Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റോഡിന് വീതികൂട്ടൽ എങ്ങനെ വയൽ നികത്തലാകും: ആരോപണങ്ങൾക്ക് പിന്നിൽ നോളജ് സിറ്റി നിർമ്മാണത്തിൽ അസഹിഷ്ണുതയുള്ളവർ; വിശദീകരണവുമായി മർക്കസ് നോളജ് സിറ്റി

റോഡിന് വീതികൂട്ടൽ എങ്ങനെ വയൽ നികത്തലാകും: ആരോപണങ്ങൾക്ക് പിന്നിൽ നോളജ് സിറ്റി നിർമ്മാണത്തിൽ അസഹിഷ്ണുതയുള്ളവർ; വിശദീകരണവുമായി മർക്കസ് നോളജ് സിറ്റി

കോഴിക്കോട്: മർക്കസ് നോളജ് സിറ്റിയിൽ വയൽ നികത്തിയിട്ടില്ലെന്നും റോഡ് വീതി കൂട്ടുക മാത്രമാണ് ചെയ്തതെന്നും കോഴിക്കോട് മർക്കസ് നോളജ് സിറ്റി ഓഫീസ് വാർത്താ കുറിപ്പിൽ അറിയിച്ചു.

മർക്കസ് നോളജ് സിറ്റി നിർമ്മാണം നടക്കുന്ന കോടഞ്ചേരി പഞ്ചായത്തിലെ കൈതപ്പൊയിലിൽ വയൽ നികത്തുന്നത് റവന്യു ഉദ്യോഗസ്ഥർ ഇടപെട്ട് തടഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട മാദ്ധ്യമ വാർത്തകൾ തെറ്റാണെന്നും റവന്യൂ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചതാണെന്നും കാണിച്ചാണ് നോളജ് സിറ്റി ഓഫീസ് വാർത്താ കുറിപ്പ് ഇറക്കിയിരിക്കുന്നത്. രേഖകൾ പ്രകാരം ഇവിടെ വയൽ ഇനത്തിൽ പെടുന്ന ഭൂമി ഇല്ലെന്നും നോളജ് സിറ്റി നിർമ്മാണത്തിൽ അസഹിഷ്ണുത പുലർത്തുന്നവരാണ് അധികാരികളെ തെറ്റിദ്ധരിപ്പിച്ചതെന്നും കാന്തപുരം അബുബേക്കർ മുസ്ലീയാറുടെ സ്ഥാപനം വാർത്താകുറിപ്പിൽ പറയുന്നു. വാർത്താ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ:

മർകസ് നോളജ് സിറ്റിയിൽ വയൽ നികത്തിയതായി പ്രസിദ്ധീകരിച്ച വാർത്ത പൂർണമായും വാസ്തവവിരുദ്ധമാണ്. വർഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന റോഡ് വീതികൂട്ടി ഗതാഗതം സുഗമാക്കുക മാത്രമാണ് ചെയ്തത്. രേഖകൾ പ്രകാരം ഈ വഴി വയൽ ഇനത്തിൽ ഉൾപ്പെടുന്നതല്ല. വസ്തുതകൾ അറിയാത്ത ചിലരോ, അതല്ലെങ്കിൽ നോളജ് സിറ്റി നിർമ്മാണത്തിൽ അസഹിഷ്ണുത പുലർത്തുന്നവരോ അധികാരികളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഭൂമിയുടെ തനത് ഘടനയും ജലസ്രോതസ്സുകളും സംരക്ഷിച്ചുകൊണ്ടുള്ള പരിസ്ഥിതിസൗഹൃദ പ്രവർത്തനങ്ങളാണ് നോളജ് സിറ്റി നടത്തിക്കൊണ്ടിരിക്കുന്നത്. ഇവയെല്ലാം തീർത്തും നിയമപരമായി ചെയ്യാൻ മർകസിന് ശേഷിയുണ്ട്. പൂർണമായും നിയമത്തിന്റെ അകത്തു നിന്നുകൊണ്ട് നിർമ്മാണപ്രവർത്തനങ്ങൾ തുടരും.

നോളജ് സിറ്റിയെ സഹായിക്കണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറയുന്നത് പാർശ്വവത്കരിക്കപ്പെട്ട ഒരു ജനതയുടെ വിദ്യാഭ്യാസ-സാമൂഹിക ഉന്നമനത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ശക്തിപകരണമെന്ന തീർത്തും ന്യായവും രാഷ്ട്രീയവുമായ ഒരു ആവശ്യമാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരെ മുൻനിർത്തി കാന്തപുരം ഇത്തരം ഒരാവശ്യം ഉന്നയിക്കുന്നത് മഹാഅപരാധമാണെന്ന നിരീക്ഷണം ജനാധിപത്യസംവിധാനത്തിലെ പൗരാവകാശങ്ങളെ കുറിച്ചുള്ള തികഞ്ഞ അജ്ഞതയാണ് ബോധ്യപ്പെടുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP