Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തെറ്റയിൽ പിണക്കത്തിൽ തന്നെ; പകരക്കാരനായ ബെന്നി മൂഞ്ഞേലിയെ അടുപ്പിക്കുന്നില്ല; അങ്കമാലിയിലെ റോഡ് ഷോയിൽ പങ്കെടുത്തില്ല; സ്വതന്ത്രനാകുമെന്ന് ഭീഷണി; അങ്കമാലിയിൽ ജെഡിഎസിൽ പ്രതിസന്ധി രൂക്ഷം

തെറ്റയിൽ പിണക്കത്തിൽ തന്നെ; പകരക്കാരനായ ബെന്നി മൂഞ്ഞേലിയെ അടുപ്പിക്കുന്നില്ല; അങ്കമാലിയിലെ റോഡ് ഷോയിൽ പങ്കെടുത്തില്ല; സ്വതന്ത്രനാകുമെന്ന് ഭീഷണി; അങ്കമാലിയിൽ ജെഡിഎസിൽ പ്രതിസന്ധി രൂക്ഷം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: സീറ്റുവിഷയത്തിൽ തന്നെ തഴഞ്ഞ പാർട്ടി നേതൃത്വത്തിനെതിരെ ജോസ് തെറ്റയിലിന്റെ പ്രതിഷേധം ശക്തം. പകരക്കാരനായി അങ്കമാലിയിൽ പാർട്ടി പ്രഖ്യാപിച്ച ബെന്നി മൂഞ്ഞേലിയെ തെറ്റയിൽ അടുത്തടുപ്പിക്കുന്നില്ലെന്നാണ് ലഭ്യമായ വിവരം. തന്നെ നേരിൽ കാണുന്നതിന് തെറ്റയിൽ ബെന്നിക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നതായിട്ടാണ് പാർട്ടി വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന സൂചന.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള ചർച്ചകൾക്കായി നേരിൽ കാണണമെന്ന ഫോൺ വഴിയുള്ള ബെന്നിയുടെ അഭ്യർത്ഥന തെറ്റയിൽ പുച്ഛിച്ചുതള്ളുകയായിരുന്നെന്നാണ് പരക്കെയുള്ള ആരോപണം. ഇന്നലെ അങ്കമാലിയിൽ നടന്ന ബെന്നി മൂഞ്ഞേലിയുടെ റോഡ് ഷോയിൽ തെറ്റയിലിന്റെ അസാന്നിദ്ധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. താമസിച്ചാണെങ്കിലും തെറ്റയിൽ പരിപാടിക്കെത്തുമെന്നായിരുന്നു ബെന്നിയും ഒപ്പമുള്ള പാർട്ടി പ്രവർത്തകരും പ്രതീക്ഷിച്ചിരുന്നത്. വൈകിട്ട് നാല് മണിയോടെ നിശ്ചയിച്ചിരുന്ന പരിപാടി തെറ്റയിലിന് വേണ്ടി ഒരുമണിക്കൂറോളം വൈകിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. തെറ്റയിലിനൊപ്പമുള്ള മണ്ഡലം കമ്മറ്റിയിലെ ഒരു വിഭാഗവും ഇന്നലത്തെ റോഡ് ഷോയിൽ പങ്കെടുത്തില്ല.

മണ്ഡലത്തിന്റെ മുക്കും മൂലയും വരെ നന്നായറിയാവുന്ന തെറ്റയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്നു വിട്ടുനിൽക്കുന്നതിൽ സി പി എം പ്രാദേശിക നേതൃത്വം അതൃപ്തി അറിയിച്ചതായിട്ടാണ് ലഭ്യമായ വിവരം. പാർട്ടി ജനപ്രതിനിധികളും നേതാക്കളും റോഡ് ഷോയിൽ സജീവമായി പങ്കെടുത്തിരുന്നു. റോഡ് ഷോയിൽ തെറ്റയിലിന്റെ അസാന്നിദ്ധ്യത്തെക്കുറിച്ച് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് താൻ ' ഫോണിൽ എല്ലാ കാര്യങ്ങളും ചർച്ചചെയ്‌തെന്നും അദ്ദേഹത്തിന്റെയും കൂടി നിർദ്ദേശങ്ങൾ കണക്കിലെടുത്താണ് പ്രവർത്തനങ്ങളെന്നും ഇതുവരെ നേരിൽ കാണാൻ കഴിഞ്ഞിട്ടില്ല'ന്നുമായിരുന്നു ബെന്നിയുടെ മറുപടി.

സി പി എം സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലാണ് തെറ്റയലിന്റെ സ്ഥാനാർത്ഥിത്വത്തിന് പ്രധാന പാരയായതെന്നാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരങ്ങളിൽ നിന്നും വ്യക്തമായിട്ടുള്ളത്. തെറ്റയിലിനെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു പാർട്ടി അങ്കമാലി നിയോജകമണ്ഡലം കമ്മറ്റിയുടെ ആവശ്യം. എന്നാൽ ജില്ലാകമ്മറ്റി ഇക്കാര്യത്തിൽ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചതിനെത്തുടർന്ന് തീരുമാനം സംസ്ഥാനകമ്മറ്റിക്ക് വിടുകയായിരുന്നു.തലസ്ഥാനത്ത് സീറ്റ് ചർച്ച ഊർജ്ജിതമായി നടക്കവെ ലൈംഗികാരോപണത്തിൽ കുടുങ്ങിയ തെറ്റയിലിനെ മത്സരിപ്പിക്കുന്നതിൽ തങ്ങൾക്കുള്ള വിയോജിപ്പ് സി പി എം സംസ്ഥന നേതൃത്വം പാർട്ടി സംസ്ഥന നേതൃത്വത്തെ അറിയിച്ചു.

ഇതോടെ പാർട്ടി സംസ്ഥാന നേതൃത്വം തെറ്റയിലിന്റ കാര്യത്തിൽ പിന്നോക്കം വലിഞ്ഞു. തുടർന്ന് അങ്കമാലി മുൻ നഗരസഭാ ചെയർമാൻ കൂടിയായ ബെന്നി മൂഞ്ഞേലിയുൾപ്പെടെ മറ്റുമൂന്നുപേരുടെ പേരുകൾ കൂടി ഉൾപ്പെടുത്തി സംസ്ഥാന നേതൃത്വം കേന്ദ്രകമ്മറ്റിയുടെ പരിഗണനക്കായി സ്ഥാനാർത്ഥി ലിസ്റ്റ് സമർപ്പിക്കുകയും പാർട്ടി അധ്യക്ഷൻ ദേവഗൗഡ അങ്കമാലിയിൽ ബെന്നി മൂഞ്ഞേലിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയുമായിരുന്നു. പാർട്ടിയുമായുള്ള തെറ്റയിലിന്റെ നിസ്സഹകരണം നേരത്തെ തന്നെ ചർച്ചാവിഷയമായിരുന്നു. പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കണമെന്ന നേതൃത്വത്തിന്റെ ആവർത്തിച്ചുള്ള ആവശ്യത്തിന് തെറ്റയിൽ പുല്ലുവില കൽപ്പിച്ചിരുന്നില്ലെന്ന് നേരത്തെ തന്നെ പാർട്ടിക്കുള്ളിൽ വിമർശനമുയർന്നിരുന്നു.

എം എൽ എയും മന്ത്രിയുമൊക്കെയായിരുന്ന തെറ്റയിൽ അങ്കമാലിയിൽ സ്വന്തമായി ഒരു പാർട്ടി ഓഫീസ് തുറക്കുന്നതിന് പോലും ശ്രമിച്ചിട്ടില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെയും പ്രവർത്തകരുടെയും ആരോപണം. തെറ്റയിലിനെ ലൈംഗിക വിവാദത്തിൽ കുടുക്കിയ നോബിയുടെ ഭീഷണിയും തെറ്റയിലിന്റെ സ്ഥാനാർത്ഥിത്വത്തിന് പാരയായി. തെറ്റയിൽ മത്സരിച്ചാൽ എതിർ സ്ഥാനാർത്ഥിയായി താനും മത്സരരംഗത്തുണ്ടാവുമെന്നായിരുന്നു ഇവരുടെ വെളിപ്പെടുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP