Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രകൃതി ദുരന്തം ഏറ്റവും കുറവുണ്ടാകാൻ സാധ്യത ഖത്തറിൽ; സൗദിയും ബഹറിനും ദുബായിയും സുരക്ഷാ ലിസ്റ്റിൽ; ദുരന്ത സാധ്യതയുള്ള രാജ്യങ്ങളിൽ ഫിലിപ്പീൻസും ബംഗ്ലാദേശും

പ്രകൃതി ദുരന്തം ഏറ്റവും കുറവുണ്ടാകാൻ സാധ്യത ഖത്തറിൽ; സൗദിയും ബഹറിനും ദുബായിയും സുരക്ഷാ ലിസ്റ്റിൽ; ദുരന്ത സാധ്യതയുള്ള രാജ്യങ്ങളിൽ ഫിലിപ്പീൻസും ബംഗ്ലാദേശും

നിങ്ങൾ വിവിധ രാജ്യങ്ങളിൽ സ്ഥിരമായി ടൂറ് പോകുന്ന ആളാണോ? എന്നാൽ പ്രകൃതിദുരന്ത സാധ്യത ഏറ്റവും കുറവുള്ള ഇടങ്ങളിലേക്ക് യാത്ര പുറപ്പെടുന്നതായിരിക്കും സുരക്ഷിതം. ഇപ്പോഴിതാ പ്രകൃതി ദുരന്ത സാധ്യത ഏറ്റവും കുറവുള്ളതും കൂടിയതുമായ രാജ്യങ്ങളുടെ ഒരു ലിസ്റ്റ് പുറത്തിറക്കിയിരിക്കുകയാണ്. ഇതനുസരിച്ച് പ്രകൃതിദുരന്തം ഏറ്റവും കുറവുണ്ടാകാൻ സാധ്യത ഖത്തറിലാണത്രെ. സൗദിയും ബഹറിനും ദുബായിയും സുരക്ഷാ ലിസ്റ്റിലാണുള്ളത്. എന്നാൽ പ്രകൃതിദുരന്ത സാധ്യതയുള്ള രാജ്യങ്ങളിൽ ഫിലിപ്പീൻസും ബംഗ്ലേദേശും ഉൾപ്പെടുന്നുണ്ട്. യുണൈറ്റഡ് നാഷൻസ് യൂണിവേഴ്സിറ്റി ഫോർ എൻവയോൺമെന്റ് ആൻഡ് ഹ്യൂമൻ സെക്യൂരിറ്റി (യുഎച്ച് യു-ഇഎച്ച്എസ്) ആണ് ഇത്ം സംബന്ധിച്ച റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്. 2015ലെ തങ്ങളുടെ വേൾഡ് റിസ്‌ക് റിപ്പോർട്ടിലെ ഡാറ്റകളെ അടിസ്ഥാനമാക്കിയാണ് യുഎച്ച് യു-ഇഎച്ച്എസ് ഈ റിപ്പോർട്ട് റീലീസ് ചെയ്തിരിക്കുന്നത്.

ഖത്തറിനു പുറമെ മാൾട്ട, ബാർബഡോസ് എന്നിവയും പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകാൻ സാധ്യത വളരെക്കുറവുള്ള രാജ്യങ്ങളാണ്. ഇത്തരത്തിൽ സുരക്ഷിതമായ ആദ്യത്തെ 10 രാജ്യങ്ങളുടെ ലിസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്. സൗദി അറേബ്യ, ഗ്രാനഡ, ഐസ്ലാൻഡ്, കിരിബാട്ടി, ബഹറിൻ, യുഎഇ, സ്വീഡൻ എന്നിവയാണാ ലിസ്റ്റിലുള്ള മറ്റ് രാജ്യങ്ങൾ. ഇതനുസരിച്ച് ഖത്തറിൽ പ്രകൃതി ദുരന്തമുണ്ടാകാൻ വെറും 0.1 ശതമാനം സാധ്യതയേയുള്ളൂ. മാൾട്ടയിലും ബാർബഡോസിലും സൗദിയിലും ഇത് യഥാക്രമം 0.61, 1.16, 1.32 ശതമാനം മാത്രമേയുള്ളൂ. ഗ്രാൻഡയിൽ 1.44 ശതമാനവും ഐസ്ലാൻഡിൽ 1.55 ശതമാനവും കിരിബാട്ടിയിൽ 1.78 ശതമാനവും ബഹറിനിൽ1.81 ശതമാനവും യുഎഇയിൽ 2.1 ശതമാനവും സ്വീഡനിൽ 2.26 ശതമനാവും മാത്രമാണ് പ്രകൃതി ദുരന്ത സാധ്യത.

ഇതോടനുബന്ധിച്ചു പ്രകൃതി ദുരന്തം ഉണ്ടാകാൻ ഏറ്റവും സാധ്യതയുള്ള 10 രാജ്യങ്ങളുടെ ഒരു ലിസ്റ്റും യുഎച്ച് യു-ഇഎച്ച്എസ് പുറത്തിറക്കിയിരിക്കുന്നു.അതിൽ ഒന്നാം സ്ഥാനം വന്വാട്ടുവിനാണ്. ഇവിടെ 36.43 ശതമാനമാണ് പ്രകൃതി ദുരന്തത്തിനുള്ള സാധ്യത. രണ്ടാംസ്ഥാനത്തുള്ള ടോൻഗയിൽ 28.23 ശതമാനവും ഫിലിപ്പീൻസിൽ 27.52 ശതമാനവുമാണ് പ്രകൃതി ദുരന്തത്തിനുള്ള സാധ്യത. ദുരന്തസാധ്യതയിൽ നാലാം സ്ഥാനത്തുള്ള ഗ്വാട്ടിമാലയിലും അഞ്ചാം സ്ഥാനത്തുള്ള ബംഗ്ലാദേശിലും യഥാക്രമം 20.88 ശതമാനവും 19.81 ശതമാനവുമാണ് ദുരന്ത സാധ്യത. സോളമൻ ഐസ്ലാൻഡ്സ്, കോസ്റ്ററിക്ക, കംബോഡിയ, എൽ സാൽവദോർ, ടിമോർ ലെസ്റ്റെ എന്നിവയാണ് പ്രകൃതി ദുരന്ത സാധ്യത കൂടുതലുള്ള ടോപ് ടെൻ രാജ്യങ്ങളിലെ മറ്റുള്ളവ.

പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട് ഒരു ഹീറ്റ് മാപ്പും പുറത്തിറക്കിയിരിക്കുന്നു. ഇതിൽ കളറുകളുടെ ഒരു സ്ലൈഡിങ് സ്‌കെയിൽ ഉപയോഗിച്ചിട്ടുണ്ട്. പെയിൽ യെല്ലോ മുതൽ റെഡ് വരെയാണിതിലെ നിറങ്ങൾ. ഇതിൽ കടുത്ത വർണങ്ങൾ ഉയർന്ന പ്രകൃതി ദുരന്തങ്ങൾക്ക് ഏറ്റവും സാധ്യതയുള്ള പ്രദേശങ്ങളെയാണ് സൂചിപ്പിക്കുന്നത്.ഇതിന് മുമ്പുണ്ടായ പ്രകൃതി ദുരന്തങ്ങളെയും അതിനെ കൈകാര്യം ചെയ്ത രീതികളെയും അടിസ്ഥാനമാക്കിയാണ് വിവിധ രാജ്യങ്ങൾക്ക് ഇക്കാര്യത്തിലുള്ള റേറ്റിങ് നിർണയിച്ചിരിക്കുന്നത്. സുരക്ഷിതമായ ലിസ്റ്റിൽ നിന്നും യുകെ പുറത്തായത് ഏതാനും പോയിന്റുകളുടെ വ്യത്യാസത്തിലാണ്.

ഇവിടെ പ്രകൃതി ദുരന്തമുണ്ടാകാനുള്ള സാധ്യത വെറും 3.71 ശതമാനമാണ്. അയർലണ്ടിലാകട്ടെ പ്രകൃതി ദുരന്തമുണ്ടാകാനുള്ള സാധ്യത വെറും 4.69 ശതമാനമാണ്. ഈ റിപ്പോർട്ടും മാപ്പുമനുസരിച്ച് പ്രകൃതി ദുരന്ത സാധ്യത കൂടുതലുള്ള പ്രദേശങ്ങൾ ഓഷ്യാനിയ, സൗത്ത് ഈസ്റ്റ് ഏഷ്യ, സെൻട്രൽ അമേരിക്ക, സതേൺ സഹെൽ എന്നിവിടങ്ങളിലാണ്. എന്നാൽ യൂറോപ്പിലെ ഡെസ്റ്റിനേഷനുകൾ ഇക്കാര്യത്തിൽ അപകട സാധ്യത കുറഞ്ഞ പ്രദേശങ്ങളാണ്. എന്നാൽ ഇക്കൂട്ടത്തിൽ നെതർലാൻഡ്സിനെ ഒഴിവാക്കേണ്ടി വരും. ഇവിടെ 8.7 ശതമാനമാണ് ദുരന്ത സാധ്യതയുള്ളത്. അൽബേനിയയിൽ 10.1 ശതമാനവും സെർബിയയിൽ 7.53 ശതമാനവും പ്രകൃതി ദുരന്ത സാധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP