Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുവൈത്തിൽ വീണ്ടും രാജ്യവ്യാപക റെയ്ഡ്; വിദേശ തൊഴിലാളി സാന്നിധ്യമുള്ള സ്ഥലങ്ങളിൽ നടന്ന പരിശോധനയിൽ ആറായിരത്തോളം പേർ പിടിയിലായി; ആയിരത്തിലധികം പേർ നാടുകടത്തൽ കേന്ദ്രത്തിൽ

കുവൈത്തിൽ വീണ്ടും രാജ്യവ്യാപക റെയ്ഡ്; വിദേശ തൊഴിലാളി സാന്നിധ്യമുള്ള സ്ഥലങ്ങളിൽ നടന്ന പരിശോധനയിൽ ആറായിരത്തോളം പേർ പിടിയിലായി; ആയിരത്തിലധികം പേർ നാടുകടത്തൽ കേന്ദ്രത്തിൽ

രാജ്യം മുഴുവൻ രാജ്യ വ്യാപക റെയ്ഡുമായി അധികൃതർ വീണ്ടും രംഗത്തെത്തി. അനധികൃത താമസക്കാരെയും നിയമലംഘകരെയും കണ്ടെത്തുന്നതിനായി നടത്തിയ റെയ്ഡിൽ . 6438 പേരെ പിടികൂടി. ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആണ് ആറ് ഗവർണറേറ്റുകളിലും പരിശോധന നടത്തിയത്. സൂക്ഷ്മ പരിശോധനക്ക് ശേഷം 5048 പേരെ വിട്ടയച്ചു. 1390 പേരെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി.

ഹവല്ലി, ജഹ്‌റ, അഹ്മദി, ഫർവാനിയ, മുബാറക് അൽകബീർ, കാപിറ്റൽ എന്നീ ഗവർണറേറ്റുകളിൽ വിദേശ തൊഴിലാളി സാന്നിധ്യമുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്. അഹ്മദിയിലെ മഹ്ബൂല, സൂഖ് ഫഹാഹീൽ എന്നിവിങ്ങളിൽ പൊലീസ് സംഘങ്ങളെകൊണ്ട് ഉപരോധം തീർത്ത ശേഷം ആളുകളെ ഓരോരുത്തരെയായി പരിശോധിക്കുകയായിരുന്നു. ഹവല്ലിയിലെ ഇബ്‌ന് ഖൽദൂൻ സ്ട്രീറ്റ്, മൈദാൻ ഹവല്ലി, അമ്മാൻ സ്ട്രീറ്റ് എന്നിവിടങ്ങളിലും വ്യാപക പരിശോധന നടന്നു.

മുബാറക് അൽകബീറിൽ അൽഖുറൈൻ സൂഖുകളിലുൾപ്പെടെ പൊലീസ് ഉദ്യോഗസ്ഥർ കയറി പരിശോധിച്ചു. ഫർവാനിയ ഗവർണറേറ്റിൽ പ്രധാനമായും ജലീബ് മേഖലയിലെ ഹസാവി, അബ്ബാസിയ എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. ജഹ്‌റ ഗവർണറേറ്റിലെ വ്യവസായ മേഖലയും സൂഖ് ജഹ്‌റയും പൊലീസ് സംഘം അരിച്ചുപെറുക്കി.

ഇഖാമ കാലാവധി തീർന്നവർ, സ്‌പോൺസർമാറി ജോലി ചെയ്തവർ, സിവിൽക്രിമിനൽ കേസുകളിലെ പ്രതികൾ, സ്‌പോൺസർമാർ ഒളിച്ചോട്ടത്തിന് കേസ് കൊടുത്തവർ, ഊഹ കമ്പനി വിസകളിലത്തെിയവർ, മദ്യ മയക്കുമരുന്ന് കച്ചവടക്കാർ, ഒരു തിരിച്ചറിയൽ രേഖകളും കൈവശമില്ലാത്തവർ എന്നിവരാണ് സൂക്ഷ്മ പരിശോധനക്ക് ശേഷം പിടിയിലായത്. റെയ്ഡിൽ നിരവധി ഇന്ത്യക്കാരും പിടിയിലായിട്ടുണ്ടെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP