Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോകക്കപ്പിൽ ഇന്ത്യയേടേറ്റ തോൽവി: കലി മൂത്ത പാക് ആരാധകർ ടി വി തല്ലിപ്പൊട്ടിച്ച് പ്രതിഷേധിച്ചു; അതുകൊണ്ട് ദേഷ്യം തീരാത്തതിനാൽ കളിക്കാരുടെ കോലവും കത്തിച്ചു; ഇന്ത്യയെ തോൽപ്പിച്ച വനിതാ ടീമിന് ആരാധകർ കൂടി

ലോകക്കപ്പിൽ ഇന്ത്യയേടേറ്റ തോൽവി: കലി മൂത്ത പാക് ആരാധകർ ടി വി തല്ലിപ്പൊട്ടിച്ച് പ്രതിഷേധിച്ചു; അതുകൊണ്ട് ദേഷ്യം തീരാത്തതിനാൽ കളിക്കാരുടെ കോലവും കത്തിച്ചു; ഇന്ത്യയെ തോൽപ്പിച്ച വനിതാ ടീമിന് ആരാധകർ കൂടി

ഇസ്ലാമാബാദ്: ഇന്ത്യാ - പാക്കിസ്ഥാൻ മത്സരമെന്നാൽ അത് ഇരു രാജ്യത്തേയും ജനങ്ങൾക്ക് വെറുമൊരു ക്രിക്കറ്റ് മത്സരം മാത്രമല്ല. അത് രാജ്യ സ്‌നേഹത്തിന്റേയും ആത്മാഭിമാനത്തിന്റേയുമൊക്കെ പ്രശ്‌നമാണ്. പരസ്പരം ക്രിക്കറ്റ് മത്സരത്തിൽ തോറ്റതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തവർ പോലുമുണ്ട്. ലോക ക്രിക്കറ്റിലെ തന്നെ പോരാട്ടങ്ങലുടെ മുത്തശ്ശി എന്ന വിശേഷണമുള്ളതാണ ഇന്ത്യാ പാക് മത്സരങ്ങൾ. ഇന്നലത്തേത് ഇരു രാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടിയ 11ാമത് ലോകകപ്പ് മത്സരമായിരുന്നു.

ലോകകപ്പിൽ പാക്കിസ്ഥാനോട് തോൽക്കില്ലെന്ന വാശി ഒരിക്കൽ കൂടി ഗ്രൗണ്ടിൽ ഇന്ത്യ നടപ്പാക്കി. പാക്കിസ്ഥാനെതിരെയുള്ള വിജയം ഇന്ത്യ മതിമറന്ന് ആഘോഷിച്ചു. വെറുമൊരു കളിക്കപ്പുറമുള്ള വികാരമാണ് പലരും പങ്കുവച്ചത്. അപ്പോൾ ഇതേ വികാരമുള്ള പാക്കിസ്ഥാനികൾ അവരുടെ പരാജയം എങ്ങനെയാകും സ്വീകരിച്ചിട്ടുണ്ടാകുക നവമാദ്ധ്യമങ്ങളിൽ പാക്കിസ്ഥാനിൽ നിന്നുള്ള ചില ദൃശ്യങ്ങൾ സജീവമായി പ്രചരിക്കുന്നുണ്ട്. വീണ്ടുമൊരിക്കൽകൂടി ലോകക്കപ്പിൽ ഇന്ത്യയോട് പാക്കിസ്ഥാൻ പരാജയപ്പെട്ടപ്പോൾ രോഷം അണപൊട്ടിയൊഴുകുന്ന പാക്കിസ്ഥാനികളെയാണ് രാജ്യമെമ്പാടും കണ്ടതെന്ന് പാക്കിസ്ഥാനി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ക്രിക്കറ്റ് ബാറ്റുകൽ കൂട്ടിയിട്ട് കത്തിച്ചും ടിവി തല്ലിപ്പൊട്ടിച്ചും വരെ പ്രതിഷേധിച്ചവരുണ്ടത്രേ. കറാച്ചിയിലെ ആരാധകർ കൂറ്റൻ ടിവി തല്ലിപ്പൊട്ടിച്ചപ്പോൾ, മുൾട്ടാനിൽ ക്രിക്കറ്റ് ബാറ്റ് കൂട്ടിയിട്ട് കത്തിക്കുകയാണ് ചെയ്തത്. ഇന്ത്യയ്‌ക്കെതിരെ ഇന്നലെ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം വിജയിച്ചിരുന്നു. പലരും വനിതകളാണ് പുരുഷന്മാരേക്കാൾ ഭേദമെന്ന് അഭിപ്രായപ്പെട്ട്, അവരുടെ ആരാധകരാകാൻ തീരുമാനിച്ചതായും വാർത്തകളുണ്ട്. ഇനിയൊരിക്കലും പുരുഷ ടീമിന്റെ കളി കാണില്ലെന്ന് തീരുമാനിച്ചവരുമുണ്ടത്രേ.

ആറ് വിക്കറ്റിനാണ് ഇന്ത്യ പാക്കിസ്ഥാനെ തോൽപ്പിച്ചത്. ലോകകപ്പിനായി ഇന്ത്യയിലെത്തിയ ശേഷം നാട്ടിൽ നിന്നും ലഭിക്കുന്നതിനേക്കാൾ സ്‌നേഹം ഇന്ത്യയിൽ നിന്നാണ് തങ്ങൾക്ക് ലഭിക്കുന്നതെന്ന പാക് നായകൻ ഷാഹിദ് അഫ്രീദിയുടെ പ്രസ്താവന പാക്കിസ്ഥാനിൽ വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. അഫ്രീദിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നും അയാൾ പാക്കിസ്ഥാനെ അപമാനിക്കുന്ന രീതിയിൽ സംസാരിക്കുന്നുവെന്നുമാരോപിച്ച് മിയാൻദാദ് ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങൾ രംഗത്തു വന്നിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP