Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അഭിപ്രായ സ്വാതന്ത്ര്യം രാജ്യത്തെ വിഘടിപ്പിക്കാനുള്ള അവകാശമല്ല; ദേശീയതയും, അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശവും ഒരുമിച്ച്‌പോകണം: അരുൺ ജെയ്റ്റ്‌ലി

അഭിപ്രായ സ്വാതന്ത്ര്യം രാജ്യത്തെ വിഘടിപ്പിക്കാനുള്ള അവകാശമല്ല; ദേശീയതയും, അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശവും ഒരുമിച്ച്‌പോകണം: അരുൺ ജെയ്റ്റ്‌ലി

ന്യൂഡൽഹി: ജെഎൻയു വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് നിലപാട് വ്യക്തമാക്കി അരുൺ ജെയ്റ്റ്‌ലി രംഗത്തെത്തി. ഭരണഘടന അനുവദിച്ചു തരുന്ന അഭിപ്രായ സ്വാതന്ത്ര്യം രാജ്യത്തെ നശിപ്പിക്കാനുള്ള അനുമതിയായി കാണരുതെന്ന് ധനമന്ത്രി ജെയ്റ്റ്്‌ലി വ്യക്തമാക്കി. ബിജെപിയുടെ ദേശീയ ഉന്നതാധികാര സമിതി അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിലെ പ്രധാന കാര്യങ്ങൾ മാദ്ധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയുടെ ദേശീയ ഉന്നതാധികാര സമിതിയുടെ രണ്ടാം ദിവസത്തെ യോഗത്തിൽ ജെഎൻയു വിഷയമാണ് ചർച്ച ചെയ്തതെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. കന്നയ്യകുമർ, ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ എന്നിവരുടെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങളും, ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിയുമായി ബന്ധപ്പെട്ട ചർച്ചകളും നടന്നത് സൂചിപ്പിച്ചാണ് അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് ബിജെപി വ്യക്തമാക്കിയത്. ബിജെപിയെ മുന്നോട്ട് നയിക്കുന്ന ദേശീയതയ്ക്കും, അഭിപ്രായ സ്വാതന്ത്ര്യത്തിനും ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയുമെന്നും അദ്ദേഹം വിശദീകരിച്ചു.

ദേശീയ താത്പര്യങ്ങൾ മുൻനിർത്തിയാണ് ബിജെപി പ്രവർത്തിക്കുന്നത്. അഭിപ്രായസ്വാതന്ത്ര്യത്തെ ഞങ്ങൾ പൂർണമായും പിന്തുണക്കുന്നു. അതേസമയം തന്നെ സ്വതന്ത്ര്യ അഭിപ്രായ പ്രകടനവും, സ്വതന്ത്ര്യ ചിന്തയുമെന്നത് ദേശീയതുമായി ഒന്നിച്ചുപോകേണ്ടത് തന്നെയാണ്. ഇതിനു തമ്മിൽ വേർതിരിവുകളൊന്നുമില്ല. ആ രീതിയിൽ നോക്കുമ്പോൾ യോജിക്കാനും വിയോജിക്കാനുമുള്ള സമൂഹത്തിന്റെ അവകാശത്തെ ഞങ്ങൾ അംഗീകരിക്കുകയും ചെയ്യുന്നുവെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

ജെഎൻയുവിലുണ്ടായ മൊത്തം വിഷയങ്ങളുടെ പിന്നിൽ പ്രവർത്തിച്ചത് ഇടതുപക്ഷ ശക്തികളാണ്. ആദ്യദിവസം കുറച്ചുപേർ ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തി. പിന്നീട് തീവ്ര ഇടതുപക്ഷ സ്വഭാവമുള്ളവരാണ് ഇതിന്റെ മുൻനിരയിലേക്കെത്തിയതെന്ന് പറഞ്ഞ ജെയ്റ്റ്‌ലി ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ളവരോ,നേതാക്കളോ ഇതിലേക്ക് വന്നില്ലെന്നും കൂട്ടിച്ചേർത്തു.ഭാരത് മാതാ കീ ജയ് വിളിക്കുന്നതിൽ ജനങ്ങൾക്കിടയിൽ യാതൊരു വ്യത്യാസങ്ങളില്ലെന്നും അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്നലെ കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ നടന്ന ക്രിക്കറ്റ് മത്സര വേദിയിൽ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP