Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുതിരയുടെ കാല് തല്ലിയൊടിച്ചത് ഞെട്ടിക്കുന്നതും മനസ് മരവിപ്പിക്കുന്നതുമായ നടപടി; പ്രതിഷേധവുമായി വിരാട് കോലി

കുതിരയുടെ കാല് തല്ലിയൊടിച്ചത് ഞെട്ടിക്കുന്നതും മനസ് മരവിപ്പിക്കുന്നതുമായ നടപടി; പ്രതിഷേധവുമായി വിരാട് കോലി

ന്യൂഡൽഹി: പാർട്ടി മാർച്ചിനിടെ കുതിരയുടെ കാല് തല്ലിയൊടിച്ച സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി. സുന്ദരനും നിരുപദ്രവകാരിയുമായ മൃഗത്തിനെതിരെയുണ്ടായ ആക്രമണം ഞെട്ടിക്കുന്നതും മനസ് മരവിപ്പിക്കുന്നതുമാണെന്ന് കോലി പറഞ്ഞു. തന്റെ ട്വിറ്ററിലൂടെയാണ് കോലി നിലപാട് വിശദീകരിച്ചത്.

മാത്രമല്ല ഉടൻ തന്നെ അക്രമികൾക്കെതിരെ ശക്തമായതും ഉചിതമായതുമായ ശിക്ഷ നടപ്പാക്കുമെന്നും കരുതുന്നു. ശക്തിമാനായി നമുക്ക് പ്രാർത്ഥിക്കാമെന്നും കോലി ട്വീറ്റ് ചെയ്തു. മാർച്ച് 14ന് ഡെറാഡൂണിൽ പാർട്ടി മാർച്ചിനിടെ ബിജെപിയുടെ എംഎ‍ൽഎ ഗണേശ് ഗോഷി പൊലീസ് കുതിരയായ 'ശക്തിമാന്റെ' കാല് തല്ലിയൊടിക്കുകയായിരുന്നു. സംസ്ഥാന ഗവൺമെന്റിനെതിരെയായിരുന്നു ബിജെപി മാർച്ച് നടത്തിയത്. സംഭവത്തിൽ കുതിരയുടെ കാലിന് പൊട്ടലേറ്റിരുന്നു.

എന്നാൽ ശക്തിമാനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സംഭവത്തിൽ എംഎ‍ൽഎയ്ക്കും അനുയായികൾക്കുമെതിരെ നെഹ്‌റു കോളനി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡെറാഡൂണിൽ ബിജെപി മാർച്ചിനിടെയാണ് പൊലീസ് സേനയുടെ ഭാഗമായ ശക്തിമാൻ എന്ന കുതിരയുടെ കാൽ തല്ലിയൊടിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP