Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലുവാസ് ഡ്രൈവർമാർക്കു പിന്നാലെ വേതന വർധന ആവശ്യപ്പെട്ട് റെയിൽ വർക്കർമാരും; 25 ശതമാനം വർധന വേണമെന്ന ആവശ്യത്തിൽ ഉറച്ച് യൂണിയൻ

ലുവാസ് ഡ്രൈവർമാർക്കു പിന്നാലെ വേതന വർധന ആവശ്യപ്പെട്ട് റെയിൽ വർക്കർമാരും; 25 ശതമാനം വർധന വേണമെന്ന ആവശ്യത്തിൽ ഉറച്ച് യൂണിയൻ

ഡബ്ലിൻ: വേതന വർധന ആവശ്യപ്പെട്ട് ലുവാസ് ഡ്രൈവർമാർ നടത്തിയ പണിമുടക്കിനു പിന്നാലെ റെയിൽ വർക്കർമാരും ശമ്പള വർധന ആവശ്യപ്പെട്ട് രംഗത്തെത്തി. 25 ശതമാനം ശമ്പള വർധന വേണമെന്ന ആവശ്യമുന്നയിച്ച് നാഷണൽ ബസ് ആൻഡ് റെയിൽ യൂണിയൻ മാനേജ്‌മെന്റിന് അറിയിപ്പു നൽകിക്കഴിഞ്ഞു.

നിലവിൽ ഒരാഴ്ച 48 മണിക്കൂർ ജോലിക്ക് ഒരു വർഷം 48,000 യൂറോയ്ക്കും 55,000 യൂറോയ്ക്കും മധ്യേയാണ് ട്രെയിൻ ഡ്രൈവർമാരുടെ വേതനം. ഏകദേശം രണ്ടു വർഷം മുമ്പ് ഇക്കൂട്ടർ പേ കട്ടിന് വിധേയരായിരുന്നുവെങ്കിലും നിലവിൽ സാഹചര്യം മാറിയെന്നും യാത്രക്കാരുടെ എണ്ണം വർധിക്കുകയും വരുമാനം വർധിക്കുകയും ചെയ്തുവെന്നാണ് റെയിൽ വർക്കർ ഉന്നയിക്കുന്നത്.
എന്നാൽ കമ്പനിയുടെ മാനേജ്‌മെന്റ് തങ്ങളുടെ പഴയ വാദത്തിൽ തന്നെ ഉറച്ചുനിൽക്കുകയാണിപ്പോഴും. കമ്പനിയുടെ സാമ്പത്തികാവസ്ഥ ഇപ്പോഴും മാന്ദ്യത്തിൽ തന്നെയാണെന്നാണ് വാദം. നിലവിലുള്ള പേ ഡീൽ അടുത്ത ഒക്ടോബർ വരെ നിലനിൽക്കുന്നതാണെന്നും അതിന് മുമ്പ് ശമ്പള വർധന ആവശ്യത്തിന് അടിസ്ഥാനമില്ലെന്നും മാനേജ്‌മെന്റ് വക്താവ് ചൂണ്ടിക്കാട്ടി.

എന്നാൽ ശമ്പളവർധന പരിഗണിക്കാതെ ഡാർട്ട് സർവീസുമായി മുന്നോട്ടു പോകാൻ സാധിക്കില്ലെന്നാണ് യൂണിയൻ ഭീഷണി മുഴക്കിയിരിക്കുന്നത്. ഡാർട്ട് സർവീസ് തുടങ്ങാൻ ഒക്ടോബർ വരെ കാത്തിരിക്കാൻ സാധിക്കില്ല എന്നിരിക്കെയാണ് യൂണിയന്റെ ഭീഷണി. ലുവാസ് ഡ്രൈവർമാർക്ക് ശമ്പള വർധന നൽകിയതിനെ തുടർന്നാണ് തങ്ങൾക്കും ശമ്പള വർധന വേണമെന്ന ആവശ്യവുമായി റെയിൽ വർക്കർമാർ രംഗത്തെത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP