Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സോഷ്യൽ മീഡിയ മദ്യപനാക്കി അപമാനിച്ച ഡൽഹിയിലെ മലയാളി പൊലീസുകാരന് നീതി ലഭിച്ചില്ല; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി തള്ളി

സോഷ്യൽ മീഡിയ മദ്യപനാക്കി അപമാനിച്ച ഡൽഹിയിലെ മലയാളി പൊലീസുകാരന് നീതി ലഭിച്ചില്ല; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി തള്ളി

ന്യൂഡൽഹി: സോഷ്യൽ മീഡിയ മദ്യപനാക്കി ചിത്രീകരിച്ച് അപമാനിച്ച മലയാളി പൊലീസുകാരന് നീതി ലഭിച്ചില്ല. ഡൽഹി മെട്രോയിൽ മദ്യപിച്ചു ലക്കുകെട്ട് യാത്ര ചെയ്‌തെന്ന പറഞ്ഞത് അപമാനിച്ചതിന് നഷ്ടപരിഹാരം തേടി മലയാളി കോൺസ്റ്റബിൾ പി കെ സലീം നൽകി ഹർജി കോടതി തള്ളി. മാദ്ധ്യമങ്ങളോ സർക്കാരോ സലീമിനു നഷ്ടപരിഹാരം നൽകേണ്ടതില്ലെന്നാണ് കോടതി വിധിച്ചത്.

മദ്യപിച്ച് ലക്കുകെട്ട രീതിയിൽ മെട്രോയിൽ കയറിയെ സലീമിന്റെ വിഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേത്തുടർന്നു നഷ്ടപ്പെട്ട ജോലി സത്യാവസ്ഥ മനസ്സിലാക്കിയപ്പോൾ സലീമിനു തിരികെ ലഭിക്കുകയും ചെയ്തു. ജോലി തിരികെ ലഭിച്ചതിനാൽ അദ്ദേഹത്തിന്റെ അവകാശങ്ങളൊന്നും ലംഘിക്കപ്പെട്ടിട്ടില്ലെന്നും കോടതി പറഞ്ഞു. 2015 ഓഗസ്റ്റ് 19നായിരുന്നു സംഭവം. സലീം മദ്യപിച്ചതല്ലെന്നും ആരോഗ്യപരമായ കാരണങ്ങളാലാണ് അത്തരത്തിൽ പെരുമാറിയതെന്നും പിന്നീട് ഡൽഹി പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. രണ്ടു മാസത്തിനു ശേഷം സലീമിനെ സർവീസിൽ തിരിച്ചെടുക്കുകയും ചെയ്തിരുന്നു.

എന്നാൽ, താൻ മദ്യപിച്ചു ലക്കുകെട്ട രീതിയിലുള്ള വീഡിയോ മാത്രമാണ് മാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. ഇതിനു ശേഷമുള്ള നടപടികൾ എന്തായിരുന്നുവെന്നോ തനിക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്ന കാര്യമോ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തില്ല. സമൂഹ മാദ്ധ്യമങ്ങളിലും ഇക്കാര്യ വന്നില്ല. അതിനാൽ തനിക്കുണ്ടായ മാനഹാനിക്ക് ഉത്തരവാദികളായവരിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സലീം സുപ്രീം കോടതിയെ സമീപിച്ചത്. തന്റെ പേരിൽ പ്രചരിച്ച വിഡിയോ ഇന്റർനെറ്റിൽ നിന്നു നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ ഡൽഹി മെട്രോ റയിൽ കോർപ്പറേഷൻ, പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ, ഡൽഹി പൊലീസ് കമ്മിഷണർ, ഡൽഹി സർക്കാർ എന്നിവർ ഉചിതമായ നിലപാട് സ്വീകരിക്കണമെന്നും സലീം ആവശ്യപ്പെട്ടിരുന്നു.

മാനഹാനിയിൽ തളർന്ന അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് മസ്തിഷ്‌കാഘാതവും സംഭവിച്ചിരുന്നു. 87 വയസുള്ള സലീമിന്റെ പിതാവും ഒരുവശം തളർന്ന് കിടപ്പിലാണ്. സലീമിന്റെ വിഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായപ്പോൾ അദ്ദേഹത്തിന് സസ്‌പെൻഷൻ ലഭിച്ച വാർത്ത ഒന്നാം പേജിൽ നൽകി. എന്നാൽ അദ്ദേഹത്തെ തിരിച്ചെടുത്തപ്പോൾ ഒരു ടിവി ചാനലോ പത്രമോ അത് വാർത്തയാക്കിയില്ല. പൊതുജനത്തിന്റെ കണ്ണിൽ അദ്ദേഹം ഇപ്പോഴും മദ്യപിച്ച് മെട്രോയിൽ യാത്രചെയ്ത ആളാണ്. ഇപ്പോഴും സസ്‌പെൻഷനിൽ തന്നെയാണെന്നാണ് ആളുകളുടെ ധാരണയെന്നും സലീമിന്റെ അഭിഭാഷകൻ വിൽസ് മാത്യൂസ് പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP