ക് ഇടയിൽ പ്രവർത്തിക്കുന്ന മികച്ച സാമൂഹ്യ പ്രവർത്തകരെ ഈ ദിനത്തിൽ ബഹ്റൈൻ കേരളീയ സമാജം ആദരിക്കും. മെയ് ദിനഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ ചിത്ര രചനാ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് 39901575 , 32301547 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്‌

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP