Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡൽഹിയിൽ നടക്കുന്നത് 'ആരാണ് പെരുംകള്ളൻ, ആരാണ് കുട്ടിക്കള്ളൻ' എന്ന തർക്കമെന്ന് വി എസ്; അഴിമതിയിൽ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള പൊറോട്ടു നാടകമെന്നും പ്രതിപക്ഷ നേതാവ്

ഡൽഹിയിൽ നടക്കുന്നത് 'ആരാണ് പെരുംകള്ളൻ, ആരാണ് കുട്ടിക്കള്ളൻ' എന്ന തർക്കമെന്ന് വി എസ്; അഴിമതിയിൽ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള പൊറോട്ടു നാടകമെന്നും പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: 'ആരാണ് പെരുംകള്ളൻ, ആരാണ് കുട്ടിക്കള്ളൻ' എന്ന തർക്കമാണ് കോൺഗ്രസിന്റെ സീറ്റ് വിഭജനം സംബന്ധിച്ച് ഡൽഹിയിൽ നടക്കുന്ന ചർച്ചയിൽ ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദൻ പ്രസ്താവനയിൽ പറഞ്ഞു.

അഴിമതിക്കാരായ മന്ത്രിമാർ മാറി നിൽക്കണമെന്ന് ഒരു വിഭാഗം കോൺഗ്രസുകാർ പറഞ്ഞപ്പോൾ, അങ്ങനെയെങ്കിൽ താൻ തന്നെയാണ് മാറി നിൽക്കേണ്ടയാൾ എന്നാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞത്. ഇത് കേട്ടപ്പോൾ, ഇത്രയുംനാൾ എല്ലാ അഴിമതികൾക്കും കൊള്ളരുതായ്മകൾക്കും കൂട്ടുനിന്ന കെപിസിസി. പ്രസിഡന്റിന്റെ ശബ്ദം നിലച്ചു പോയി.

തിരഞ്ഞെടുപ്പ് അടുത്തപ്പോൾ മുഖം മിനുക്കാൻ വേണ്ടി നടത്തുന്ന ചക്കളത്തിപ്പോരാട്ടമാണ് ഡൽഹിയിൽ നടക്കുന്നത്. ജനങ്ങളെ പറ്റിക്കുന്നതിനും അഴിമതിയിൽ നിന്നും ജനശ്രദ്ധ തിരിക്കുന്നതിനും കോൺഗ്രസിൽ ഏതാനും ചില യോഗ്യന്മാരുണ്ടെന്ന് കാണിക്കുന്നതിനും വേണ്ടിയുള്ളതാണ് ഇപ്പോഴത്തെ പൊറാട്ടു നാടകമെന്നും വി എസ്. പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP