Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നിർമ്മാണത്തിലിരുന്ന മേൽപ്പാലത്തിന്റെ തകർച്ച: കൊൽക്കത്തയിൽ അഞ്ച് ഉദ്യോഗസ്ഥർ അറസ്റ്റിൽ; കരാർ കമ്പനിയുടെ ഓഫീസ് സീൽ ചെയ്തു

നിർമ്മാണത്തിലിരുന്ന മേൽപ്പാലത്തിന്റെ തകർച്ച: കൊൽക്കത്തയിൽ അഞ്ച് ഉദ്യോഗസ്ഥർ അറസ്റ്റിൽ; കരാർ കമ്പനിയുടെ ഓഫീസ് സീൽ ചെയ്തു

 കൊൽക്കത്ത: കൊൽക്കത്തയിൽ നിർമ്മാണത്തിലിരുന്ന മേൽപ്പാലം തകർന്ന് വീണ് 24 തൊഴിലാളികളുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ നിർമ്മാണകമ്പനിയായ ഐ.വി.ആർ.സി.എല്ലിന്റെ അഞ്ച് ഉദ്യോഗസ്ഥർ അറസ്റ്റിൽ. കമ്പനിക്കെതിരെ കേസെടുക്കുകയും അവരുടെ കൊൽക്കത്ത ഓഫീസ് സീൽ ചെയ്യുകയും ചെയ്തു. ഹൈദരാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കമ്പനിയാണ് ഐ.വി.ആർ.സി.എൽ. അഞ്ച് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതായി കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജിവ് കുമാർ വ്യക്തമാക്കി. സംഭവസ്ഥലത്ത് ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തി.

അപകടം ദൈവത്തിന്റെ പണിയാണെന്ന കമ്പനി ഉദ്യോഗസ്ഥയുടെ വാദം വിവാദമായിരുന്നു. കമ്പനി നിയമ വിഭാഗം മേധാവി പി.സീതയാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്. നിർമ്മാണത്തിൽ നിലവാരം സംബന്ധിച്ച് കമ്പനി യാതൊരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ലിന്നും നിർഭാഗ്യകരമായ സംഭവമാണ് കൊൽക്കത്തയിലുണ്ടായതെന്നും സീത പറഞ്ഞു. അന്വേഷണവുമായി പൂർണമായും സഹകരിക്കും. തകർച്ചയുടെ വിവിധ വശങ്ങൾ സംബന്ധിച്ച് അന്വേഷിക്കണമെന്നും സീത ആവശ്യപ്പെട്ടു.

ഇതിനിടെ ഐ.വി സി.ആർ.എൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനായി പശ്ചിമബംഗാൾ പൊലീസ് ഉദ്യോഗസ്ഥർ ഹൈദരാബാദിലെത്തി. പാലത്തിന്റെ തകർച്ചയുമായി ബന്ധപ്പെട്ട് രൂക്ഷവിമർശനമാണ് പ്രതിപക്ഷം മമത ബാനർജി സർക്കാരിന് നേരെ ഉയർത്തിയത്. കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വിയും മമത സർക്കാരിനെതിരെ രംഗത്തെത്തി. വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്ന് നഖ്‌വി ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP