Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആരോപണങ്ങൾക്ക് പിന്നിൽ ആരാണെന്ന് എല്ലാവർക്കും അറിയാം; കാട്ടുകള്ളൻ എന്നു വിളിച്ചവർ ഒരിക്കൽ സത്യം മനസിലാക്കും: സുധീരനെതിരെ ഒളിയമ്പെയ്ത് അടൂർ പ്രകാശ്

ആരോപണങ്ങൾക്ക് പിന്നിൽ ആരാണെന്ന് എല്ലാവർക്കും അറിയാം; കാട്ടുകള്ളൻ എന്നു വിളിച്ചവർ ഒരിക്കൽ സത്യം മനസിലാക്കും: സുധീരനെതിരെ ഒളിയമ്പെയ്ത് അടൂർ പ്രകാശ്

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങൾക്കും വിവാദങ്ങൽക്കും മറുപടിയുമായി മന്ത്രി അടൂർ പ്രകാശ് രംഗത്തെത്തി. അടൂർ പ്രകാശിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച വി എം സുധീരനെതിര ഒളിയമ്പെയ്താണ് അടൂർ പ്രകാശ് രംഗത്തെത്തിയത്.

ആരോപണങ്ങൾക്ക് പിന്നിൽ ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും, കാട്ടുകള്ളൻ എന്നു വിളിച്ചവർ ഒരിക്കൽ സത്യം മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. കാട്ടുകള്ളൻ എന്ന് എന്നെ വിളിച്ചത് ഏറെ വേദനിപ്പിച്ചിരുന്നു.അത് സത്യം മനസിലാക്കാതെ വിളിച്ചതാണെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോന്നിയിലെ ജനങ്ങൾക്ക് എല്ലാം അറിയാമെന്നും, അതുകൊണ്ടാണ് നാലുതവണ അവർ തന്നെ ജയിപ്പിച്ചതെന്നും പറഞ്ഞ അടൂർ പ്രകാശ് തനിക്ക് സീറ്റ് നൽകണമോ, വേണ്ടയോ എന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും വിശദമാക്കി. അതിനുശേഷം മാത്രം അക്കാര്യങ്ങളെക്കുറിച്ച് സംസാരിക്കാമെന്നും അടൂർ പ്രകാശ് പറഞ്ഞു. വിവാദങ്ങൾ തനിക്ക് പുത്തരിയല്ലെന്ന കാര്യം മനസിലാക്കണമെന്ന് പറഞ്ഞാണ് അടൂർ പ്രകാശ് സംസാരം അവസാനിപ്പിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP