Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജയിലിൽ കിടന്ന് ജയലളിത തന്നെ തമിഴ്‌നാട് ഭരിക്കും! പിൻഗാമിയായി തിരഞ്ഞെടുത്തത് തലൈവിയുടെ വിശ്വസ്തൻ പനീർശെൽവത്തെ തന്നെ; ഗവർണറുമായി കൂടിക്കാഴ്‌ച്ച നടത്തി; സത്യപ്രതിജ്ഞ നാളെ ഉണ്ടായേക്കും; മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത് ഇത് രണ്ടാംതവണ

ജയിലിൽ കിടന്ന് ജയലളിത തന്നെ തമിഴ്‌നാട് ഭരിക്കും! പിൻഗാമിയായി തിരഞ്ഞെടുത്തത് തലൈവിയുടെ വിശ്വസ്തൻ പനീർശെൽവത്തെ തന്നെ; ഗവർണറുമായി കൂടിക്കാഴ്‌ച്ച നടത്തി; സത്യപ്രതിജ്ഞ നാളെ  ഉണ്ടായേക്കും; മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത് ഇത് രണ്ടാംതവണ

ചെന്നൈ: അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടക്കുന്ന ജയലളിത തന്നെ ജയിലിൽ കിടന്ന് തമിഴ്‌നാടിനെ ഭരിക്കുമെന്ന കാര്യം ഉറപ്പായി. അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് ബാംഗ്ലൂർ ജയിലിൽ കഴിയുന്ന ജയലളിതയ്ക്ക് പകരക്കാരനായി ജയയുടെ വിശ്വസ്തനും മുൻ മുഖ്യമന്ത്രിയുമായ ഒ പനീർശെൽവത്തെ എഐഎഡിഎംകെ തിരഞ്ഞെടുത്തു. ഇന്ന് വൈകീട്ട് ചെന്നൈയിലെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന യോഗത്തിൽ പാർട്ടിയുടെ മന്ത്രിമാരും എംഎൽഎമാരും പങ്കെടുത്തു. ഇത് രണ്ടാം തവണയാണ് പനീർ ശെൽവം തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്നത്. ജയലളിതയുടെ വിശ്വസ്ത അനുയായിയെന്ന നിലയ്ക്ക് പനീർശെൽവം തന്നെയായിരുന്നു നേരത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സാധ്യത കൽപ്പിച്ചിരുന്നത്.

യോഗത്തിൽ സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും എ.ഐ.എ.ഡി.എം.കെയുടെ എംഎൽഎമാരും പങ്കെടുത്തു. വൈകിട്ട് 3.10ന് ആരംഭിച്ച യോഗം 4.45 നാണ് അവസാനിച്ചത്. യോഗം അവസാനിക്കുന്നത് വരെ ആയിരക്കണക്കിന് പ്രവർത്തകരാണ് ഓഫീസിന് വെളിയിൽ കാത്തുനിന്നത്. ഇന്ന് വൈകിട്ട് ആറിന് പനീർശെൽവം ഗവർണറെ കണ്ടു. നാളെ സത്യപ്രതിജ്ഞ ഉണ്ടായേക്കുമെന്നാണ് സൂചനകൾ.
 ജയലളിത ജയിലിലായ സാഹചര്യത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്.

തമിഴ്‌നാട് മുൻ ചീഫ് സെക്രട്ടറി ഷീലാ ബാലകൃഷ്ണന്റെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണച്ചിരുന്നു. എന്നാൽ മുൻ മുഖ്യമന്ത്രിയും ജയലളിതയുടെ വിശ്വസ്തനുമെന്ന നിലയിൽ പനീർ ശെൽവത്തിന് തന്നെയാണ് നറുക്കുവീണത്. 2001ൽ സുപ്രീംകോടതി വിധിയെ തുടർന്ന് ജയലളിത രാജി സമർപ്പിച്ചപ്പോൾ പനീർശെൽവമാണ് അടുത്ത മുഖ്യമന്ത്രിയായത്. ജയലളിതയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പാവക്കൂത്ത് നടത്തുകയായിരുന്നു പനീർശെൽവമെന്ന ആക്ഷേപവും അന്ന് ശക്തമായിരുന്നു.

2002 മാർച്ചിൽ സുപ്രീംകോടതി നേരത്തെയുള്ള വിധി റദ്ദാക്കിയതിനെ തുടർന്ന് പനീർശെൽവം മുഖ്യമന്ത്രി സ്ഥാനം രാജിവക്കുകയാണ് ഉണ്ടായത്. പിന്നീട് പൊതുമരാമത്ത് മന്ത്രിയായി. 1996ൽ പെരിയകുളം മുനിസിപ്പാലിറ്റി ചെയർമാനായിട്ടായിരുന്നു പനീർശെൽവത്തിന്റെ രാഷ്ട്രീയപ്രവേശം. 2001ൽ പെരിയകുളത്തുനിന്നു തന്നെ ജയിച്ച് പൊതുമരാമത്ത് മന്ത്രിയായി. പ്രതിപക്ഷനേതാവായും സേവനമനുഷ്ഠിച്ചു. തേവർ സമുദായ അംഗമാണ് പനീർശെൽവം.

അതേസമയം എഐഎഡിഎംകെ യോഗം ചേരുന്നതിന് മുന്നോടിയായി പാർട്ടിയിലെ മുതിർന്ന മന്ത്രിമാരുമായി ജയലളിത കൂടിക്കാഴ്‌ച്ച നടത്തി. ജയിലിലെ സന്ദർശക മുറിയിലെ കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു. തമിഴ്‌നാട് ധനമന്ത്രിയും നിലവിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പേര് നിർദേശിക്കുന്നവരിൽ പ്രമുഖനുമായ ഒ. പനീർ ശെൽവം, എക്‌സസൈ് മന്ത്രി നാദം വിശ്വനാഥൻ,ഗതാഗതി മന്ത്രി സെന്തിൽ ബാലാജി,മുൻ ചീഫ് സെക്രട്ടറി ഷീലാ ബാലകൃഷ്ണൻ എന്നിവർ അടങ്ങുന്നതായിരുന്നു സംഘമാണ് ജയലളിതയെ കണ്ടത്. ഇതിന് ശേഷമാണ് ചെന്നൈയിൽ ചേർന്ന യോഗത്തിൽ പനീർശെൽവത്തെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.

അതിനിടെ ജയലളിതയ്ക്ക് ജാമ്യം ലഭിക്കാനായി മേൽകോടതിയെ സമീപിക്കാൻ എഐഎഡിഎംകെ ഒരുക്കങ്ങൾ നടത്തിവരികയാണ്. നാളെ കർണാടക ഹൈക്കോടതിയെ സമീപിക്കാനാണ് ജയലളിതയുടെ നീക്കം. അതേസമയം പ്രത്യേക കോടതിയുടെ വിധിയിൽ കർശന വ്യവസ്ഥകൾ ഉള്ളതുകൊണ്ട് ജാമ്യം എളുപ്പമാകില്ലെന്നാണ് നിരീക്ഷണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP