Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പുറ്റിങ്ങൽ വെടിക്കെട്ടപകടത്തിൽ 90 ശതമാനം പൊള്ളലേറ്റു ചികിത്സയിലായിരുന്ന കരാറുകാരൻ സുരേന്ദ്രനും മരിച്ചു; കൊല്ലം സ്വദേശിയായ പതിനാലുകാരൻ കൂടി മരിച്ചതോടെ ജീവൻ പൊലിഞ്ഞവരുടെ എണ്ണം 112 ആയി

പുറ്റിങ്ങൽ വെടിക്കെട്ടപകടത്തിൽ 90 ശതമാനം പൊള്ളലേറ്റു ചികിത്സയിലായിരുന്ന കരാറുകാരൻ സുരേന്ദ്രനും മരിച്ചു; കൊല്ലം സ്വദേശിയായ പതിനാലുകാരൻ കൂടി മരിച്ചതോടെ ജീവൻ പൊലിഞ്ഞവരുടെ എണ്ണം 112 ആയി

തിരുവനന്തപുരം: പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ വെടിക്കെട്ട് കരാർ ഏറ്റെടുത്തിരുന്ന കഴക്കൂട്ടം സ്വദേശി സുരേന്ദ്രനും (67) മരിച്ചു. ഇതിനു പിന്നാലെ കൊല്ലം വരിയചിറ സ്വദേശി ശബരി(14)യുടെയും മരണം സ്ഥിരീകരിച്ചതോടെ  ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 112 ആയി.

ഇന്നു മൂന്നു പേരുടെ മരണമാണു സ്ഥിരീകരിച്ചത്. നേരത്തെ സുരേന്ദ്രന്റെ സഹായിയായ കഴക്കൂട്ടം സ്വദേശി സത്യനും മരണത്തിനു കീഴടങ്ങിയിരുന്നു.

മെഡിക്കൽ കോളേജിലെ സർജിക്കൽ ഐസിയുവിൽ ചികിത്സയിലായിരുന്നു സുരേന്ദ്രൻ. വൈകിട്ടു 3.35 ഓടെയാണു സുരേന്ദ്രൻ മരിച്ചത്. 90 ശതമാനത്തിലധികം പൊള്ളലുള്ള അദ്ദേഹത്തിന്റെ വൻകുടലിനേറ്റ പരിക്കിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കിയിരുന്നു. എങ്കിലും ഫലം കണ്ടില്ല. വൃക്കയുടെ പ്രവർത്തനവും നിലച്ചതോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP