Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വോട്ടർ പട്ടികയിൽ പേരു ചേർത്തിട്ടില്ലാത്തവർക്ക് പേരു ചേർക്കാൻ അവസരം ഏപ്രിൽ 19 വരെ; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം

വോട്ടർ പട്ടികയിൽ പേരു ചേർത്തിട്ടില്ലാത്തവർക്ക് പേരു ചേർക്കാൻ അവസരം ഏപ്രിൽ 19 വരെ; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേരു ചേർത്തിട്ടില്ലവർക്ക് പേരു ചേർക്കാൻ ഏപ്രിൽ 19 വരെ അവസരം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.

നേരിട്ടോ ബൂത്ത് ലെവൽ ഓഫീസർമാർ മുഖേനയോ അക്ഷയകേന്ദ്രങ്ങൾ വഴിയോ അപേക്ഷ സമർപ്പിക്കാം. ഇതിനായി വെബ്‌സൈറ്റിലെ ഹോം പേജിൽ ക്ലിക്ക് ചെയ്യുമ്പോൾ അപേക്ഷ സമർപ്പിക്കേണ്ട ആദ്യ സ്‌ക്രീൻ തെളിയും. തുടർന്ന് മൂന്ന് ഘട്ടങ്ങളായി വോട്ടറുടെ വിവരങ്ങൾ നൽകണം.

അപേക്ഷിക്കുമ്പോൾ സ്‌ക്രീനിൽ തെളിയുന്ന അപേക്ഷ നമ്പർ, ബി.എൽ.ഒയുടെ പേര്, ഫോൺ നമ്പർ എന്നിവ എഴുതി സൂക്ഷിക്കുന്നത് പിന്നീടുള്ള അന്വേഷണങ്ങൾക്ക് ഉപകരിക്കും. അപേക്ഷയിലുള്ള ചുവന്ന നക്ഷത്ര ചിഹ്നത്തിലുള്ള കോളങ്ങൾ നിർബന്ധമായും പൂരിപ്പിക്കേണ്ടതുണ്ട്.

തുടർന്ന് അപേക്ഷന്റെ/അപേക്ഷകയുടെ ഫോട്ടോ അപലോഡ് ചെയ്യണം. മലയാളത്തിലുള്ള വിവരങ്ങൾ ചേർക്കേണ്ട സ്ഥലങ്ങളിൽ വെബ്‌പേജിൽ തന്നെ അതാത് കോളത്തിന് വലതുവശത്തായി വെർച്വൽ കീ ബോർഡ് കാണാം. ഇതിലൂടെ മലയാളത്തിൽ വിവരങ്ങൾ നൽകാം.

ഇത്രയും കഴിഞ്ഞാൽ വെബ്‌സൈറ്റിലെ ഹോംപേജിൽ സ്‌പെഷ്യൽ സമ്മറി റിവിഷൻ 2016 ലിസ്റ്റ് ഓഫ് ആപ്ലിക്കേഷൻസ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ അപേക്ഷ കാണാനും പകർപ്പ് എടുക്കാനും കഴിയും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP