Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗർഭിണിക്ക് യോഗ ചെയ്യാമോ? നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില പ്രധാന യോഗ രഹസ്യങ്ങൾ ഇവ

ഗർഭിണിക്ക് യോഗ ചെയ്യാമോ? നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില പ്രധാന യോഗ രഹസ്യങ്ങൾ ഇവ

യോഗ നിത്യവും പരിശീലിക്കുന്നവർ ഏറെയുണ്ട്. എന്നാൽ യോഗയുമായി ബന്ധപ്പെട്ട ചില രഹസ്യങ്ങൾ നിങ്ങൾ അറിഞ്ഞില്ലെന്നുവരാം. ഗർഭിണികൾ യോഗ ചെയ്യുന്നതിലുമുണ്ട് ചില രഹസ്യങ്ങൾ. അമ്മയും കുഞ്ഞും തമ്മിലുള്ള മാനസികവും ശാരീരികവുമായ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് യോഗ ഉപകരിക്കുമെന്നാണ് ശാസ്ത്രീയ നിരീക്ഷണം.

യോഗ ഒരു അഭ്യാസമുറ മാത്രമല്ല. അത് ശാസ്ത്രീയമായി വികസിപ്പിച്ചെടുത്തതാണ്. ശരീരത്തെ മനസ്സും ആത്മാവുമായി ബന്ധിപ്പിക്കുന്നതാണത്. ഗർഭിണികളുടെ ശാരീരിക പ്രക്രീയകൾക്ക് കൂടുതൽ ഉണർവേകാൻ യോഗയ്ക്ക് സാധിക്കും. രക്തചംക്രമണം കൂടുതൽ വേഗത്തിലാക്കുകയും സന്ധികളുടെ ചലനം കൂടുതൽ അനായാസമാക്കുകയും ചെയ്യുമെന്ന് ഗൈനക്കോളജിസ്റ്റായ രാഗിണി അഗർവാൾ പറയുന്നു.

ഗർഭകാലം ശരീരത്തിൽ വളരെയധികം മാറ്റങ്ങളുണ്ടാക്കുന്നതാണ്. ആ വെല്ലുവിളികളെ ഏറ്റെടുക്കാനുള്ള ശക്തിയും സ്റ്റാമിനയും പകരാൻ യോഗയ്ക്കാവും. വയറ്റിലുള്ള ഭ്രൂണത്തിനും അനുദിനം മാറ്റം വരും. ഹോർമോണുകളുടെ വ്യതിയാനത്തെയും അസ്ഥികളുടെയും നാഡികളുടെയും വളർച്ചയെയും സ്വാധീനിക്കാൻ യോഗയ്ക്കാവും. ശാരീരികമായ കരുത്ത് നൽകുന്നതിനൊപ്പം വൈകാരികമായി കൂടുതൽ നിയന്ത്രണം നേടാനും അതുവഴി സാധിക്കുമെന്ന് ഡോ. രാഗിണി പറയുന്നു.

പ്രസവം കൂടുതൽ അനായാസമാക്കാനും യോഗയ്ക്ക് സാധിക്കും. ശരീരത്തെ കൂടുതൽ വഴങ്ങുന്നതാക്കും എന്നതിനാൽ സ്വാഭാവിക പ്രസവത്തെ കൂടുതൽ ബുദ്ധിമുട്ടുകളില്ലാതെ നിർവഹിക്കാൻ ഇതുവഴി സാധിക്കും. അരക്കെട്ട്, പുറം, കൈകാലുകൾ, തോളുകൾ തുടങ്ങിയവയ്ക്ക് കരുത്തുനേടാൻ യോഗ സഹായിക്കുന്നുവെന്ന് യോഗ ഗുകു മിക്കി മേത്തയും അഭിപ്രായപ്പെടുന്നു.

യോഗ നേരത്തെതന്നെ ചെയ്തിട്ടുള്ള ഗർഭിണികൾക്ക് അത് തുടരുന്നതിൽ കുഴപ്പമില്ല. എന്നാൽ, ഗർഭിണിയായ ശേഷമാണ് യോഗ ചെയ്യാൻ തുടങ്ങുന്നതെങ്കിൽ അത് വളരെ പതുക്കെ വേണം ചെയ്യാൻ. അതിലേക്ക് കടക്കുന്നതിന് മുമ്പ് ഡോക്ടറുടെ നിർദ്ദേശം അത്യന്താപേക്ഷിതമാണ്. ശരീരത്തിന് താങ്ങാനാവുന്നുണ്ടെങ്കിൽ മാത്രമേ യോഗ തുടരാവൂ. 

ക്ഷണം, തലവേദന, നെഞ്ചുവേദന എന്നിവയുണ്ടെങ്കിൽ യോഗ നിർത്തിവെക്കുക. ഹൃദയമിടിപ്പിൽ വ്യത്യാസം, ശ്വാസം മുട്ടൽ, രക്തസ്രാവം, ഫ്‌ളൂയിഡ് പോക്ക് എന്നിവയുണ്ടെങ്കിലും യോഗ തുടരുന്നത് ആശാസ്യമല്ല. ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ യോഗ അഭ്യാസവുമായി ഗർഭിണികൾ മുന്നോട്ടുപോകാവൂ എന്ന് വിദഗ്ദ്ധർ പറയുന്നു. ശരിയായ പരിശീലനം സിദ്ധിച്ച ആളിൽനിന്നുവേണം യോഗ പരിശീലിക്കുവാനും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP