Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളീയ സമാജം തെരഞ്ഞെടുപ്പ്: രാധാകൃഷ്ണപിള്ള വിഭാഗത്തിന് സമ്പൂർണ വിജയം; കെ ജനാർദ്ദനൻ പാനലിന് കൂട്ടതോൽവി

കേരളീയ സമാജം തെരഞ്ഞെടുപ്പ്: രാധാകൃഷ്ണപിള്ള വിഭാഗത്തിന് സമ്പൂർണ വിജയം; കെ ജനാർദ്ദനൻ പാനലിന് കൂട്ടതോൽവി

മനാമ: ബഹ്‌റൈൻ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ കേരളീയ സമാജത്തിലെ തെരഞ്ഞെടുപ്പിൽ പി.വി.രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള യുനൈറ്റഡ് പാനൽ സമ്പൂർണ വിജയം നേടി. എൻ.കെ.വീരമണിയാണ് ജന.സെക്രട്ടറി. പാനലിലെ മറ്റുള്ളവർ: ഫ്രാൻസിസ് കൈതാരത്ത് (വൈസ്.പ്രസിഡന്റ്), സിറാജ് കൊട്ടാരക്കര (അസി.സെക്രട്ടറി), ദേവദാസ് കുന്നത്ത് (ട്രഷറർ), മനോഹരൻ പാവറട്ടി (കലാവിഭാഗം സെക്രട്ടറി), സുധി പുത്തൻവേലിക്കര (സാഹിത്യവിഭാഗം സെക്രട്ടറി), രാകേഷ് രാജപ്പൻ (മെമ്പർഷിപ്പ് സെക്രട്ടറി), വിനയചന്ദ്രൻ ), മനോജ് കുമാർ (ഇൻേറണൽ ഓഡിറ്റർ). കെ.ജനാർദ്ദനന്റെ നേതൃത്വത്തിലുള്ള എതിർപാനലിലെ ആരും വിജയിച്ചില്ല. പി.വി.രാധാകൃഷ്ണപിള്ളക്ക് 772 വോട്ടും കെ.ജനാർദ്ദനന് 408 വോട്ടുമാണ് ലഭിച്ചത്.

68 വാർഷിക ജനറൽ അസംബ്‌ളി ഇന്നലെ കാലത്ത് ഒമ്പതര മണിക്ക് ആരംഭിക്കുമെന്നാണ് കരുതിയതെങ്കിലും 11മണിക്കാണ് തുടങ്ങിയത്. 2015ലെ മിനുട്‌സ് അംഗീകരിക്കലായിരുന്നു ആദ്യ അജണ്ട. പ്രസിഡന്റ് വർഗീസ് കാരക്കൽ, സെക്രട്ടറി ആർ.പവിത്രൻ, ട്രഷറർ ദേവദാസ് കുന്നത്ത്
എന്നിവർ ജനറൽ ബോഡി നിയന്ത്രിച്ചു. മിനുട്‌സ് അംഗീകരിച്ചതിനെ തുടർന്ന് പ്രവർത്തന റിപ്പോർട്ട്, ഓഡിറ്റ് റിപ്പോർട്ട്, ഓഡിറ്റർ നിയമനം, ചാരിറ്റി കമ്മിറ്റി തെരഞ്ഞെടുപ്പ് എന്നിവ നടന്നു. ചാരിറ്റി കമ്മിറ്റി അംഗങ്ങളെ ജനറൽ ബോഡി നേരിട്ടാണ് തെരഞ്ഞെടുക്കുന്നത്. അഡ്വ.ജോയ് വെട്ടിയാടൻ, കെ.സതീന്ദ്രൻ, ഒ.എം.അനിൽകുമാർ എന്നിവരെ ചാരിറ്റി കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു.

കാലത്ത് 11 മണിക്ക് തുടങ്ങിയ തെരഞ്ഞെടുപ്പ് വൈകീട്ട് ഏഴു മണിക്കാണ് അവസാനിച്ചത്. 1226 പേർ എലിജിബിലിറ്റി സ്ലിപ് എടുത്തിരുന്നെങ്കിലും 1192 പേരാണ് വോട്ടുചെയ്തത്. കാലത്തു മുതൽ സമാജത്തിൽ ആവേശകരമായ അന്തരീക്ഷമായിരുന്നു. സ്വന്തം പാനലിന്റെ പേരുള്ള ടീ ഷർട്ടും
തൊപ്പിയുമണിഞ്ഞാണ് പലരും എത്തിയത്. തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു.

ദീർഘനാളത്തെ ഭരണപരിചയവും നേതൃത്വശേഷിയും അവകാശപ്പെടാവുന്ന വ്യക്തിയാണ് പി.വി.രാധാകൃഷ്ണപിള്ള. സമാജത്തിൽ മൂന്ന് തവണ പ്രസിഡന്റും ഒരു തവണ ജന.സ്രെകട്ടറിയുമായിരുന്നു. സമാജത്തിന്റെ ആസ്ഥാന മന്ദിരം നിർമ്മിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്ക് ചുക്കാൻ പിടിച്ചത് അദ്ദേഹമാണ്. മാവേലിക്കര സ്വദേശിയായ രാധാകൃഷ്ണ പിള്ള മന്ത്രാലയത്തിൽ എഞ്ചിനിയറാണ്. നേരത്തെ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ആയിരുന്നു. സെക്രട്ടിയായി തെരഞ്ഞെടുക്കപ്പെട്ട എൻ.കെ.വീരമണി ബഹ്‌റൈൻ 'പ്രതിഭ'യുടെ സമുന്നത നേതാവാണ്.

നേരത്തെ സമാജം ജന.സെക്രട്ടറിയും ട്രഷററും ലൈബ്രേറിയനുമായി പ്രവർത്തിച്ചിട്ടുണ്ട്. പഠന കാലത്ത് എസ്.എഫ്.ഐ നേതാവും യൂനിവേഴ്‌സിറ്റി യൂനിയൻ ഭാരവാഹിയുമായിരുന്നു. തൃശൂർ സ്വദേശിയാണ്. വർഷങ്ങളായി സമാജത്തിന്റെ ഗതി നിർണയിച്ച യുനൈറ്റഡ് പാനൽ സ്ഥാനാർത്ഥി
നിർണയത്തിൽ യോജിപ്പിലത്തൊനാകാതെ നെടുകെ പിളർന്നതോടെയാണ് ഇത്തവണ തെരഞ്ഞെടുപ്പ് ഉറപ്പായത്. പി.വി.രാധാകൃഷ്ണപിള്ള പ്രസിഡന്റും എൻ.കെ.വീരമണി ജന. സെക്രട്ടറിയുമായുള്ള ഒരു പാനലും, കെ.ജനാർദ്ദനൻ പ്രസിഡന്റും ഷാജി കാർത്തികേയൻ ജന.സെക്രട്ടറിയുമായുള്ള മറ്റൊരു പാനലും തമ്മിലാണ് മത്സരം നടന്നത്. ഇൻഡോർ ഗെയിംസ് സെക്രട്ടറി സ്ഥാനത്തുള്ള നൗഷാദിന് എതിരില്ല. തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ, ബഹ്‌റൈനിലെ വിവിധ രാഷ്ട്രീയ, സാമൂഹിക സംഘടനകൾ ഇരുപാനലിനും പിന്തുണ പ്രഖ്യാപിച്ച് പരസ്യമായി രംഗത്തുവന്നു. കാലങ്ങളായി ഇരുപക്ഷങ്ങളിലായി നിലയുറപ്പിച്ച ഗ്രൂപ്പുകൾ ഇത്തവണ നിലപാട് മാറ്റുകയും ചെയ്തു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇരുപക്ഷവും വലിയ വാഗ്ധാനങ്ങളുമായാണ് മാനിഫെസ്റ്റോ പുറത്തിറക്കിയത്. വിജയിച്ചാൽ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുകയെന്നതാണ് ഇത്തവണത്തെ പ്രധാന അജണ്ടയെന്ന് രാധാകൃഷ്ണപിള്ള വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP