Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞാൻ ബിജെപി സെക്രട്ടറി ഗോപാലകൃഷ്ണൻ; സംസ്‌കാരത്തിന് യോജിക്കാത്ത പരിപാടികൾ പ്രക്ഷേപണം ചെയ്താൽ ഫലം അനുഭവിക്കും: തൃശൂർ ആകാശവാണി ഡയറക്ടർക്കും വനിതാ മാദ്ധ്യമ പ്രവർത്തകയ്ക്കും ഭീഷണിയെത്തിയത് ഇങ്ങനെ

ഞാൻ ബിജെപി സെക്രട്ടറി ഗോപാലകൃഷ്ണൻ; സംസ്‌കാരത്തിന് യോജിക്കാത്ത പരിപാടികൾ പ്രക്ഷേപണം ചെയ്താൽ ഫലം അനുഭവിക്കും: തൃശൂർ ആകാശവാണി ഡയറക്ടർക്കും വനിതാ മാദ്ധ്യമ പ്രവർത്തകയ്ക്കും ഭീഷണിയെത്തിയത് ഇങ്ങനെ

തൃശൂർ : ആകാശവാണി തൃശൂർ സ്റ്റേഷൻ പ്രോഗ്രാം ഡയറക്ടർക്കും വനിതാ പ്രോഗ്രാം എക്‌സിക്യൂട്ടീവിനും ബിജെപി ഭീഷണി. 13നും 14നും 15നും പ്രക്ഷേപണം ചെയ്ത സുഭാഷിതത്തിനെതിരെയാണ് ബിജെപി സംസ്ഥാന സെക്രട്ടറിയെന്നപേരിൽ ഭീഷണി. ഭാരതസംസ്‌കാരത്തിന് യോജിക്കാത്ത പരിപാടികൾ പ്രക്ഷേപണം ചെയ്താൽ ഫലം അനുഭവിക്കാൻ തയ്യാറാകണമെന്നാണ് ഭീഷണി. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. ഗോപാലകൃഷ്ണൻ എന്ന് പരിചയപ്പെടുത്തിയാണ് അദ്ദേഹത്തെയും ഭീഷണിപ്പെടുത്തിയത്.

വെള്ളിയാഴ്ച രാത്രി 11.15 ഓടെയാണ് വനിതാ പ്രോഗ്രാം ഓഫീസറെ മൊബൈലിൽ വിളിച്ചത്. അഡ്വ. ഗോപാലകൃഷ്ണൻ എന്ന് പരിചയപ്പെടുത്തിയായിരുന്നു സംസാരം. മദ്യപിച്ച് ബഹളംവയ്ക്കുകയാണെന്ന് കരുതി ഉദ്യോഗസ്ഥ ഫോൺ കട്ട് ചെയ്തു. ആകാശവാണി പൊതുവിൽ ഹിന്ദുവിരുദ്ധമാണെന്നും കഴിഞ്ഞ ദിവസങ്ങളിൽ പ്രക്ഷേപണം ചെയ്ത സുഭാഷിതം ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്നും ഇതിനു ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നുമാണ് ഭീഷണി. ചില വ്യക്തികൾക്ക് ആകാശവാണിയിൽ വിലക്കേർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. പരാതി പറയാൻ സ്റ്റേഷൻ ഡയറക്ടറുടെ ചുമതലയുള്ള ഉദ്യോഗസ്ഥനെ വിളിച്ചപ്പോഴാണ് സമാന അനുഭവം അദ്ദേഹത്തിനുണ്ടായതായി അറിഞ്ഞത്.

വിവിധ മേഖലകളിലെ പ്രശസ്തർ പങ്കെടുക്കുന്ന സുഭാഷിതത്തിൽ വെള്ളിയാഴ്ച പങ്കെടുത്തത് എഴുത്തുകാരനും ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനുമായ ഡോ. സി എൻ പരമേശ്വരനാണ്. കാട് കൈയേറ്റവും ആദിവാസിപീഡനവും പുതിയതല്ലെന്നും പുരാണത്തിലും ഇതിനുദാഹരണം കണ്ടെത്താനാകുമെന്നും പരമേശ്വരൻ പരിപാടിയിൽ പറഞ്ഞു. ഇതാണ് ഭീഷണിക്ക് കാരണം. ആര്യന്മാരും അനാര്യന്മാരും തമ്മിലെ യുദ്ധം യഥാർഥത്തിൽ കാട് കൈയേറിയ ആര്യന്മാരും കാട്ടിൽനിന്ന് ആട്ടിയകറ്റപ്പെട്ട തദ്ദേശീയരായ കാട്ടുവാസികളും തമ്മിലുള്ള സമരങ്ങളായിരുന്നുവെന്നും ഡോ. പരമേശ്വരൻ വിശദീകരിച്ചിരുന്നു.

അതേസമയം ആകാശവാണി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കാര്യം ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ നിഷേധിച്ചില്ല. പ്രതികരണത്തിനും തയ്യാറായില്ല. അധികാരത്തിന്റെ തണലിൽ മാദ്ധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാനുള്ള ആർഎസ്എസ് ശ്രമമാണ് ഭീഷണിക്ക് പിന്നിലെന്നാണ് ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP