Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'സഹിഷ്ണുത'യ്ക്ക് പുതുമാതൃക തീർത്ത് പാക്കിസ്ഥാൻ; ഹോളി ആഘോഷിക്കാൻ പാക്കിസ്ഥാനിൽ സിന്ധ് പ്രവിശ്യയ്ക്ക് പൊതുഅവധി

'സഹിഷ്ണുത'യ്ക്ക് പുതുമാതൃക തീർത്ത് പാക്കിസ്ഥാൻ; ഹോളി ആഘോഷിക്കാൻ പാക്കിസ്ഥാനിൽ സിന്ധ് പ്രവിശ്യയ്ക്ക് പൊതുഅവധി

കറാച്ചി: ഇന്ത്യയിൽ അസഹിഷ്ണുതാ വാദം ശക്തമായ രാഷ്ട്രീയ ആയുധമായി ചിലർ ഉയർത്തുന്നുണ്ട്. അടുത്തിടെ ഇന്ത്യയിലേക്കാൾ ആളുകൾ സന്തുഷ്ടരായിരിക്കുന്നത് പാക്കിസ്ഥാനിലാണെന്ന റിപ്പോർട്ടും പുറത്തുവന്നു. ഇതോടെ പാക്കിസ്ഥാൻ ചീത്തപ്പേര് കളയുന്നു എന്ന വാദവും ശക്തമായി. ഇപ്പോഴിതാ പാക്കിസ്ഥാന്റെ നിലപാടിനെ പുകഴ്‌ത്തേണ്ടുന്ന മറ്റൊരു സംഭവം കൂടി പുറത്തു വന്നിരിക്കുന്നു. ഹിന്ദുക്കളുടെ ഉത്സവമായ ഹോളി ആഘോഷിക്കാൻ അവധി നൽകിയാണ് പാക്കിസ്ഥാൻ മാതൃകയായത്.

നിറങ്ങളുടെ ഉത്സവമായ ഹോളിയെ വരവേൽക്കാൽ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് അവധി നൽകിയത്. ഇതാദ്യമായാണ് രാജ്യത്ത് ഹിന്ദുമത ആഘോഷത്തിന്രെ ഭാഗമായി ഒരു പ്രവിശ്യാ സർക്കാർ പൊതു അവധി പ്രഖ്യാപിക്കുന്നത്. നേരത്തെ, ന്യൂനപക്ഷ ഹിന്ദു വിഭാഗങ്ങൾക്ക് മാത്രമായിരുന്നു അവധി നൽകിയിരുന്നത്. ഹോളി ദിനമായ മാർച്ച് 24 പൊതു അവധി പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവിറങ്ങിയതായി സിന്ധ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഹോളി, ദീപാവലി, ഈസ്റ്റർ തുടങ്ങിയ ആഘോഷങ്ങൾക്ക് പൊതുഅവധി പ്രഖ്യാപിക്കാൻ പ്രവിശ്യാ ഭരണകൂടങ്ങൾക്ക് അധികാരം നൽകുന്ന പ്രമേയം അടുത്തിടെ പാക് പാർലമെന്ര് പാസാക്കിയിരുന്നു. ഇതിന്രെ അടിസ്ഥാനത്തിലാണ് സിന്ധ് സർക്കാരിന്രെ നടപടി. 24 ലക്ഷത്തോളം വരുന്ന രാജ്യത്തെ ഹിന്ദു ജനതയുടെ ഏറിയ ഭാഗവും സിന്ധ് പ്രവിശ്യയിലാണുള്ളത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP